Asianet News MalayalamAsianet News Malayalam

പെട്രോള്‍ വില വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കത്തില്‍ ഞെട്ടി വമ്പന്മാര്‍, അറ്റകയ്യോ ഈ പൂഴിക്കടകൻ?!

ഈ ഇന്ധനം സര്‍വ്വ വ്യാപകമാകുന്നതോടെ രാജ്യത്ത് ഇന്ധനവില കുത്തനെ കുറഞ്ഞേക്കും. എന്നാല്‍ രാജ്യത്തെ എണ്ണക്കമ്പനികളെ ഈ നീക്കം ബാധിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഇത്തരം എഞ്ചിനുകള്‍ക്കെതിരെ വ്യാപകമായ പ്രചരണവും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിനുകള്‍ പെട്ടെന്ന് തുരുമ്പെടുക്കും എന്ന പ്രചരണമാണ് ഇതില്‍‌ പ്രധാനപ്പെട്ടത്. എന്നാല്‍ ഇതില്‍ സത്യമെന്താണ്? 

This is the truth of the story of the rust in flex fuel engines and Toyota Innova flex fuel in India prn
Author
First Published Sep 9, 2023, 12:39 PM IST

ഫ്ലെക്സ് ഫ്യുവല്‍ ഇന്ധനത്തെക്കുറിച്ചുള്ള സജീവ ചര്‍ച്ചയിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി വാഹനലോകം. ബദൽ ഇന്ധനമായ എത്തനോൾ ഉപയോഗിച്ച് പൂർണ്ണമായും പ്രവർത്തിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ കാറായ  ഇന്നോവ ഹൈക്രോസിനെ ടൊയോട്ട മോട്ടോർ അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചതോടെയാണ് ഇത്തരം എഞ്ചിനുകള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പെട്രോള്‍, ഡീസല്‍ ഉപഭോഗം കുറയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിന്‍റെ ഭാഗാമായാണ് എത്തനോള്‍ വാഹനങ്ങള്‍ നിരത്തിലേക്ക് ഇറങ്ങുന്നത്. ഈ ഇന്ധനം സര്‍വ്വ വ്യാപകമാകുന്നതോടെ രാജ്യത്ത് ഇന്ധനവില കുത്തനെ കുറഞ്ഞേക്കും. എന്നാല്‍ രാജ്യത്തെ എണ്ണക്കമ്പനികളെ ഈ നീക്കം ബാധിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഇത്തരം എഞ്ചിനുകള്‍ക്കെതിരെ വ്യാപകമായ പ്രചരണവും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിനുകള്‍ പെട്ടെന്ന് തുരുമ്പെടുക്കും എന്ന പ്രചരണമാണ് ഇതില്‍‌ പ്രധാനപ്പെട്ടത്. എന്നാല്‍ ഇതില്‍ സത്യമെന്താണ്? അതറിയണമെങ്കില്‍ ആദ്യം ഫ്ലെക്സ് ഫ്യുവല്‍ എന്താണെന്ന് അറിയണം. 

ഫ്ലെക്സ് ഫ്യുവല്‍ എന്നത് ഒരു പ്രത്യേക സാങ്കേതിക വിദ്യയാണ്. ഇത് വാഹനങ്ങൾക്ക് 20 ശതമാനത്തിലധികം എത്തനോൾ ഉപയോഗിക്കാൻ അനുവദിക്കുന്നു. ഗ്യാസോലിൻ (പെട്രോൾ), മെഥനോൾ അല്ലെങ്കിൽ എത്തനോൾ എന്നിവയുടെ മിശ്രിതത്തിൽ നിന്ന് നിർമ്മിച്ച ഒരു ബദൽ ഇന്ധനമാണ് ഫ്ലെക്സ് ഇന്ധനം. ഫ്ലെക്സ്-ഇന്ധന വാഹന എഞ്ചിനുകൾ ഒന്നിലധികം തരം ഇന്ധനങ്ങളിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‍തിട്ടുള്ളതാണ്. എഞ്ചിനിലും ഇന്ധന സംവിധാനത്തിലും വരുത്തിയ ചില മാറ്റങ്ങൾ കൂടാതെ, ഈ വാഹനങ്ങൾ സാധാരണ പെട്രോൾ മോഡലുകൾക്ക് സമാനമാണ്. . ഈ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ചത് 1990-കളിൽ ആണ്.  1994-ൽ അവതരിപ്പിച്ച ഫോർഡ് ടോറസിൽ ഇത് വലിയതോതിൽ ഉപയോഗിച്ചിരുന്നു. 2017-ലെ കണക്കനുസരിച്ച്, ഏകദേശം 21 ദശലക്ഷം ഫ്ലെക്സ്-ഇന്ധന വാഹനങ്ങൾ ലോകത്താകെ റോഡുകളിലുണ്ട്. 

