Asianet News MalayalamAsianet News Malayalam

ടര്‍ബോ കരുത്തില്‍ ടിഗോറും

ടാറ്റയുടെ സെഡാന്‍ മോഡലായ ടിഗോര്‍ ടര്‍ബോചാര്‍ജ്‍ഡ് പെട്രോള്‍ എന്‍ജിനിൽ എത്താന്‍ ഒരുങ്ങുന്നു

Tata Tigor Turbo Petrol Model Spotted
Author
Mumbai, First Published Dec 9, 2020, 2:48 PM IST

ടാറ്റയുടെ സെഡാന്‍ മോഡലായ ടിഗോര്‍ ടര്‍ബോചാര്‍ജ്‍ഡ് പെട്രോള്‍ എന്‍ജിനിൽ എത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടര്‍ബോ എന്‍ജിന്‍ പരീക്ഷണയോട്ടം നടത്തുന്ന ടിഗോര്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. വൈകാതെ പുതിയ എന്‍ജിനിലുള്ള ടിഗോര്‍ നിരത്തുകളിലെത്തും എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ ടിഗോറിൽ ബി.എസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ റെവോട്രോള്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും ഹൃദയം.ഈ എഞ്ചിന്‍ 112 ബിഎച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ടര്‍ബോ എന്‍ജിനൊപ്പം അഞ്ച് സ്‍പീഡ് മാനുവല്‍ ട്രാന്‍സ്മിഷനായിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. പുതിയ എന്‍ജിനിലേക്ക് മാറുന്നതൊഴിച്ചാല്‍ ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

റിയര്‍ പാര്‍ക്കിങ്ങ് സെല്‍സര്‍, എ.ബി.എസ് വിത്ത് ഇ.ബി.ഡി, ലോഡ് ലിമിറ്റര്‍, ഡ്രൈവര്‍-കോ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് അലേര്‍ട്ട്, സ്പീഡ് അലേര്‍ട്ട് തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ടിഗോറില്‍ ഉണ്ട്.  ടിഗോറിന്റെ പ്രധാന എതിരാളിയായ ഹ്യുണ്ടായി ഓറയും ടര്‍ബോ എന്‍ജിനില്‍ ആണ് എത്തുന്നത്. ഓറയില്‍ 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് കരുത്ത് നൽകുന്നത്. ഇതും 112 ബി.എച്ച്,പി പവറാണ് ഉത്പാദിപ്പിക്കുന്നത്. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ അല്‍ട്രോസും ടര്‍ബോ എഞ്ചിനോടെ എത്താനൊരുങ്ങുകയാണ്. 

Follow Us:
Download App:
  • android
  • ios