ജനപ്രിയ ഹാച്ച്ബാക്ക്  ടിയാഗൊയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ച് ടാറ്റ മോട്ടോഴ്‍സ്. പുതിയ ടാറ്റ ടിയാഗൊ വകഭേദങ്ങളില്‍ ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ അടിസ്ഥാന ഫീച്ചറുകളായിരിക്കും. ഇവയ്ക്ക് പുറമെ വേഗ മുന്നറിയിപ്പ് സംവിധാനവും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡ് സംവിധാനവും കാറില്‍ തിരഞ്ഞെടുക്കാം. 

2016 ഏപ്രിലില്‍ ഡീസൽ, പെട്രോൾ വകഭേദങ്ങളില്‍ നിരത്തിലിറങ്ങിയ ടാറ്റ ടിയാഗോ പുറത്തിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വിപണിപിടിച്ചിരുന്നു.