ഗുജറാത്തിന്‍റെ മണ്ണിൽ ആ നിർണാക പ്രഖ്യാപനം നടക്കും! ഇന്ത്യയിൽ പിന്നെ കാർ വിപ്ലവം!
. ടെസ്‌ലയുമായി കരാർ ഒപ്പുവെക്കുന്നതിന്റെ വക്കിലാണ് ഇന്ത്യയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. 2024 ജനുവരിയിൽ നടക്കുന്ന വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിക്കവാറും അടുത്ത ഒരു വർഷത്തിനുള്ളിൽ ടെസ്‌ല കാറുകൾ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ വാഹനമേഖല അതിവേഗം വൈദ്യുതീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മിക്കവാറും ലോകത്തിലെ എല്ലാ മുൻനിര ബ്രാൻഡുകളും വളർന്നുവരുന്ന ഇന്ത്യൻ വിപണിയെ ഉറ്റുനോക്കുന്നു. അമേരിക്കൻ കമ്പനിയായ ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം ഏറെക്കാലമായി കാത്തിരിക്കുകയാണ്. ടെസ്‍ല ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിന്‍റെ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്‌ലയുമായി കരാർ ഒപ്പുവെക്കുന്നതിന്റെ വക്കിലാണ് ഇന്ത്യയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. 2024 ജനുവരിയിൽ നടക്കുന്ന വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിക്കവാറും അടുത്ത ഒരു വർഷത്തിനുള്ളിൽ ടെസ്‌ല കാറുകൾ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കരാർ അനുസരിച്ച് ആദ്യത്തെ രണ്ട് വർഷത്തേക്ക് ഇലക്ട്രിക് വാഹനങ്ങൾ രാജ്യത്ത് ഇറക്കുമതി ചെയ്യാൻ കമ്പനിക്ക് കഴിയും. പിന്നാലെ രാജ്യത്ത് കമ്പനി ഒരു ഫാക്ടറി സ്ഥാപിക്കും. അതേസമയം ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം ഏറെക്കാലമായി കാത്തിരിക്കുകയാണ്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെ ടെസ്‌ല സിഇഒ എലോൺ മസ്‌കും പ്രധാനമന്ത്രി മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ഈ ചർച്ചയ്ക്ക് ആക്കം കൂട്ടി. അതിനുശേഷം ഇന്ത്യയിൽ ടെസ്‌ല കാറുകൾ പുറത്തിറക്കുന്നതിനെക്കുറിച്ചും പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ചും എലോൺ മസ്‌ക് സംസാരിച്ചു. ടെസ്‌ലയുടെ പ്ലാന്റ് ഇന്ത്യയിൽ എവിടെ സ്ഥാപിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പരിഗണിച്ചാണ് പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബെൻസിന്‍റെ ഷാസിയിൽ അംബാനി ബോഡി കെട്ടിത്തുടങ്ങി! റോബിൻ അടക്കം കട്ടപ്പുറത്താകുമോ? ആശങ്കയിൽ ബസുടമകൾ!
ഇന്ത്യയിൽ ഒരു പുതിയ പ്ലാന്റിൽ തുടക്കത്തിൽ ഏകദേശം രണ്ട് ബില്യൺ ഡോളർ നിക്ഷേപിക്കാൻ ടെസ്‌ല പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ നിന്ന് ഏകദേശം 15 ബില്യൺ ഡോളറിന്റെ വാഹന ഭാഗങ്ങൾ വാങ്ങാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതുകൂടാതെ, കാറുകളുടെ വില കുറഞ്ഞത് നിലനിർത്താൻ ടെസ്‌ലയ്ക്ക് ഇന്ത്യയിൽ ബാറ്ററികൾ നിർമ്മിക്കാൻ കഴിയുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
എന്നിരുന്നാലും, ഈ പ്ലാനുകൾ ഇതുവരെ അന്തിമമാക്കിയിട്ടില്ല കൂടാതെ മാറ്റത്തിന് വിധേയവുമാണ്. 2024-ഓടെ ഇന്ത്യയിൽ പ്രധാനമായ നിക്ഷേപം നടത്താൻ ടെസ്‌ല ആലോചിക്കുന്നതായി ജൂണിൽ എലോൺ മസ്‌ക് പറഞ്ഞിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം അതിവേഗം വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷം, രാജ്യത്ത് വിറ്റഴിച്ച മൊത്തം പാസഞ്ചർ വാഹനങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ മാത്രം വിഹിതം ഏകദേശം 1.3 ശതമാനം ആയിരുന്നു, ഇത് ഈ വർഷം ഇനിയും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അടുത്തിടെ കാലിഫോർണിയയിലെ ടെസ്‌ലയുടെ ഫാക്ടറി സന്ദർശിച്ചിരുന്നു, സന്ദർശനത്തിന്റെ ചില ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിലും പങ്കുവെച്ചു. അമേരിക്കൻ ഇലക്‌ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിൽ നിന്നുള്ള ഘടകങ്ങളുടെ ഇറക്കുമതി ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
കമ്പനി ഇന്ത്യയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പ്ലാന്റിന് ഏകദേശം അഞ്ച് ലക്ഷം വൈദ്യുത വാഹനങ്ങളുടെ വാർഷിക ഉൽപ്പാദന ശേഷിയുണ്ടാകും. ഇത് മാത്രമല്ല, കമ്പനിയുടെ ഇലക്ട്രിക് കാറുകളുടെ പ്രാരംഭ വില ഏകദേശം 20 ലക്ഷം രൂപയായിരിക്കും.