കൊച്ചി: ടാറ്റയുടെ ജനപ്രിയ മോഡലായ  ടിഗോറിന്റെ എക്സ് എം എ,  എക്സ് ഇസഡ് എ പ്ലസ് എന്നീ പുതിയ രണ്ട് ഓട്ടോമാറ്റിക്  പതിപ്പുകൾ അവതരിപ്പിച്ചു. എക്സ്എംഎ 6.39ലക്ഷം രൂപക്കും എക്സ് ഇസഡ് എ പ്ലസ് 7.24ലക്ഷം (എക്സ്ഷോറൂം ദില്ലി )രൂപക്കും ലഭ്യമാകുമെന്ന് ടാറ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

1.2ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിൻ കരുത്തു പകരുന്ന ടിഗോറിന്റെ പുതിയ പതിപ്പുകൾ ഈജിപ്ഷ്യൻ ബ്ലൂ,  റോമൻ സിൽവർ,  ഏക്സ്പ്രേസ്സോ ബ്രൗൺ,  ബെറി റെഡ്,  പേൾസെന്റ് വൈറ്റ്,  ടൈറ്റാനിയം ഗ്രേ തുടങ്ങിയ ആകർഷകമായ നിറങ്ങളിൽ ലഭ്യമാകും.  

പുതിയ എക്സ് ഇസഡ് എ പ്ലസ്   മാനുവൽ  ടോപ് മോഡലായ എക്സ് ഇസഡ് പ്ലസിന്റെ ഓട്ടോമാറ്റിക് പതിപ്പാണ്. ഇതിൽ ആപ്പിൾ കാർ പ്ലെ,  ആൻഡ്രോയിഡ് ഓട്ടോ,  8സ്പീക്കറുകൾ അടങ്ങിയ ഹർമൻ സൗണ്ട് സിസ്റ്റം തുടങ്ങിയ സവിഷേതളോടു കൂടിയ   7ഇഞ്ച് ഇന്ഫോടെയ്ന്മെന്റ് സംവിധാനമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.  15ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ,  എൽഇഡി ഓട്ടോ ഫോൾഡ് ഒആർവിഎം,  സ്പാർക്കിങ് ഫിനിഷോടുകൂടിയ ഡ്യുവൽ ചേംബർ പ്രൊജക്ടർ ഹെഡ് ലാമ്പുകൾ എന്നിവ വാഹനത്തിന്റെ ഭംഗിയും, ക്ഷമതയും വർധിപ്പിക്കുന്നു. 

ഇരുമോഡലുകൾക്കും,  ബ്ലൂടൂത്ത് സംവിധാനത്തോടുകൂടിയ ഹർമൻ മ്യൂസിക് സിസ്റ്റം,  റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ,  കപ് ഹോൾഡറോട് കൂടിയ മടക്കാവുന്ന പിന്നിലെ ആംറസ്റ്റ്‌,  24 യൂട്ടിലിറ്റി സ്റ്റോറേജ് സൗകര്യം എന്നിവയും ഉണ്ട്.  കൂടാതെ മികച്ച സുരക്ഷ ഫീച്ചറുകളും ടാറ്റ ടിഗോറിന്റെ പുതിയ മോഡലുകൾക്കും നൽകിയിട്ടുണ്ട്.  ഡ്യൂവൽ എയർ ബാഗ്ഗുകൾ,  എബിഎസ്,  ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബൂഷൻ,  കോർണർ സ്റ്റെബിലിറ്റി കൺട്രോൾ,  സ്പീഡ് അനുസരിച്ച് ലോക്കാവുന്ന ഓട്ടോമാറ്റിക് ഡോർ സംവിധാനം,  എഞ്ചിൻ ഇമ്മോബലൈസെർ തുടങ്ങിയവയും ഉണ്ട്.  

പെട്ടന്നുള്ള ബ്രേക്കിങ് അവസരങ്ങളിൽ കൂടുതൽ സുരക്ഷയും സൗകര്യവും പ്രദാനം ചെയ്യുന്ന, ആന്റി സ്റ്റാൾ ഫംഗ്ഷൻ സംവിധാനമാണ് ഈ വാഹനങ്ങളുടെ  മറ്റൊരു പ്രധാന സവിശേഷത.