Asianet News MalayalamAsianet News Malayalam

ഞാനൊന്നും അറിഞ്ഞില്ലെന്ന ഭാവത്തിൽ വെള്ള കാർ, പക്ഷേ നൂറോളം നീല കാറുകളെ നിരീക്ഷിച്ച് കുടുക്കി പൊലീസ് ബുദ്ധി!

കൊല്ലം നഗരത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെമുതല്‍ ഉച്ചവരെ കടന്നുപോയ നൂറോളം നീല കാറുകള്‍ നിരീക്ഷിച്ചാണ് പൊലീസ് പ്രതികളെ കുടുക്കിയത്.  ഇതില്‍ ഭൂരിഭാഗം കാറുകളുടെയും ഉടമകളെ ഫോണില്‍ ബന്ധപ്പെട്ടു. ചിലരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഫോണ്‍ വഴി ബന്ധപ്പെടാന്‍ കഴിയാത്തവരുടെ വീടുകളില്‍ നേരിട്ടെത്തിയും വിവരങ്ങൾ ശേഖരിച്ചു.

The white and blue colored cars involved in child kidnapping case
Author
First Published Dec 2, 2023, 3:21 PM IST

കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്‍റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത് നീല കറിന്റെ ദൃശ്യങ്ങൽ എന്ന് റിപ്പോര്‍ട്ട്. പ്രതികള്‍ ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപം എത്തിയത് നീല കാറിലാണ്. ഈക്കാറില്‍ പത്മകുമാറും ഉണ്ടായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊല്ലം നഗരത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെമുതല്‍ ഉച്ചവരെ കടന്നുപോയ നൂറോളം നീല കാറുകള്‍ നിരീക്ഷിച്ചാണ് പൊലീസ് പ്രതികളെ കുടുക്കിയത്.  ഇതില്‍ ഭൂരിഭാഗം കാറുകളുടെയും ഉടമകളെ ഫോണില്‍ ബന്ധപ്പെട്ടു. ചിലരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഫോണ്‍ വഴി ബന്ധപ്പെടാന്‍ കഴിയാത്തവരുടെ വീടുകളില്‍ നേരിട്ടെത്തിയും വിവരങ്ങൾ ശേഖരിച്ചു.

ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കാന്‍ നഗരത്തിലെത്തിയത് നീല കളറിലുള്ള ബൊലേറോ, ഐ 20 എന്നീ വാഹനങ്ങളാണോ എന്നതും പോലീസ് അന്വേഷിച്ചിരുന്നു. കുട്ടിയുമായി ഓട്ടോയില്‍ ആശ്രാമം മൈതാനത്ത് എത്തുംമുമ്പ് ഈ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള മൂന്നു നീല വാഹനങ്ങള്‍ മൈതാനം കടന്നുപോകുന്നതും കണ്ടെത്തിയിരുന്നു. 14 ഓളം ടീമുകളാണ് വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചത്. ഇവർ ശേഖരിച്ച വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായതും. ഇതൊരു ഹ്യുണ്ടായി എലാൻട്ര കാർ ആണെന്നാണ് റിപ്പോര്‍ട്ടുകൾ. 

അതേസമയം കുട്ടിയെ തട്ടിയെടുക്കാൻ ഉപയോഗിച്ചത് വെളുത്ത നിറത്തിലുള്ള സ്വിഫ്റ്റ് കാറിലാണ്. പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാന്ന് കുട്ടിയെ രാത്രി താമസിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. കുട്ടിയെ തട്ടിക്കൊണ്ടുപോയ വെളുത്ത കാര്‍ ഈ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വിഫ്റ്റ് കാർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഇവരുടെ ചിറക്കരയിലെ ഫാം ഹൗസിൽ നിന്നാണ് പൊലീസിന് നമ്പർ പ്ലേറ്റുകൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ ലഭിക്കുന്നത്. തുടർന്ന് പൊലീസ് സംഘം ചാത്തന്നൂരിലെ വീട്ടിലെത്തിയെങ്കിലും ഇവർ അവിടെ ഉണ്ടായിരുന്നില്ല. സ്വിഫ്റ്റ് കാർ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഇവർ ഇന്നലെയാണ് നീല കാറിൽ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടത്. 

തെങ്കാശി പുളിയറയില്‍ നിന്നാണ്  പത്മകുമാറിനെയും ഭാര്യയെയും മകളെയും പ്രത്യേക അന്വേഷണസംഘം ഇന്നലെ ഉച്ചയോടെ പിടികൂടിയത്.  തെങ്കാശിയില്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയത്താണ് ഇവർ പൊലീസിന്റെ പിടിയിലാകുന്നത്. പൊലീസെത്തിയപ്പോൾ രക്ഷപ്പെടാൻ വേണ്ടി ശ്രമിച്ചു. കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ പൊലീസ് ഉദ്യോ​ഗസ്ഥരിലൊരാൾ താക്കോൽ വാങ്ങി. പിന്നീട് മൽപിടുത്തത്തിനോ ചെറുത്തുനിൽപിനോ തയാറാകാതെ ഇയാൾ കീഴടങ്ങുകയായിരുന്നു. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒപ്പം കുട്ടിയുമായി ആശ്രാമം മൈതാനത്തെത്തിയ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios