Asianet News MalayalamAsianet News Malayalam

ബിഎംഡബ്ല്യു അൾട്രാ എക്സ്‌ക്ലൂസീവ് എക്സ് 7 ഡാർക്ക് ഷാഡോ പതിപ്പ് വരുന്നു

ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ, ഈ പ്രത്യേക പതിപ്പ് എസ്‌യുവിക്ക് ഒരു കോടിയിലധികം രൂപ എക്‌സ്‌ഷോറൂം ചെലവ് പ്രതീക്ഷിക്കുന്നു.

The BMW Ultra Exclusive X7 Dark Shadow Edition is coming
Author
Mumbai, First Published May 31, 2021, 2:33 PM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യൻ വിപണിയിൽ അൾട്രാ എക്സ്‌ക്ലൂസീവ് X7 ഡാർക്ക് ഷാഡോ പതിപ്പ് എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്.

റേഞ്ച്-ടോപ്പിംഗ് M50i വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഇത് വരുന്നത്, ഇത് ബ്ലാക്ക് കളർ തീം എക്സ്റ്റീരിയർ അവതരിപ്പിക്കുന്നു. ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ, ഈ പ്രത്യേക പതിപ്പ് എസ്‌യുവിക്ക് ഒരു കോടിയിലധികം രൂപ എക്‌സ്‌ഷോറൂം ചെലവ് പ്രതീക്ഷിക്കുന്നു.

പുറത്ത്, എസ്‌യുവിക്ക് ഒരു ഫ്രോസൺ ആർട്ടിക് ഗ്രേ ബോഡി കളർ ലഭിക്കും. എക്സ്റ്റീരിയറിന് കൂടുതൽ ഭയപ്പെടുത്തുന്ന രൂപം നൽകുന്നതിന്, വാഹനത്തിന്റെ കിഡ്‌നി ഗ്രിൽ, റൂഫ് റെയിലുകൾ, ടെയിൽപൈപ്പുകൾ എന്നിവയിൽ കറുത്ത ബിറ്റുകൾ ലഭിക്കുന്നു. 4.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും കമ്പനി അറിയിച്ചു. ഉയർന്ന വേഗത 250 കിലോമീറ്റർ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ബിഎംഡബ്ല്യു സ്പോർട്സ് എക്സ്ഹോസ്റ്റ് സംവിധാനവും ഇതിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.

അതേസമയം 2020 ജൂലൈ മാസത്തിലാണ് X7 എസ്‌യുവിയുടെ ഡാർക്ക് ഷാഡോ ലിമിറ്റഡ് എഡിഷൻ കമ്പനി പുറത്തിറക്കിയത്. ഈ ലിമിറ്റിഡ് മോഡലിൽ നിരവധി സൗന്ദര്യവർദ്ധക മാറ്റങ്ങളും സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് അൽപ്പം മെക്കാനിക്കൽ മാറ്റങ്ങളും ഉൾക്കൊള്ളുന്നു. പുതിയ പെയിന്റ് സ്‍കീമിനൊപ്പം, B, C നിരകളുടെ കവറുകളും എക്സ്റ്റീരിയർ മിറർ ബേസുകളും ഹൈ ഗ്ലോസ് ഷാഡോ ലൈൻ ഫിനിഷിൽ ഈ വാഹനത്തില്‍ ഒരുക്കിയിരുന്നു.  ബ്രാൻഡിന്‍റെ സിഗ്നേച്ചർ കിഡ്‍നി ഗ്രില്ല്, എയർ ബ്രീത്തറുകൾ, എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിന്റെ ടെയിൽ‌പൈപ്പ് കവറുകൾ എന്നിവ കറുത്ത ക്രോമിൽ പൂർത്തിയാക്കി. 

ബ്രാൻഡിന്റെ ഉയർന്ന തലത്തിലുള്ള പെർസണലൈസേഷൻ പ്രോഗ്രാമിന്‍റെ ഭാഗമായി X7 ഡാർക്ക് ഷാഡോ പതിപ്പിന്റെ പ്രത്യേകത ഫ്രോസൺ ആർട്ടിക് ഗ്രേ മെറ്റാലിക് പെയിന്റ് സ്‍കീം ഉള്‍പ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് ബി‌എം‌ഡബ്ല്യു തങ്ങളുടെ ഏതെങ്കിലും എസ്‌യുവികളിൽ കസ്റ്റമൈസേഷൻ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നത്. ലിമിറ്റിഡ് എഡിഷനായ X7 -ന്‍റെ 500 യൂണിറ്റുകൾ മാത്രമാണ് ലോകമെമ്പാടും അന്ന് വിൽപ്പനയ്ക്ക് എത്തിയത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios