Asianet News MalayalamAsianet News Malayalam

അടുത്ത വർഷം പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടോ? എങ്കില്‍ കീശ കീറും ഉറപ്പ്!

വിവിധ കാരണങ്ങളാൽ അടുത്ത വർഷം മുതൽ പുതിയ കാറുകളുടെ വില ഉയരാൻ ഒരുങ്ങുന്നു

These is the reasons of car prices will go up in 2023
Author
First Published Oct 13, 2022, 2:34 PM IST

ണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ കാർ, ബൈക്ക് വിലകൾ മൂന്നുമാസത്തിലൊരിക്കല്‍ വർധിക്കുകയാണ്. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ കാരണം വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും വെല്ലുവിളികളും അഭിമുഖീകരിക്കുന്നത് തുടരുന്നതിനാൽ മിക്കവാറും രാജ്യത്തെ എല്ലാ വണ്ടിക്കമ്പനികളും സാമ്പത്തിക വര്‍ഷത്തിന്‍റെ ഓരോ പാദത്തിലും തങ്ങളുടെ ലൈനപ്പിന്റെ വില പതിവായി പരിഷ്‌കരിക്കുന്നു. വരും ദിവസങ്ങളിൽ ഈ പ്രശ്‌നങ്ങൾ പരിഹരിച്ചാലും, അടുത്ത വർഷം കൂടുതൽ വിലവർദ്ധനവ് ഉണ്ടാകും. വാഹന നിർമ്മാതാക്കൾക്ക് വില വർധിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലാത്തതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അവയെക്കുറിച്ച് അറിയാം. 

ഭീമൻ നഷ്‍ടത്തിലും എല്ലാം വിറ്റ് ജാപ്പനീസ് വാഹനഭീമൻ പടിയിറങ്ങുന്നു, കോളടിച്ച് റഷ്യൻ സര്‍ക്കാര്‍!

അടുത്ത വർഷം ഏപ്രിലിൽ തന്നെ പുതിയ കാർ, ബൈക്ക് വിലകൾ വർധിച്ചേക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഭാരത് സ്റ്റേജ് 6 (ബിഎസ് 6) എമിഷൻ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം അവതരിപ്പിക്കുന്നതാണ്. യൂറോ-VI എമിഷൻ മാനദണ്ഡങ്ങൾക്ക് തുല്യമായി കണക്കാക്കപ്പെടുന്ന ബിഎസ് 6 ന്റെ രണ്ടാം ഘട്ടത്തിനായി തങ്ങളുടെ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന ജോലിയിലാണ് രാജ്യത്തെ മിക്കവാറും വാഹന നിര്‍മ്മാതാക്കളും. പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് കൂടുതൽ സങ്കീർണ്ണമായ ഉപകരണങ്ങൾ വാഹനങ്ങളില്‍ ഘടിപ്പിക്കേണ്ടതുണ്ട്. ഓട്ടോ കമ്പനികൾ ബിഎസ് 6 ഫേസ് 2 വാഹനങ്ങൾ വിൽക്കാൻ തുടങ്ങിയാൽ ഉപഭോക്താക്കളിലേക്ക് ഈ ചെലവ് വില വര്‍ദ്ധനവായി കൈമാറാൻ സാധ്യതയുണ്ട്.

