Asianet News MalayalamAsianet News Malayalam

ടിയാഗോയെ ഫ്രീക്കനാക്കി ടാറ്റ, വരുന്നൂ സോക്കര്‍ എഡിഷന്‍

ജനപ്രിയ മോഡല്‍ ടിയാഗോയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിന്റെ പണിപ്പുരയിലാണ് ടാറ്റയെന്ന് റിപ്പോര്‍ട്ട്.

Tata Tiago Soccer Edition Follow Up
Author
Mumbai, First Published Sep 23, 2020, 4:13 PM IST

ജനപ്രിയ മോഡല്‍ ടിയാഗോയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിന്റെ പണിപ്പുരയിലാണ് ടാറ്റയെന്ന് റിപ്പോര്‍ട്ട്. ടാറ്റ ടിയാഗോ സോക്കര്‍ എഡിഷന്‍ വാഹനത്തിന്റെ ചിത്രങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. 

റെഗുലര്‍ ടിയാഗോ മോഡലില്‍ ഗ്രാഫിക്‌സുകളും പ്രത്യേകം ബാഡ്ജിങ്ങും നല്‍കിയാണ് സോക്കര്‍ എഡിഷനെ കമ്പനി ഒരുക്കുന്നത്. വാഹനത്തില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകളിലും രൂപത്തിലും മാറ്റം വരുത്താതെയാണ് ഈ പതിപ്പ് എത്തുകയെന്നാണ് റിപ്പോർട്ടുകള്‍. മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള സോക്കര്‍ എഡിഷന്‍ ടിയാഗോയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സോക്കര്‍ എഡിഷന്‍ ബാഡിജിങ്ങിനൊപ്പം ബ്ലാക്ക്, ഗ്രേ നിറങ്ങളിലുള്ള ഗ്രാഫിക്‌സാണ് ബോഡിയിലുടനീളം ഉള്ളത്.

റണ്ണിങ്ങ് ബോര്‍ഡ് മുതല്‍പിന്നിലെ ഡോര്‍ ഹാന്‍ഡിലിലേക്കാണ് വശങ്ങളിലെ ഗ്രാഫിക്‌സ്. ബ്ലാക്ക് ഗ്രാഫിക്‌സ് സി പില്ലറിന് സമീപത്ത് നിന്ന് റൂഫിലേക്കും കാണാം. ടിയാഗൊ സോക്കർ പതിപ്പിൽ 1.2 ലിറ്റർ ത്രീ സിലിണ്ടർ റിവോട്രോൺ പെട്രോൾ എഞ്ചിൻ തന്നെയാവും വരുന്നത്. ഇത് 85 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ടിയാഗോ സോക്കര്‍ എഡിഷനും എത്തുന്നു. വാഹനത്തിന് രണ്ട് ഡ്രൈവിംഗ് മോഡുകളും ലഭിക്കുന്നു.

അതേസമയം റഗുലര്‍ ടിയാഗോ മൂന്നുലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിപണിയിലെത്തിയത്. ഗുജറാത്തിലെ സനന്ദ് പ്ലാന്റില്‍ നിന്ന് 300,000-ാമത്തെ ടിയാഗോ കിഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. 2016 ല്‍ ആരംഭിച്ച ടാറ്റ ടിയാഗോ തകര്‍പ്പന്‍ ഡിസൈന്‍, സാങ്കേതിക വിദ്യ, ഡ്രൈവിംഗ് സൈനാമിക്‌സ് എന്നിവയുടെ കാര്യത്തില്‍ എല്ലായിടത്തും പ്രശംസ പിടിച്ചുപറ്റി. ഇംപാക്ട് ഡിസൈന്‍ ആശയത്തിനു കീഴിലുള്ള ആദ്യ വാഹനമാണിത്. ഈ വിഭാഗത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി പുതിയ ഫീച്ചറുകളുമായാണ് വാഹനം വിപണിയിലിറങ്ങിയത്.

ടിയാഗോ ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ച കാര്‍ മാത്രമല്ല, 2018 ഓഗസ്റ്റില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്ക് കൂടിയാണ്. ഈ വര്‍ഷം ആദ്യം, ടാറ്റ മോട്ടോഴ്സിന്റെ പുതിയ ഫോറെവര്‍ ശ്രേണിയുടെ ഭാഗമായി കമ്പനി കാറിന്റെ ബിഎസ് 6 പതിപ്പ് പുറത്തിറക്കിയിരുന്നു. ഗ്ലോബല്‍ എന്‍സിഎപി നല്‍കുന്ന 4-സ്റ്റാര്‍ അഡല്‍റ്റ് സേഫ്റ്റി റേറ്റിംഗ് അംഗീകാരം അതിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തു. ക്ലാസ് സുരക്ഷാ സവിശേഷതകളായ ഡ്യുവല്‍ എയര്‍ ബാഗുകള്‍, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (സിഎസ്സി) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം(എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ്, എന്നിവയോടൊപ്പം ഏറെ ഗുണനിലവാരമുള്ള ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ കാറാണ് ടിയാഗോ എന്നതില്‍ സംശയമില്ലെന്നും കമ്പനി പറയുന്നു.

Follow Us:
Download App:
  • android
  • ios