കഴിഞ്ഞദിവസം ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ച വാഹനത്തിനുള്ള ബുക്കിംഗ് ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ മുഴുവന്‍ യൂണിറ്റുകളും വിറ്റു തീര്‍ന്ന

സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോൾവോ തങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് എസ്‍യുവിയായ XC40 റീചാർജ്ജിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 55.90 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ ചൊവ്വാഴ്‍ച ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ച വാഹനത്തിനുള്ള ബുക്കിംഗ് ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ വാഹനത്തിന്‍റെ മുഴുവന്‍ യൂണിറ്റുകളും വിറ്റു തീര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട്.

335 കിമീ മൈലേജ്, സെഗ്മെന്‍റില്‍ രാജ്യത്തെ ഏറ്റവും വിലക്കുറവ്, അത് പോരെ അളിയാ..?!

വോൾവോ XC40 റീചാർജിനായുള്ള ബുക്കിംഗ് ബുധനാഴ്ച രാവിലെ 11 മണിക്ക് കമ്പനി വെബ്‌സൈറ്റിൽ ആരംഭിച്ചതായും ലഭ്യമായ മുഴുവന്‍ യൂണിറ്റ് ഇവികളും വെറും രണ്ട് മണിക്കൂറിനുള്ളിൽ വിറ്റുതീർന്നതായി കമ്പനി അറിയിച്ചതായും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിന്‍റെ 150 യൂണിറ്റുകളായിരുന്നു വോള്‍വോ നിലവില്‍ ഇന്ത്യയ്ക്കായി നിര്‍മ്മിച്ചത്. ഇതോടെ ആഡംബര ഇവി വിഭാഗത്തില്‍ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന മോഡലെന്ന പേര് XC40 റീചാർജ് ഇവി സ്വന്തമാക്കിയതായി വോള്‍വോ അവകാശപ്പെടുന്നു.

തുടർന്നുള്ള ഡെലിവറികൾക്കായി ഉപഭോക്തൃ ഓർഡറുകൾ തുടർന്നും സ്വീകരിക്കാൻ പദ്ധതിയിടുന്നതായി വോൾവോ വ്യക്തമാക്കുന്നു. XC40 റീചാർജിന്റെ ആദ്യ 150 യൂണിറ്റുകളുടെ ഡെലിവറി ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. “രണ്ടു മണിക്കൂറിനുള്ളിൽ ബുക്കിംഗിൽ ലഭിച്ച മികച്ച പ്രതികരണം വോൾവോ കാറുകളിലുള്ള ഉപഭോക്തൃ വിശ്വാസത്തിന്റെ പ്രതിഫലനമാണ്..” വോൾവോ കാർ ഇന്ത്യയുടെ എംഡി ജ്യോതി മൽഹോത്ര പറഞ്ഞു. ഈ നഗരങ്ങളിൽ XC40 റീചാർജ് ചെയ്യാനുള്ള അവസരം അവരെ തീരുമാനിക്കാൻ സഹായിച്ചു.

കടുവയുടെ വിജയാഘോഷം, ലോകത്തിലെ ഏറ്റവും സുരക്ഷിത കാര്‍ സ്വന്തമാക്കി ഷാജി കൈലാസ്!

നിലവിൽ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ആഡംബര ഇവിയാണ് വോൾവോ XC40 റീചാർജ്. ഇത് രാജ്യത്തെ ആദ്യത്തെ പ്രാദേശികമായി അസംബിൾ ചെയ്‍ത ആഡംബര ഇവി കൂടിയാണ്. ബെംഗളൂരുവിനടുത്തുള്ള ഹോസ്‌കോട്ടിലെ കമ്പനി പ്ലാന്‍റിൽ നിന്നുമാണ് വാഹനം പുറത്തിറങ്ങുക. ലോക്കൽ അസംബ്ലിമൂലം ഇറക്കുമതി ചെയ്യുന്നതിലെ ഉയർന്ന നികുതി ഒഴിവാക്കാനും വില കുറയ്ക്കാനും വോൾവോയ്ക്ക് കഴിയും. 

വോൾവോ XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവി ഈ വർഷം മാർച്ചിൽ ആണ് ആദ്യം വെളിപ്പെടുത്തിയത്. ഏപ്രിലിൽലോഞ്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നിരുന്നാലും, കോവിഡ് -19 സാഹചര്യം മൂലമുണ്ടായ സങ്കീർണതകൾ കാരണം ലോഞ്ച് 2022 മൂന്നാം പാദത്തിലേക്ക് മാറ്റിവയ്ക്കാൻ വോള്‍വോയെ നിർബന്ധിതരാക്കി. XC40 റീചാർജ് കിയ EV6, മിനി കൂപ്പര്‍ എസ്ഇ , ജാഗ്വാർ ഐ-പേസ് , മെഴ്‌സിഡസ് ഇക്യുസി തുടങ്ങിയ മോഡലുകള്‍ക്ക് എതിരെയാണ് മത്സരിക്കുന്നത്. ഈ വർഷം ആദ്യം പുറത്തിറക്കിയ കിയ EV6നെക്കാൾ ഏകദേശം നാല് ലക്ഷം രൂപ എക്‌സ് - ഷോറൂം വിലയില്‍ കുറവാണ് വോള്‍വോയ്ക്ക്.

