കമ്പനിയുടെ ജർമനിയിലെ നർബർറിങ്ങിലെ യൂറോപ്യൻ ടെക്നിക്കൽ സെന്ററിനോടും നാംയാങ് ആർ ആൻഡ് ഡി സെന്ററിനോടുമുള്ള ആദര സൂചകമായാണ് N-ലൈൻ എന്ന പേര് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
N-ലൈൻ ശ്രേണിയിലെ പെർഫോമൻസ് കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ദക്ഷിണ കൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. i20 N ലൈൻ ആയിരിക്കും N-ലൈൻ ശ്രേണിയിൽ ഇന്ത്യയിൽ ആദ്യം എത്തുക എന്ന ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്പനിയുടെ ജർമനിയിലെ നർബർറിങ്ങിലെ യൂറോപ്യൻ ടെക്നിക്കൽ സെന്ററിനോടും നാംയാങ് ആർ ആൻഡ് ഡി സെന്ററിനോടുമുള്ള ആദര സൂചകമായാണ് N-ലൈൻ എന്ന പേര് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വേൾഡ് റാലി ചാമ്പ്യൻഷിപ്പിലേക്ക് ഹ്യുണ്ടേയ് കാറുകൾ തയ്യാറാക്കുന്ന വിഭാഗവുമായി ചേർന്നാണ് N-ലൈൻ ഡിവിഷൻ പ്രവർത്തിക്കുന്നത്.
i20 N ലൈനിന്റെ ടെസ്റ്റിംഗ് ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞു. ഏകദേശം 12 ലക്ഷത്തിനടുത്ത് i20 N ലൈൻ പതിപ്പിന് വില പ്രതീക്ഷിക്കാം. പ്രീമിയം ഹാച്ച്ബാക്കായ ഐ 20യുടെ സ്‌പോർട്ടിയർ രൂപത്തിലുള്ള പതിപ്പാണ് i20 N-ലൈൻ. കൂടുതൽ കരുത്തുറ്റ എഞ്ചിനും അപ്ഡേറ്റ് ചെയ്ത എക്സറ്റീരിയർ ഇന്റീരിയർ ഘടകങ്ങളുടെയും ഒപ്പമാണ് ഈ വാഹനം എത്തുന്നത്. പുതിയ 17 ഇഞ്ച് അലോയി വീലുകളും, ബ്ലാക്ക്ഔട്ട് സൈഡ് സ്കിർട്ടിംഗിനുമായി സൈഡ് പ്രൊഫൈൽ മാറ്റമില്ലാതെ തുടരുന്നുണ്ട്.
N-ബ്രാൻഡഡ് സ്റ്റിയറിംഗ് വീൽ, മെറ്റൽ പെഡലുകൾ, റെഡ് സ്റ്റിച്ചിംഗിനൊപ്പം N ഗിയർ ഷിഫ്റ്റ് നോബ്, റെഡ് സ്റ്റിച്ചിംഗ്, N ലോഗോയുള്ള N-ബ്രാൻഡഡ് സ്‌പോർടി സീറ്റുകൾ എന്നിവയും N-ലൈൻ എക്‌സ്‌ക്ലൂസീവ് ഘടകങ്ങളാണ്. ഹൂഡിന് കീഴിൽ 84 bhp കരുത്ത് വികസിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും സ്റ്റാൻഡേർഡ് മോഡലിൽ എന്ന പോലെ 1.0 ലിറ്റർ ടർബോ എഞ്ചിനും i20 N-ലൈനിന് ലഭിക്കുന്നു.
എസി വെന്റുകളിലും ഡോർ ഹാൻഡിലുകളിലും റെഡ് ഹൈലൈറ്റുകൾ നൽകിയിട്ടുണ്ട്. 100 bhp, 120 bhp എന്നിങ്ങനെ രണ്ട് സ്റ്റേറ്റിൽ ഇത് വാഗ്ദാനം ചെയ്യുന്നു. ഈ രണ്ടു പതിപ്പുകളും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി വരുന്നു. വെന്യു 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനൊപ്പം iMT ഓപ്ഷനും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, N-ലൈനിന് ഏഴ് സ്പീഡ് DCT -യും മാനുവൽ ഓപ്ഷനും ലഭിക്കും.
