Asianet News MalayalamAsianet News Malayalam

പൂസായ ഡ്രൈവറെ പിടിച്ചാലും വണ്ടി കസ്റ്റഡിയിലെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന് ഈ ഹൈക്കോടതി

മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലാകുന്ന ഡ്രൈവർമാരുടെ വാഹനത്തെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് അധികാരമില്ല.  ഡ്രൈവറുടെ കൂടെ ആരെങ്കിലും യാത്ര ചെയ്യുന്നുണ്ടെങ്കിൽ വാഹനം അവരെ ഏൽപ്പിക്കാമെന്നും കോടതി

Telangana High Court Says That  Police Can Not Seize Drunk Drivers Vehicle
Author
Telangana, First Published Nov 9, 2021, 5:29 PM IST

ദ്യപിച്ച് വാഹനമോടിക്കുന്നവരുടെ (drunk driver) വാഹനം പിടിച്ചെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന് തെലങ്കാന ഹൈക്കോടതി  (Telangana High Court). വാഹന ഉടമകൾ നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിച്ച ശേഷമാണ് തെലങ്കാന ഹൈക്കോടതി ഇക്കാര്യം അറിയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ദരിച്ച് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്യപിച്ച ഡ്രൈവറുടെ കൂടെ ആരെങ്കിലും യാത്ര ചെയ്യുന്നുണ്ടെങ്കിൽ വാഹനം അവരെ ഏൽപ്പിക്കാമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മദ്യപിച്ച് ഓടിച്ചതിനെ തുടർന്ന് വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും തിരികെ ലഭിക്കാൻ നാളുകൾ കാത്തിരിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.  മദ്യപിച്ച് വാഹനമോടിക്കുന്നയാളെ പിടികൂടിയാല്‍, അയാളുടെ കൂടെ ആരും ഇല്ലെങ്കിൽ, പൊലീസ് മദ്യപിച്ചയാളുടെ ബന്ധുവിനെയോ സുഹൃത്തുക്കളെയോ അറിയിക്കണമെന്നും ജസ്റ്റിസ് കെ ലക്ഷ്‍മണിന്‍റെ ഉത്തരവിൽ പറയുന്നു.

ആരും മുന്നോട്ട് വന്നില്ലെങ്കിൽ മാത്രമേ പോലീസിന് വാഹനം കൊണ്ടുപോകാൻ കഴിയൂ എന്നും കോടതിൽ പറയുന്നു. പോലീസിന് വാഹനം സുരക്ഷിതമായ സ്ഥലത്തേക്കോ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കോ കൊണ്ടുപോകാം. വാഹനം തിരികെ വാങ്ങാൻ ഉടമയോ അംഗീകൃത വ്യക്തിയോ വന്നാൽ വാഹനം വിട്ടുനൽകണം.

അതേസമയം ഡ്രൈവർ മദ്യപിച്ചിരിക്കുയാണെന്ന് കണ്ടെത്തിയാൽ ഒരു കാരണവശാലും വാഹനം ഓടിക്കാൻ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ഒരു ഡ്രൈവറെയോ ഉടമയെയോ അല്ലെങ്കിൽ രണ്ടുപേരെയും പ്രോസിക്യൂട്ട് ചെയ്യേണ്ടതുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ നിഗമനത്തിലെത്തുകയാണെങ്കിൽ, വാഹനം പിടിച്ചെടുത്ത തീയതി മുതൽ മൂന്ന് ദിവസത്തിനുള്ളിൽ അവർക്കെതിരെ മജിസ്‌ട്രേറ്റിന് മുന്നിൽ കുറ്റപത്രം സമർപ്പിക്കണം. റീജിയണൽ ട്രാൻസ്‌പോർട്ട് അധികാരികളെ അറിയിച്ച് പ്രോസിക്യൂഷൻ നടപടികള്‍ പൂർത്തിയാക്കിയ ശേഷം തടഞ്ഞുവച്ച വാഹനം വിട്ടുനല്‍കണമെന്നും കോടതി വ്യക്തമാക്കി. 

വാഹനത്തിന്റെ കസ്റ്റഡിയിൽ ആരും അവകാശവാദം ഉന്നയിക്കുന്നില്ലെങ്കിൽ പോലീസിന് ആവശ്യമായ നടപടികൾ സ്വീകരിക്കാം. പിടിച്ചെടുത്ത തീയതി മുതൽ മൂന്ന് ദിവസത്തിനകം മജിസ്‌ട്രേറ്റിന് കുറ്റപത്രം ലഭിക്കണം. ഈ നിർദേശങ്ങൾ ലംഘിച്ചാൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ കേസുകൾ ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷമായി ഹൈദരാബാദിലെ പോലീസ് ഉദ്യോഗസ്ഥർ വാഹനങ്ങൾ പിടിച്ചെടുക്കുകയും പിന്നീട് ഉടമ കോടതിയിൽ പോയാൽ മാത്രമേ പോലീസ് വാഹനം തിരികെ നൽകൂ എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണ് ഇപ്പോള്‍.  എന്നാല്‍ ഇത്തരത്തിൽ വാഹനം പിടിച്ചെടുക്കാൻ പോലീസിന് അധികാരമില്ലെന്നും തെലങ്കാന ഹൈക്കോടതി വ്യക്തമാക്കി. കോടതി ഉത്തരവനുസരിച്ച് ഹൈദരാബാദിലെ മൂന്ന് പോലീസ് കമ്മീഷണറേറ്റുകൾ പിടിച്ചെടുത്ത 6,000 വാഹനങ്ങൾ തിരികെ നൽകണം. 

ടൈംസ് ഓഫ് ഇന്ത്യ യുടെ ഡാറ്റ അനുസരിച്ച്, 2021 ൽ മാത്രം 16,500 വാഹനങ്ങൾ ഹൈദരാബാദിൽ പിടിച്ചെടുത്തു. അതായത് ഒരു പോലീസ് ജില്ലയിൽ മാത്രം പ്രതിദിനം 45-ലധികം വാഹനങ്ങൾ പിടിച്ചെടുക്കുന്നു. ഇതില്‍ 7,269 കേസുകളിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. അതേസമയം ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഹൈദരാബാദ്, സൈബരാബാദ് പോലീസ് വാഹനങ്ങൾ തിരിച്ചയക്കാൻ തുടങ്ങി.

ഈ വർഷം ആദ്യം തെലങ്കാനയിൽ പുതിയ നിയമം നടപ്പാക്കിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ പൊലീസിന് തത്സമയം ലൈസൻസ് റദ്ദാക്കാമെന്നും ജയിലിൽ അടയ്ക്കാമെന്നുമായിരുന്നു പുതിയ നിയമം. മദ്യപിച്ച് വാഹനം ഓടിക്കുന്ന കേസുകൾ കുറയാത്തതിനെ തുടർന്നായിരുന്നു നടപടി.
 

Follow Us:
Download App:
  • android
  • ios