സ്‍പീഡ് ഡിസ്‌പ്ലേ പ്രശ്‌നം കാരണം യുഎസ് വിപണയില്‍ കമ്പനി വിറ്റ ഇത്രയും വാഹനഹ്ങളാണ് തിരിച്ചുവിളിക്കുന്നതെന്നാണ് ഫിനാന്‍ഷ്യല്‍ ഡ്രൈവ് എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമനായ ടെസ്‌ല 48,000 മോഡൽ 3 പെർഫോമൻസ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതായി റിപ്പോര്‍ട്ട്. സ്‍പീഡ് ഡിസ്‌പ്ലേ പ്രശ്‌നം കാരണം യുഎസ് വിപണയില്‍ കമ്പനി വിറ്റ ഇത്രയും വാഹനഹ്ങളാണ് തിരിച്ചുവിളിക്കുന്നതെന്നാണ് ഫിനാന്‍ഷ്യല്‍ ഡ്രൈവ് എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരിക്കേറ്റവര്‍ക്ക് ഇന്നോവ വിട്ടുനല്‍കി ബൈക്കില്‍ യാത്ര തുടര്‍ന്ന് കേന്ദ്രമന്ത്രി;കണ്ണുനിറച്ച്, കയ്യടിച്ച് ജനം!

2018 മുതൽ 2022 വരെയുള്ള മോഡൽ വർഷങ്ങളിലെ വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ഈ മോഡലുകളില്‍ 'ട്രാക്ക് മോഡിൽ' സ്പീഡോമീറ്റർ പ്രദർശിപ്പിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്‍നം പരിഹരിക്കാൻ എയർ സോഫ്റ്റ്‍വെയർ കമ്പനി അപ്ഡേറ്റ് ചെയ്യും. ഡിസംബറിൽ പുറത്തിറക്കിയ ഫേംവെയർ അപ്‌ഡേറ്റ് ഉപയോക്തൃ ഇന്റർഫേസിൽ നിന്ന് സഡ് യൂണിറ്റ് അവിചാരിതമായി നീക്കം ചെയ്‍തതായി ടെസ്‌ല പറഞ്ഞു. പ്രശ്‌നം ആന്തരികമായി കണ്ടെത്തിയതാണെന്നും ഇത് ഫീൽഡിൽ ഒരു തകർച്ചയോ പരിക്കോ ഉണ്ടാക്കിയതിന്റെ സൂചനകളില്ലെന്നും കമ്പനി പറയുന്നു.

"ട്രാക്ക് മോഡ് ഉപയോഗിക്കുമ്പോൾ ഒരു സ്പീഡ് യൂണിറ്റിന്റെ അഭാവം വാഹനത്തിന്റെ വേഗത ഡ്രൈവറെ വേണ്ടത്ര അറിയിക്കില്ല, ഇത് കൂട്ടിയിടിയുടെ സാധ്യത വർദ്ധിപ്പിക്കും.." കമ്പനി NHTSA-യ്ക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. 

മോഡൽ 3 പെർഫോമൻസിന്റെ 'ട്രാക്ക്' ഡ്രൈവ് ക്രമീകരണത്തിൽ മാത്രം ഈ പ്രശ്‍നം പരിമിതപ്പെടുത്തിയിരിക്കുന്നു, അത് ഓഫ്-റോഡ് ഉപയോഗത്തിന് മാത്രമുള്ളതാണെന്ന് കമ്പനി ആവർത്തിച്ചു. എന്നിരുന്നാലും, റോഡില്‍ ആയിരിക്കുമ്പോൾ ഫീച്ചർ ലോക്ക് ഔട്ട് ചെയ്യപ്പെടാത്തതിനാൽ, മറ്റേതൊരു ഡിജിറ്റൽ സ്പീഡോമീറ്ററിന്റെയും അതേ മാർഗ്ഗനിർദ്ദേശങ്ങൾ അത് പാലിച്ചിരിക്കണം. ഇതിനായി പുതുക്കിയ പ്രസ്‍താവന ടെസ്‌ല ഇതുവരെ സമർപ്പിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ പ്രമുഖരുടെ വീട്ടുമുറ്റങ്ങളിലെ ഇന്നോവകള്‍, ആ രഹസ്യം തേടി വാഹനലോകം!