പെട്രോളിനും ഡീസലിനും വില കുത്തനെ കുറച്ചേക്കും, അപ്രതീക്ഷിത 'സര്‍ജിക്കല്‍ സമ്മാനം' തരാന്‍ കേന്ദ്രം ഒരുങ്ങുന്നു!

എത്തനോൾ കൂടുതൽ വെള്ളം ആഗിരണം ചെയ്യുന്നതിനാൽ എഞ്ചിൻ ഘടകങ്ങൾ തുരുമ്പെടുക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രപചരണം. ഇത് ഒരുപരിധിവരെ ശരിയുമാണ്. എന്നാല്‍ ടൊയോട്ട കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഫ്ലക്സ് ഫ്യുവല്‍ ഇന്നോവയില്‍ ഉപയോഗിച്ചിരിക്കുന്ന എഞ്ചിൻ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ചതാണ്. അതിൽ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങളാകട്ടെ പൂർണ്ണമായും ജല പ്രതിരോധശേഷി ഉള്ളതുമാണ്. അതിനാൽ തുരുമ്പെടുക്കാൻ സാധ്യത വളരെ കുറവാണ്. നിലവിൽ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉടൻ തന്നെ അതിന്റെ പ്രൊഡക്ഷൻ മോഡലും ലോകത്തിന് മുന്നിൽ എത്തും. 

ഈ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫ്ലെക്‌സ്-ഫ്യുവൽ എംപിവി പൂർണ്ണമായും പ്ലാന്റുകളിൽ നിന്ന് ലഭിക്കുന്ന ഇന്ധനമായ എത്തനോൾ ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. എഥനോൾ E100 ഗ്രേഡ് ചെയ്‌തിരിക്കുന്നു.  ഇത് കാർ പൂർണ്ണമായും ബദൽ ഇന്ധനത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് സൂചിപ്പിക്കുന്നു. എം‌പി‌വിയിൽ ലിഥിയം-അയൺ ബാറ്ററി പാക്കും ഉണ്ടാകും. അതായത് ഇവി മോഡിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നതിന് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഈ ഇന്നോവയ്ക്ക് കഴിയും. പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിക്കുന്ന ഹൈബ്രിഡ് പവർട്രെയിനായിരിക്കും പുതിയ ഇന്നോവയ്ക്ക് കരുത്തേകുക. 2.0 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ 181 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്നു. ഇത് 23.24 കിമി ഇന്ധനക്ഷമത നൽകുന്നു. ഈ എഞ്ചിൻ ഇ-സിവിടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. നഗരത്തിൽ ലിറ്ററിന് 28 കിലോമീറ്ററും ഹൈവേയിൽ ലിറ്ററിന് 35 കിലോമീറ്ററും ഇന്ധനക്ഷമത നൽകാൻ ഹൈബ്രിഡ് പവർട്രെയിനിന് കഴിയും. ഒപ്പം കരിമ്പിൽ നിന്ന് പുനരുപയോഗിക്കാവുന്ന ഇന്ധനമായ എത്തനോൾ ഉപയോഗിച്ചും കാർ പ്രവർത്തിപ്പിക്കാം. 

youtubevideo
 

Follow Us:
Download App:
  • android
  • ios