'മൂന്നാറും' കീശ നിറച്ചു; മൂന്നാമത്തെ ആഡംബരക്കാറും ഗാരേജിലാക്കി രാജമൗലി!

XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവി 78 kWh ലിഥിയം-അയൺ ബാറ്ററി പാക്കിൽ നിന്നാണ് പവർ എടുക്കുന്നത്. ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം ഓടാൻ XC40 റീചാർജിനെ ഈ വലിയ ബാറ്ററി സഹായിക്കുന്നു. എന്നിരുന്നാലും, ഇലക്ട്രിക് എസ്‌യുവിയുടെ സർട്ടിഫൈഡ് റേഞ്ച് ഏകദേശം 335 കിലോമീറ്ററാണ്. ഇതായിരിക്കാം യഥാർത്ഥ റോഡ് സാഹചര്യങ്ങളിലെ മൈലേജ്. 

XC40 റീചാർജ് അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറുകളിൽ ഒന്നാണ്. യുള്ള പൂജ്യം മുതൽ 100 ​​കിമി വേഗത ആര്‍ജ്ജിക്കാന്‍ അഞ്ച് സെക്കൻഡിൽ താഴെ മാത്രം മതി വാഹനത്തിന്. 408 എച്ച്‌പി പവർ ഔട്ട്‌പുട്ടും 660 എൻഎം പീക്ക് ടോർക്കും ഉള്ള സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ ഒന്നാണ് ഇത്. മറ്റെല്ലാ വോൾവോ കാറുകളേയും പോലെ XC40 റീചാർജിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 180 കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കുന്നു.

ചാർജിംഗിനെ സംബന്ധിച്ചിടത്തോളം, XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവി 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിംഗ് യൂണിറ്റുകളെ പിന്തുണയ്ക്കുന്നു. വെറും 33 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ഇവി റീചാർജ് ചെയ്യാൻ കഴിയും എന്നാണ് കമ്പനി പറയുന്നത്. ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യുന്ന വോൾവോ XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവി ആഗോള വിപണിയിൽ വിൽക്കുന്നതിന് സമാനമായിരിക്കും. വോൾവോ XC40 റീചാർജിന്‍റെ അകത്ത്, 12.3 ഇഞ്ച് ഡിജിറ്റൽ സ്‌ക്രീനും ഗൂഗിളുമായി ഏകോപിപ്പിച്ച് വികസിപ്പിച്ച പുതിയ 9.0 ഇഞ്ച് വെർട്ടിക്കൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായാണ് വരുന്നത്. വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ തുടങ്ങിയവ ഉള്‍പ്പെടെയുള്ള മറ്റ് സവിശേഷതകളും ഉണ്ട്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് വിൽക്കുന്ന യൂണിറ്റിന് 100 ശതമാനം തുകൽ രഹിത അപ്ഹോൾസ്റ്ററി ലഭിക്കും. ഇത് പരിസ്ഥിതിയോട് തങ്ങള്‍ എത്രമാത്രം ശ്രദ്ധിക്കുന്നു എന്ന് കാണിക്കുന്നു എന്നും വോൾവോ പറയുന്നു.

കടുവയുടെ വിജയാഘോഷം, ലോകത്തിലെ ഏറ്റവും സുരക്ഷിത കാര്‍ സ്വന്തമാക്കി ഷാജി കൈലാസ്!

XC40 റീചാർജ്ജ് ബുക്ക് ചെയ്‍തവര്‍ക്ക് ഈ വർഷം ഒക്ടോബറോടെ ഡെലിവറി ആരംഭിക്കും. വാഹനത്തിനൊപ്പം വാറന്റി, സേവനങ്ങൾ, റോഡ് സൈഡ് അസിസ്റ്റൻസ് എന്നീ മൂന്ന് വർഷത്തെ പാക്കേജ് ഉള്‍പ്പെടെ ഉപഭോക്താക്കൾക്ക് നിരവധി പോസ്റ്റ്-സെയിൽ പാക്കേജുകളും വോൾവോ വാഗ്‍ദാനം ചെയ്യുന്നു. ഇതിൽ മൂന്ന് വർഷത്തെ സമഗ്ര കാർ വാറന്റി, മൂന്ന് വർഷത്തെ വോൾവോ സർവീസ് പാക്കേജ്, മൂന്ന് വർഷത്തെ RSA (റോഡ്സൈഡ് അസിസ്റ്റൻസ്), ബാറ്ററിക്ക് എട്ട് വർഷത്തെ വാറന്റി എന്നിവ ഉൾപ്പെടുന്നു. കൂടാതെ, 11 kW ബോക്സ് ചാർജർ ഓരോ യൂണിറ്റിലും വരുന്നു.