പുതിയ ബിഎസ് 6 രണ്ടാം ഘട്ട മാനദണ്ഡം അനുസരിച്ച്, തത്സമയ എമിഷൻ അളവ് നിരീക്ഷിക്കുന്നതിനായി എല്ലാ വാഹനങ്ങളും ഉള്ളിൽ ഘടിപ്പിച്ച ഒരു പ്രത്യേക ഉപകരണവുമായി വരും. കാറ്റലറ്റിക് കൺവെർട്ടർ, ഓക്സിജൻ സെൻസറുകൾ തുടങ്ങിയ പ്രധാന സ്ഥിതിവിവരക്കണക്കുകൾ ഇത് നിരീക്ഷിക്കും. പുറന്തള്ളൽ അളവ് നിശ്ചിത പരിധിയേക്കാൾ കൂടുതലാണെങ്കിൽ ഉപകരണം മുന്നറിയിപ്പ് നൽകും. ഈ ഉപകരണത്തിന് പുറമെ, ഇന്ധനം കത്തുന്നതിന്റെ അളവ് നിയന്ത്രിക്കുന്നതിനും എഞ്ചിനിലേക്ക് ഇൻജെക്ട് ചെയ്യുന്ന ഇന്ധനത്തിന്റെ സമയവും അളവും നിയന്ത്രിക്കുന്നതിനുമായി വാഹനങ്ങളിൽ പ്രോഗ്രാം ചെയ്‍ത ഫ്യൂവൽ ഇൻജക്ടറുകളും ഉണ്ടായിരിക്കും. ത്രോട്ടിൽ, ക്രാങ്ക്ഷാഫ്റ്റ് പൊസിഷനുകൾ, എയർ ഇൻടേക്ക് മർദ്ദം, എഞ്ചിന്റെ താപനില, കണികാ ദ്രവ്യത്തിന്റെ അളവ്, നൈട്രജൻ ഓക്സൈഡ്, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, സൾഫർ എന്നിവ നിരീക്ഷിക്കുന്നതിനായി സെമികണ്ടക്ടര്‍ ചിപ്പുകളും നവീകരിക്കും.

വണ്ടി വാങ്ങാൻ പ്ലാനുണ്ടെങ്കില്‍ നീട്ടരുത്, അടുത്ത വര്‍ഷം മുതല്‍ വില കുതിക്കും!

2020 ഏപ്രിൽ ഒന്നുമുതൽ പുതിയ എമിഷൻ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ ഇന്ത്യയിലെ എല്ലാ വാഹനങ്ങളും ബിഎസ് 6 എഞ്ചിനുകളിലേക്ക് മാറി. വാഹന നിർമ്മാതാക്കൾ അതിന്റെ സാങ്കേതികവിദ്യ നവീകരിക്കാൻ ഏകദേശം 70,0000 കോടി രൂപ അന്ന് നിക്ഷേപിച്ചിരുന്നു. ചെലവ് ഭാരം ശരാശരി വർദ്ധനവോടെ ഉപഭോക്താക്കളുടെ ചുമലിലേക്ക് അന്നുമാറ്റപ്പെട്ടു. കാറുകൾക്ക് 50,000 മുതല്‍ 90,000 രൂപ വരെയും ഇരുചക്രവാഹനങ്ങൾക്ക് 3,000 രൂപ മുതൽ10,000 രൂപ വരെയുമാണ് ഇതിന്‍റെ ഭാഗമായി ആദ്യഘട്ടത്തില്‍ കൂടിയത്.

ആറ് എയർബാഗുകള്‍, കേന്ദ്ര തീരുമാനത്തിന് ഇപ്പോള്‍ കയ്യടിച്ച് മാരുതി; കാരണം ഇതാണ്!

പുതിയ എമിഷൻ മാനദണ്ഡം കൂടാതെ, നിർബന്ധിത ആറ് എയർബാഗ് നിയമം കൂടി പ്രാബല്യത്തിൽ വരുമ്പോൾ അടുത്ത വർഷം ഒക്ടോബറോട് അടുത്ത് ഉപഭോക്താക്കൾക്ക് വിലക്കയറ്റം നേരിടേണ്ടിവരും. ഈ മാസം മുതൽ നടപ്പാക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്ന പുതിയ എയര്‍ബാഗ് നിയമം അടുത്ത വർഷത്തേക്ക് മാറ്റിവച്ചു. ആവശ്യമായ എല്ലാ വാഹനങ്ങളിലും മാറ്റങ്ങൾ വരുത്താൻ സാധ്യമായ കാലതാമസം പരിഗണിച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ തീരുമാനം.

Follow Us:
Download App:
  • android
  • ios