Asianet News MalayalamAsianet News Malayalam

ടെസ്‍ല മോഡല്‍ വൈ വരുന്നു

വൈദ്യുത വാഹന ഭീമന്മാരായ ടെസ്ലയുടെ ഇലക്ട്രിക് ക്രോസോവറായ മോഡല്‍ വൈ അടുത്ത മാസം നിരത്തില്‍ എത്തും. 

Tesla Model Y
Author
CaliPHOnia, First Published Feb 29, 2020, 3:30 PM IST

വൈദ്യുത വാഹന ഭീമന്മാരായ ടെസ്ലയുടെ ഇലക്ട്രിക് ക്രോസോവറായ മോഡല്‍ വൈ അടുത്ത മാസം നിരത്തില്‍ എത്തും. 

ടെസ്ല ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ കാറായ മോഡല്‍ ത്രീ ആധാരമാക്കിയാണു മോഡല്‍ വൈ നിര്‍മ്മിച്ചിരിക്കുന്നത്. മുമ്പ് നിശ്ചയിച്ചതിലും നേരത്തെ തന്നെ മോഡല്‍ വൈ വില്‍പനയ്‌ക്കെത്തുമെന്നു ടെസ്ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഇലോണ്‍ മസ്‌ക് കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ വരുന്ന ശീതകാലത്ത് മോഡല്‍ വൈ വില്‍പ്പനയ്‌ക്കെത്തിക്കാനാണു ടെസ്ല ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍ വേനല്‍ക്കാലത്തു തന്നെ കാര്‍ വിപണിയിലെത്തിക്കാന്‍ കഴിയും വിധമാണു ഫ്രിമൊണ്ട് ശാലയിലെ പ്രവര്‍ത്തനം പുരോഗമിക്കുന്നതെന്നായിരുന്നു മസ്‌ക് പറഞ്ഞു. മോഡല്‍ വൈ ബുക്ക് ചെയ്തവര്‍ക്ക് പുതിയ കാര്‍ കൈമാറുന്ന തീയതിയെ കുറിച്ച് ടെസ്ല ഇ മെയില്‍ അയക്കാനും ആരംഭിച്ചിട്ടുണ്ട്.

ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ പിന്നിടാന്‍ മോഡല്‍ വൈക്കു കഴിയുമെന്നാണു ടെസ്ലയുടെ അവകാശവാദം. വില്‍പ്പനയ്ക്ക് എത്തുന്നതിന്റെ ഭാഗമായി ജനുവരി മുതല്‍ മോഡല്‍ വൈ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയതായും ടെസ്ല വെളിപ്പെടുത്തി.

Follow Us:
Download App:
  • android
  • ios