ചൈന‌യിൽ നിർമിച്ച് ഇന്ത്യയിൽ വിൽക്കാനാണെങ്കിൽ നടക്കില്ല; ടെസ്‌ലയെ ക്ഷണിച്ച് നിതിൻ ​ഗഡ്‍കരി

ദില്ലി: ഇലക്ട്രോണിക് വാഹന രംഗത്തെ അതികായന്മാരായ ടെസ്‌ലയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്ര റോഡ് ഗതാഗതം ഹൈവേ കാര്യ മന്ത്രി നിതിൻ ഗഡ്കരി. അതിസമ്പന്നരിൽ ലോകത്ത് ഒന്നാമനായ ഇലോൺ മസ്കിന്റെ കമ്പനിയോട് ഇന്ത്യയിൽ ടെസ്‌ലയുടെ നിർമാണ പ്ലാന്റ് തുടങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനയിൽ വാഹനം നിർമ്മിക്കാനും ഇന്ത്യയിൽ വിൽക്കാനുമാണ് ആലോചിക്കുന്നതെങ്കിൽ അത് നല്ല തീരുമാനമായിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ദില്ലിയിൽ സ്വകാര്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സദസിൽ നിന്ന് ഉയർന്ന ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് ടെസ്‌ലക്ക് ഇന്ത്യയിലേക്ക് ക്ഷണം നൽകിയത്. ഇന്ത്യയിൽ ഉയർന്ന നികുതിയാണെന്ന ടെസ്‌ലയുടെ ആശങ്കയാണ് സദസിൽ നിന്ന് ചോദ്യമായി ഉയർന്നുവന്നത്. ഇന്ത്യയിലാണ് ഇലോൺ മസ്ക് ടെസ്‌ല കാറുകൾ നിർമ്മിക്കുന്നതെങ്കിൽ ചെലവ് ചുരുക്കാനാവുമെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഇവിടെ എല്ലാ സാങ്കേതിക വിദ്യയും ലഭ്യമാണ്. ഇന്ത്യ വിശാലമായ വിപണിയാണ്. തുറമുഖങ്ങളടക്കം ഇന്ത്യയിൽ നിന്ന് കയറ്റുമതിക്ക് അടക്കം വലിയ സാധ്യതയാണ് ഉള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയ്ക്ക് ടെസ്‌ലയും ഇലോൺ മസ്കും ഇങ്ങോട്ട് വരുന്നതിൽ യാതൊരു പ്രയാസവും ഇല്ല. എന്നാൽ ചൈനയിൽ വാഹനം നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കാനാണ് അവരുടെ തീരുമാനമെങ്കിൽ അതൊരു നല്ല ആശയമായിരിക്കില്ല. ഇന്ത്യയിൽ വാഹനം നിർമ്മിക്കാൻ തയ്യാറാകണമെന്നാണ് കേന്ദ്രസർക്കാരിന് അദ്ദേഹത്തോട് ആവശ്യപ്പെടാനുള്ളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

നികുതി കുറയ്ക്കണോ? എങ്കില്‍ ഇക്കാര്യം ചെയ്യണം; ടെസ്‍ലയോട് കേന്ദ്രം

ലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ (USA) ഇലക്ട്രിക് വാഹന ഭീമനായ ടെസ്‍ല ഇന്ത്യന്‍ (Tesla India) പ്രവേശനത്തിനുള്ള ഒരുക്കത്തിലാണ്. ഇതിന്‍റെ ഭാഗമായി കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകളിലാണ് കഴിഞ്ഞ കുറച്ചുകാലമായി കമ്പനി. രാജ്യത്തെ ഇറക്കുമതി തീരുവ കുറയ്ക്കണം എന്നാണ് ടെസ്‍ലയുടെ ആവശ്യം. ഇത് ആദ്യം തന്നെ സര്‍ക്കാര്‍ തള്ളിയിരുന്നു. തീരുവ കുറയ്ക്കണമെങ്കിൽ ടെസ്‌ല ഇന്ത്യയിൽ വാഹന നിർമ്മാണശാല തുറക്കണമെന്നാണ് കേന്ദ്രം ആദ്യം ആവശ്യപ്പെട്ടത്. 

Kerala CM use black Innova : ഇനി മുഖ്യന്‍ കറുത്ത കാറില്‍ ചീറിപ്പായും,പുതിയ കാറില്‍ യാത്ര തുടങ്ങി പിണറായി