Asianet News MalayalamAsianet News Malayalam

ക്രോസോവർ ലുക്കിൽ ടാറ്റ ടിയാഗോ എൻആർജി വരുന്നു; ലോഞ്ച് അടുത്ത മാസം

ക്രോസ്സ്ഓവർ മോഡൽ അല്ല ഇതെങ്കിലും ക്രോസ്സോവർ കാറുകളുടെ ചില ഘടകങ്ങൾ കോർത്തിണക്കിയാണ് ടിയാഗോ NRG തയ്യാറാക്കിയിരിക്കുന്നത്

tata tiago nrg in cross over looks
Author
Delhi, First Published Jul 29, 2021, 10:13 PM IST

ടാറ്റയുടെ ജനപ്രിയ ഹാച്ച്ബാക്ക് ആയ ടിയാഗോയുടെ പുതിയ പതിപ്പ് വരുന്നു. ടിയാഗോയുടെ ക്രോസ്സോവർ ലുക്കുള്ള പതിപ്പ് NRG വീണ്ടും വരുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  ആഗസ്റ്റ് നാലിന് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 മുതൽ 2020 വരെ വിപണിയിലുണ്ടായിരുന്ന മോഡലാണ് ടിയാഗോ NRG. ഹാച്ച്ബാക്കിന്റെ ഫേസ്-ലിഫ്റ്റ് കഴിഞ്ഞ വർഷം തുടക്കത്തിൽ അവതരിപ്പിച്ചപ്പോൾ വാഹനം പിൻവലിക്കുകയായിരുന്നു. ഒന്നര വർഷത്തിനിപ്പുറമാണ് പരിഷ്ക്കരിച്ച ടിയാഗോ NRGയുടെ മടങ്ങിവരവ്.

NRG പതിപ്പിനെ ടിയാഗോ ഹാച്ച്ബാക്കിന്റെ ഫ്രീക്കൻ സഹോദരൻ എന്ന് വിശേഷിപ്പിക്കാം. എന്നാൽ, യഥാർത്ഥത്തിൽ ഒരു ക്രോസ്സ്ഓവർ മോഡൽ അല്ല ഇതെങ്കിലും ക്രോസ്സോവർ കാറുകളുടെ ചില ഘടകങ്ങൾ കോർത്തിണക്കിയാണ് ടിയാഗോ NRG തയ്യാറാക്കിയിരിക്കുന്നത്. 2021 പതിപ്പിൽ ഈ ക്രോസ്സ്ഓവർ ഘടകങ്ങൾ പരിഷ്കരിച്ച് ഉൾപ്പെടുത്തുമെന്നാണ് സൂചന.

2021 ടിയാഗോ NRGയുടെ മുൻഭാഗത്ത് 2020 ടിയാഗോയ്ക്ക് സമാനമായ ഗ്രിൽ, ഹെഡ്ലാംപ് എന്നിവയാണ് പ്രധാനമായും ലഭിക്കുക. ഇതോടൊപ്പം റീഡിസൈൻ ചെയ്ത മുൻ, പിൻ ബമ്പറുകൾ, കറുപ്പ് നിറത്തിലുള്ള ബോഡി ക്ലാഡിങ്ങുകൾ, ടെയിൽ ഗെയ്റ്റിൽ കറുത്ത പ്ലെയ്റ്റിങ്, സ്കിഡ് പ്ലെയ്റ്റുകൾ, റൂഫ് റെയിലുകൾ എന്നിവ പ്രതീക്ഷിക്കാം. 2021 ടിയാഗോ NRGയിൽ പുതിയ ഡിസൈനിലുള്ള വീൽകപ്പുകളും ഇടം പിടിച്ചേക്കും.

സ്റ്റാൻഡേർഡ് ടിയാഗോയിൽ 170 എംഎം ആണ് ഉയരം. സ്നോ വൈറ്റ്, ക്ലൗഡി ഗ്രേ, ഫോറെസ്റ്റ് ഗ്രീൻ, ഫയർ റെഡ് എന്നീ നിറങ്ങളിലാണ് ടിയാഗോ NRG വിപണിയിലെത്താൻ സാദ്ധ്യത. സസ്പെൻഷൻ പുനഃക്രമീകരിക്കുക വഴി വാഹനത്തിന്റെ ഉയരം അല്പം വർദ്ധിക്കും എന്നും റിപ്പോർട്ടുകളുണ്ട്. ടിയാഗോയുടെ കരുത്ത് 86 എച്ച്പി പവറും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന പെട്രോൾ എൻജിൻ ആണ് . 5-സ്പീഡ് മാന്വൽ, എഎംടി എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ. രണ്ട് ഗിയർബോക്‌സ് ഓപ്ഷനിലും 2021 ടിയാഗോ NRG വിപണിയില്‍ എത്തും.
 

Follow Us:
Download App:
  • android
  • ios