Asianet News MalayalamAsianet News Malayalam

പുത്തന്‍ സുസുക്കി ഹയബൂസ ഇന്ത്യയില്‍ എത്തി

നിലവിലെ മോഡല്‍ ഉപയോഗിച്ചിരുന്ന 1,340 സിസി, 4 സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഹൃദയം. എന്നാല്‍ ഈ എഞ്ചിന്‍ പരിഷ്‌കരിച്ചു. 

The 2021 Hayabusa Arrives in india
Author
Mumbai, First Published Apr 27, 2021, 9:40 PM IST

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ  2021 മോഡല്‍ ഹയബൂസ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 16.4 ലക്ഷം രൂപയാണ് ബൈക്കിന്‍റെ ദില്ലി എക്‌സ് ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാർപ്പ് ആയ ബോഡി പാനലുകൾ, കൂടുതൽ ഇലക്ട്രോണിക്സ് പാക്കേജുകൾ, മികച്ച ബൈക്ക് ഘടകങ്ങൾ എന്നിവ സഹിതം കിടിലൻ ലുക്കിലാണ് പുതിയ ബൈക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ മോഡല്‍ ഉപയോഗിച്ചിരുന്ന 1,340 സിസി, 4 സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഹൃദയം. എന്നാല്‍ ഈ എഞ്ചിന്‍ പരിഷ്‌കരിച്ചു. ഭാരം കുറഞ്ഞ പിസ്റ്റണുകള്‍, പുതിയ കണക്റ്റിംഗ് റോഡുകള്‍, പുതിയ ഫ്യൂവല്‍ ഇന്‍ജെക്റ്ററുകള്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് വരുത്തിയത്. എന്‍ജിന്‍ പരിഷ്‌കരിച്ചതോടെ കരുത്തും ടോര്‍ക്കും കുറഞ്ഞു. ഇപ്പോള്‍ 190 എച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. നേരത്തെ 197 എച്ച്പി പുറപ്പെടുവിച്ചിരുന്നു. ടോര്‍ക്കും അല്‍പ്പം കുറഞ്ഞു. എന്‍ജിന്‍ പരിഷ്‌കരിച്ചപ്പോഴും ടോര്‍ക്ക് ഡെലിവറി മുമ്പത്തേക്കാള്‍ ശക്തമാണെന്ന് സുസുകി അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ, എക്കാലത്തെയും ഏറ്റവും വേഗമേറിയ ഹയബൂസയാണ് ഇപ്പോള്‍ വരുന്നത്.

2021 സുസുക്കി ഹയാബൂസയുടെ മുഖ്യ ആകർഷണം ഇലക്ട്രോണിക് സ്യൂട്ടാണ്. ഇതിൽ പ്രധാനം ബോഷിൽ നിന്നുള്ള 6-ആക്സിസ് ഇനേർഷ്യൽ യൂണിറ്റ് (IMU) ആണ്. ആന്റി-ലിഫ്റ്റ് കൺട്രോൾ സിസ്റ്റം, പവർ മോഡ് സെലക്ടർ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ സിസ്റ്റം, മോഷൻ ട്രാക്ക് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം എന്നിവയുള്ള സുസുക്കി ഡ്രൈവ് മോഡ് സെലക്ടർ ആൽഫ (എസ്ഡിഎംഎസ്-എ) ഇലക്ട്രോണിക്സ് പാക്കേജും പുത്തൻ പതിപ്പിൽ ഉണ്ട്. ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തിന് 10 ലെവൽ ഇന്റെർവെൻഷനും 3-മോഡ് പവർ മോഡ് സെലക്ടറും ഉണ്ട്.

ട്വിന്‍ സ്പാര്‍ അലുമിനിയം ഫ്രെയിം തുടരുന്നു. മുന്‍ഗാമിയുടേതിന് സമാനമായ വീല്‍ബേസ് (1,480 എംഎം) ലഭിച്ചു. കര്‍ബ് വെയ്റ്റ് രണ്ട് കിലോഗ്രാം കുറഞ്ഞു. ഇപ്പോള്‍ 264 കിലോഗ്രാം. ഭാരം കുറഞ്ഞ എക്‌സോസ്റ്റ് സിസ്റ്റം ഉപയോഗിച്ചതാണ് കാരണം. ആന്തരികമായ മാറ്റങ്ങളോടെ ഷോവ ഫോര്‍ക്കുകളാണ് പുതിയ ബൂസ ഉപയോഗിക്കുന്നത്. ബ്രേക്കിംഗ് വിഭാഗത്തിലാണ് ഏറ്റവും വലുതും അത്യാവശ്യവുമായിരുന്ന പരിഷ്‌കാരം നടന്നത്. ബ്രെംബോയുടെ സ്‌റ്റൈല്‍മാ കാലിപ്പറുകളാണ് ഇപ്പോള്‍ മുന്നില്‍ ഉപയോഗിക്കുന്നത്. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

Follow Us:
Download App:
  • android
  • ios