Asianet News MalayalamAsianet News Malayalam

മൈലേജ് 213 കിമീ, പുതിയ കളികളുമായി ടാറ്റ!

എക്‌സ്റ്റെന്റഡ് റേഞ്ച് 213 കിലോമീറ്ററും നോര്‍മല്‍ വേരിയന്റിന് 165 കിലോമീറ്ററും റേഞ്ച് നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Tata Tigor EV Facelift Launch Follow Up
Author
Mumbai, First Published Apr 22, 2021, 8:36 PM IST

ടാറ്റ മോട്ടോഴ്‌സിന്റെ സെഡാനായ ടിഗോറിന്റെ ഇലക്ട്രിക് പതിപ്പ് 2019-ല്‍ ആണ് വിപണയില്‍ എത്തിയത്. ഈ വാഹനം ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ 130 കിലോമീറ്റര്‍ റേഞ്ച് ആയിരുന്നു ലഭിച്ചിരുന്നത്. മറ്റ് ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയിൽ എത്തിയതോടെ ഈ വാഹനത്തിന്റെ സ്വീകാര്യത കുറഞ്ഞു. എന്നാല്‍, ഇപ്പോൾ ടിഗോര്‍ ഇ വി കൂടിയ റേഞ്ചിലും പുതിയ ലുക്കിലും എത്താനൊരുങ്ങുകയാണെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

നവീകരണത്തിനൊപ്പം വാഹനത്തിന്റെ പേരിലും കമ്പനി ചെറിയ മാറ്റം വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  X-പ്രെസ് T ഇവി എന്നാകും പുതിയ പതിപ്പിന് കമ്പനി പുനര്‍നാമകരണം ചെയ്‍തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടിഗോര്‍ ഇ വിയുടെ രണ്ടാം വരവ് നോര്‍മല്‍, എക്‌സ്‌റ്റെന്റഡ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്റ്റെന്റഡ് റേഞ്ച് 213 കിലോമീറ്ററും നോര്‍മല്‍ വേരിയന്റിന് 165 കിലോമീറ്ററും റേഞ്ച് നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ വാഹനം 16.2 കിലോവാട്ട്, 21.5 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്കുകളില്‍ വരുന്നു. ടിഗോര്‍ ഇ.വിക്ക് കരുത്തേകുന്നത് 41 ബി.എച്ച്.പി. പവറും 105 എന്‍.എം. ടോര്‍ക്കുമേകുന്ന 70V മൂന്ന് ഫേസ് മോട്ടോറായിരിക്കും .

ഒരു പാനലില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും ഫോഗ്‌ലാമ്പും, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, രൂപമാറ്റം വരുത്തിയിട്ടുള്ള വലിയ ബമ്പര്‍, ഇ.വി. ബാഡ്ജിങ്ങ് തുടങ്ങിയവ നൽകിയിട്ടുണ്ട്. ഇന്റീരിയറിൽ കാര്യമായ മാറ്റങ്ങൾ ഇല്ലെന്നും സൂചനയുണ്ട്. എന്നാൽ, ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ ആര്‍.പി.എം. മീറ്ററിന്റെ സ്ഥാനത്ത് ചാര്‍ജ് മീറ്റര്‍ ലഭിക്കുന്നതാണ് പ്രധാന മാറ്റം. ഇന്റീരിയറിൽ ബ്ലൂ ടൂത്ത് കണക്ടവിറ്റിയുള്ള മ്യൂസിക് സിസ്റ്റവും ക്രൈമറ്റ് കണ്‍ട്രോളും ഒരുങ്ങുന്നു.

ടിഗോറിന്റെ എക്‌സ്റ്റെന്റഡ് വേരിയന്റ് സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് 11.5 മണിക്കൂറില്‍ പൂര്‍ണമായു ചാർജ് ചെയ്യാം. എന്നാൽ, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് രണ്ട് മണിക്കൂറില്‍ 80 ശതമാനവും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. നോര്‍മല്‍ വേരിയന്റില്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 1.5 മണിക്കൂറില്‍ 80 ശതമാനവും ചാര്‍ജ് ചെയ്യാനും സ്റ്റാന്റേഡ് ചാര്‍ജര്‍ ഉപയോഗിച്ച് എട്ട് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനും സാധിക്കുമെന്നാണ് റിപ്പോർട്ട്. ടിഗോര്‍ ഇ.വിയുടെ പുതിയ പതിപ്പിന്റെ ലുക്കിലും മാറ്റങ്ങൾ വന്നേക്കും. മുന്നില്‍ വശങ്ങളില്‍ ട്രൈ-ആരോ ഡിസൈന്‍ നല്‍കിയിട്ടുള്ള എന്‍ക്ലോസ്ഡ് ഗ്രില്ലുണ്ട്.

'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'

Follow Us:
Download App:
  • android
  • ios