Asianet News MalayalamAsianet News Malayalam

കൂടുതല്‍ ഫീച്ചറുകളുമായി ടിയാഗോ എന്ന ജനപ്രിയന്‍

ജനപ്രിയ മോഡല്‍ ടിയാഗോയുടെ മിഡ് വേരിയന്റിലും കൂടുതല്‍ സൗകര്യം ഒരുക്കാനുള്ള നീക്കത്തിലാണ് ടാറ്റ 

Tata Tiago XT Variant Gets Feature Update
Author
Mumbai, First Published Oct 15, 2020, 2:44 PM IST

ജനപ്രിയ മോഡല്‍ ടിയാഗോയുടെ മിഡ് വേരിയന്റിലും കൂടുതല്‍ സൗകര്യം ഒരുക്കാനുള്ള നീക്കത്തിലാണ് ടാറ്റ എന്ന് റിപ്പോര്‍ട്ട്. XT വേരിയന്റിലേക്ക് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കാന്‍ കമ്പനി തയ്യാറെടുക്കുന്നതായി റഷ് ലൈനാണ് റിപ്പോര്‍ട്ട് ചെയ്‍തത്. 

ഇതിന്‍റെ സ്റ്റിയറിങ്ങ് മൗണ്ടഡ് ഓഡിയോ ആന്‍ഡ് ഫോണ്‍ കണ്‍ട്രോള്‍ സംവിധാനം ഈ മോഡലില്‍ സ്ഥാനം പിടിച്ചു. മുമ്പ് ടിയാഗോയുടെ ഉയര്‍ന്ന വേരിയന്റായ XZ, XZ+ എന്നിവയില്‍ മാത്രമാണ് ഈ ഫീച്ചര്‍ നല്‍കിയിരുന്നത്. 

എന്നാല്‍, പുതിയ ഫീച്ചര്‍ വാഹനത്തില്‍ നല്‍കിയതിനൊപ്പം പിന്നിലെ പാര്‍സല്‍ ഷെല്‍ഫ് ട്രേ ഇതില്‍ നിന്ന് നീക്കിയിട്ടുമുണ്ട്. പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തിയതോടെ XT വേരിയന്റിന്റെ വിലയില്‍ 1000 രൂപയുടെ വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫോളോ മീ ഹോം ഹെഡ്‌ലാമ്പ്, 14 ഇഞ്ച് സ്റ്റീല്‍ വീല്‍ വിത്ത് വീല്‍ കവര്‍, ബോഡി കളര്‍ റിയര്‍വ്യു മിററും ഡോര്‍ ഹാന്‍ഡിലും, ഇന്റിക്കേറ്റര്‍ നല്‍കിയുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ മിറര്‍, റിയര്‍ പാര്‍ക്കിങ്ങ് അസിസ്റ്റന്‍സ് വിത്ത് ഡിസ്‌പ്ലേ, സെന്റര്‍ ലോക്കിങ്ങ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മുന്നിലും പിന്നിലും പവര്‍ വിന്‍ഡോ എന്നിവ XT വേരിയന്റില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. മാറ്റങ്ങള്‍ വരുത്തിയെത്തിയിട്ടുള്ള പുതിയ ടിയാഗോ അടുത്ത മാസം നിരത്തുകളിലെത്തിയേക്കും. 

അതേസമയം ടിയാഗോ മൂന്നുലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിപണിയിലെത്തിയത്. ഗുജറാത്തിലെ സനന്ദ് പ്ലാന്റില്‍ നിന്ന് 300,000-ാമത്തെ ടിയാഗോ കിഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. 2016 ല്‍ ആരംഭിച്ച ടാറ്റ ടിയാഗോ തകര്‍പ്പന്‍ ഡിസൈന്‍, സാങ്കേതിക വിദ്യ, ഡ്രൈവിംഗ് സൈനാമിക്‌സ് എന്നിവയുടെ കാര്യത്തില്‍ എല്ലായിടത്തും പ്രശംസ പിടിച്ചുപറ്റി. ഇംപാക്ട് ഡിസൈന്‍ ആശയത്തിനു കീഴിലുള്ള ആദ്യ വാഹനമാണിത്. ഈ വിഭാഗത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി പുതിയ ഫീച്ചറുകളുമായാണ് വാഹനം വിപണിയിലിറങ്ങിയത്.

1.2 ലിറ്റർ ത്രീ സിലിണ്ടർ റിവോട്രോൺ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 85 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ 

ടിയാഗോ ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ച കാര്‍ മാത്രമല്ല, 2018 ഓഗസ്റ്റില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്ക് കൂടിയാണ്. ഈ വര്‍ഷം ആദ്യം, ടാറ്റ മോട്ടോഴ്സിന്റെ പുതിയ ഫോറെവര്‍ ശ്രേണിയുടെ ഭാഗമായി കമ്പനി കാറിന്റെ ബിഎസ് 6 പതിപ്പ് പുറത്തിറക്കിയിരുന്നു. ഗ്ലോബല്‍ എന്‍സിഎപി നല്‍കുന്ന 4-സ്റ്റാര്‍ അഡല്‍റ്റ് സേഫ്റ്റി റേറ്റിംഗ് അംഗീകാരം അതിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തു. ക്ലാസ് സുരക്ഷാ സവിശേഷതകളായ ഡ്യുവല്‍ എയര്‍ ബാഗുകള്‍, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (സിഎസ്സി) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം(എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ്, എന്നിവയോടൊപ്പം ഏറെ ഗുണനിലവാരമുള്ള ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ കാറാണ് ടിയാഗോ എന്നതില്‍ സംശയമില്ലെന്നും കമ്പനി പറയുന്നു.

Follow Us:
Download App:
  • android
  • ios