Asianet News MalayalamAsianet News Malayalam

പെട്രോൾ വാങ്ങാൻ പണമില്ല, പമ്പുകളിൽ ക്യൂ നിൽക്കരുതെന്ന് പൗരന്മാരോട് ഈ രാജ്യം!

"ഇതിനാലാണ് ഇന്ധനത്തിനായി ക്യൂവിൽ നിൽക്കരുതെന്ന് ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിച്ചത്. ഡീസലിന് ഒരു പ്രശ്നവുമില്ല. പക്ഷേ, ദയവു ചെയ്ത് പെട്രോളിനായി വരിയിൽ നിൽക്കരുത്. ഞങ്ങൾക്ക് പരിമിതമായ പെട്രോൾ സ്റ്റോക്ക് മാത്രമേയുള്ളൂ, അത് അവശ്യ സേവനങ്ങൾക്ക്, പ്രത്യേകിച്ച് ആംബുലൻസുകൾക്ക് അത് വിതരണം ചെയ്യാൻ ശ്രമിക്കുന്നു.." മന്ത്രി പറഞ്ഞു. 

This country asks citizen not to wait in line at pumps
Author
Kolombo, First Published May 19, 2022, 10:30 AM IST

ശ്രീലങ്കയിൽ പെട്രോൾ തീർന്നതായി റിപ്പോര്‍ട്ട്. ദ്വീപ് രാഷ്ട്രത്തിന് പുതിയ സ്റ്റോക്ക് വാങ്ങാൻ ആവശ്യമായ പണമില്ല എന്നും ഇന്ധനം വാങ്ങാൻ പെട്രോൾ പമ്പുകൾക്ക് പുറത്ത് ക്യൂ നിൽക്കുന്നത് നിർത്താൻ ഇത് ജനങ്ങളോട് സര്‍ക്കാര്‍ അഭ്യർത്ഥിക്കുന്നതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീലങ്കയിലെ ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ തലസ്ഥാന നഗരമായ കൊളംബോയിൽ പൊതുഗതാഗത സംവിധാനങ്ങളുൾപ്പെടെയുള്ള വാഹനങ്ങളുടെ നീണ്ട നിരയാണ് കാണുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലങ്ക: കൂട്ടക്കുരുതിയുടെ ശാപം പേറുന്ന നാട്

രാജ്യം പെട്രോൾ ലഭ്യതയുടെ പ്രശ്‍നം നേരിടുന്നുണ്ടെന്ന് ശ്രീലങ്കൻ ഊർജ മന്ത്രി കാഞ്ചന വിജേശേഖര പാർലമെന്റിൽ പറഞ്ഞു. പെട്രോൾ വാങ്ങാൻ സർക്കാരിന്റെ പക്കൽ പണമില്ലെന്ന് അദ്ദേഹം സമ്മതിച്ചു. "പെട്രോൾ കൊണ്ടുവരുന്ന കപ്പലിന് പണം നൽകുന്നതിന് ഞങ്ങളുടെ പക്കൽ യുഎസ് ഡോളറില്ല," അദ്ദേഹം പറഞ്ഞു, മാർച്ച് 28 മുതൽ, ശ്രീലങ്കൻ കടലിൽ പെട്രോളുമായി ഒരു കപ്പൽ നങ്കൂരമിട്ടിട്ടുണ്ട്, അതേ കപ്പലിന് 2022 ജനുവരിയിൽ മുമ്പത്തെ ഷിപ്പ്‌മെന്‍റ് ഇനത്തില്‍ 53 ദശലക്ഷം ഡോളർ കൂടി നൽകാനുണ്ടെന്ന് വിജശേഖര കൂട്ടിച്ചേർത്തു. 

"ഇതിനാലാണ് ഇന്ധനത്തിനായി ക്യൂവിൽ നിൽക്കരുതെന്ന് ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിച്ചത്. ഡീസലിന് ഒരു പ്രശ്നവുമില്ല. പക്ഷേ, ദയവു ചെയ്ത് പെട്രോളിനായി വരിയിൽ നിൽക്കരുത്. ഞങ്ങൾക്ക് പരിമിതമായ പെട്രോൾ സ്റ്റോക്ക് മാത്രമേയുള്ളൂ, അത് അവശ്യ സേവനങ്ങൾക്ക്, പ്രത്യേകിച്ച് ആംബുലൻസുകൾക്ക് അത് വിതരണം ചെയ്യാൻ ശ്രമിക്കുന്നു.." മന്ത്രി പറഞ്ഞു. എന്നിരുന്നാലും, രാജ്യത്തിന് മതിയായ ഡീസൽ സ്റ്റോക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി. "ചൊവ്വാഴ്‌ച ഞങ്ങൾ സൂപ്പർ ഡീസൽ, ഓട്ടോ ഡീസൽ വിതരണം ചെയ്‍തു. രാജ്യത്തെ എല്ലാ ഫില്ലിംഗ് സ്റ്റേഷനുകളിലേക്കും, 1,300 ഫില്ലിംഗ് സ്റ്റേഷനുകളുണ്ടെങ്കിലും രാജ്യത്തെ 1,190 സജീവ ഫില്ലിംഗ് സ്റ്റേഷനുകളിലേക്കും ബുധനാഴ്‍ച മുതൽ തുടർച്ചയായി ഡീസൽ വിതരണം ഉറപ്പാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.." അദ്ദേഹം സഭയെ അറിയിച്ചു.

“ഇതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ദിവസേനയുള്ള ഇന്ധനം വാങ്ങുന്നതിലൂടെ മാത്രമേ മുച്ചക്ര വാഹനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് ഞങ്ങൾ മനസിലാക്കുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇന്ധനത്തിനായി ക്യൂവിൽ നിൽക്കരുതെന്ന് ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.." വിജേശേഖര പറഞ്ഞു. ഇന്ധനം പൂഴ്ത്തരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് സർക്കാരിന് പെട്രോൾ വിതരണം ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു. മൂന്ന് ദിവസം കൂടി എടുക്കുമെന്ന് വിജശേഖര പറഞ്ഞു. വെള്ളിയാഴ്ച മുതൽ എല്ലാ ഫില്ലിംഗ് സ്റ്റേഷനുകളിലേക്കും പെട്രോൾ വിതരണം പൂർത്തിയാക്കും എന്നും സര്‍ക്കാര്‍ പറയുന്നു.

“ഇന്ധന വാങ്ങലിനെക്കുറിച്ച് മന്ത്രാലയത്തിന് നൽകിയ 67 നിർദ്ദേശങ്ങളിൽ 39 എണ്ണം ശ്രീലങ്കയിൽ പ്രായോഗികമായി ബാധകമാണെന്ന് തിരിച്ചറിഞ്ഞു..” അദ്ദേഹം പറഞ്ഞു. എന്ത് നിർദ്ദേശം നൽകിയാലും, ക്രെഡിറ്റ് ലെറ്റർ തുറക്കാതെ രാജ്യത്തിന് പെട്രോൾ ഇറക്കുമതി ചെയ്യാൻ കഴിയില്ല.

ശ്രീലങ്കയ്ക്ക് അടുത്ത മാസം ഇന്ധന ഇറക്കുമതിക്കായി 530 ദശലക്ഷം ഡോളർ ആവശ്യമാണ്. ഒരു ഇന്ത്യൻ ക്രെഡിറ്റ് ലൈനിന്റെ ആനുകൂല്യം രാജ്യത്തിന് ലഭിച്ചാലും, പ്രതിമാസം ഇന്ധനം വാങ്ങുന്നതിന് 500 ദശലക്ഷം ഡോളറിലധികം ആവശ്യമാണെന്നും ഇത് രണ്ട് വർഷം മുമ്പ് രാജ്യം നൽകിയതിന്റെ മൂന്നിരട്ടിയാണെന്നും മന്ത്രി പറഞ്ഞു.

ഈ മാസമാദ്യം, ഇന്ധന സ്റ്റോക്ക് വീണ്ടും നിറയ്ക്കാൻ ഇന്ത്യ ശ്രീലങ്കയെ അതിന്റെ നിലവിലെ ക്രെഡിറ്റ് ലൈനിൽ 200 ദശലക്ഷം ഡോളർ കൂടി സഹായിച്ചു. ഈ വർഷം ജനുവരി മുതൽ വായ്പ, ക്രെഡിറ്റ് ലൈനുകൾ, ക്രെഡിറ്റ് സ്വാപ്പുകൾ എന്നിവയിൽ കടക്കെണിയിലായ ദ്വീപ് രാഷ്ട്രത്തിന് ഇന്ത്യ മൂന്ന് ബില്യൺ ഡോളറിലധികം വാഗ്‍ദാനം ചെയ്‍തിട്ടുണ്ട്.

1948 ലെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. വിദേശ കരുതൽ ശേഖരത്തിന്റെ ക്ഷാമം ഇന്ധനത്തിനും പാചക വാതകത്തിനും മറ്റ് അവശ്യവസ്‍തുക്കൾക്കുമുള്ള നീണ്ട ക്യൂവിലേക്ക് രാജ്യത്തെ നയിച്ചു. ഒപ്പം പവർ കട്ടും കുതിച്ചുയരുന്ന ജനങ്ങളെ ഭക്ഷ്യവിലയും ജനത്തെ ദുരിതത്തിലാക്കി.

Follow Us:
Download App:
  • android
  • ios