വാരണാസി: ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്‍റെ മകനുമായ തേജ് പ്രതാപ് യാദവിന്‍റെ ബിഎംഡബ്ല്യു ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് തേജ് പ്രതാപ് യാദവിന്‍റെ പേരിലുള്ള വാഹനം അപകടത്തില്‍പ്പെട്ടത്. 

വ്യാഴാഴ്ച രാവിലെ രോഹിന്യയിലാണ് അപകടമുണ്ടായത്. കാറിന്‍റെ ബമ്പറിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകടസമയത്ത് തേജ് പ്രതാപ് കാറിലുണ്ടായിരുന്നില്ല. തേജ് പ്രതാപിനെ ദില്ലിയില്‍ നിന്നും കൂട്ടിക്കൊണ്ടുവരാനുള്ള യാത്രയിലായിരുന്നെന്ന് കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.