രാത്രി 1.25 ഓടെയായിരുന്നു സംഭവം. വീഡിയോയിൽ കാറിന്റെ പിൻ വിൻഡോകളിൽ കുപ്പികളുമായി ഇരുന്ന് രണ്ട് യുവാക്കൾ മദ്യപിക്കുന്നതായി കാണാം

ഓടുന്ന കാറിന്റെ ഡോറില്‍ ഇരുന്ന് മദ്യപിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍. ഇവര്‍ കാറിന്‍റെ വിന്‍ഡോയില്‍ ഇരുന്ന് മദ്യപിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി. മുംബൈ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലാണ് സംഭവം. അമിതവേഗത്തിൽ പോയ കാറിന്‍റെ മുകളിലിരുന്നായിരുന്നു മദ്യപാനം. വീഡിയോ വൈറലായതിനെ തുടർന്ന് മൂന്ന് പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്‍തതായി പിടിഐയെ ഉദ്ധരിച്ച് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈ വിമാനത്താവളത്തിന് സമീപത്തെ ഹൈവേയിലാണ് യുവാക്കളുടെ അഭ്യാസം. രാത്രി 1.25 ഓടെയായിരുന്നു സംഭവം. വീഡിയോയിൽ കാറിന്റെ പിൻ വിൻഡോകളിൽ കുപ്പികളുമായി ഇരുന്ന് രണ്ട് യുവാക്കൾ മദ്യപിക്കുന്നതായി കാണാം. വിഡിയോ വൈറലായതിനെ തുടർന്ന് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പിന്തുടർന്ന് പൊലീസ് യുവാക്കളെ പൊക്കുകയായിരുന്നു. മുംബൈ താക്കുർ കോംപ്ലക്സിൽ താമസിക്കുന്ന മൂന്നു യുവാക്കളായിരുന്നു കാറില്‍. 

സംഭവത്തിന്റെ വീഡിയോ ലഭിച്ച ശേഷമാണ് പോലീസ് നടപടി സ്വീകരിച്ചത്. ട്രാഫിക് പോലീസ് കാറിന്റെ നമ്പർ പ്ലേറ്റിലൂടെ മൂവരെയും കണ്ടെത്തി സബർബൻ കണ്ടിവാലിയിലെ താക്കൂർ കോംപ്ലക്സിലെ വസതികളിൽ നിന്ന് പിടികൂടുകയായിരുന്നു. അശ്രദ്ധ ഡ്രൈവിംഗ്, മറ്റുള്ളവരുടെ ജീവൻ അല്ലെങ്കിൽ വ്യക്തി സുരക്ഷ എന്നിവ അപകടപ്പെടുത്തുന്നു, മോട്ടോർ വെഹിക്കിൾസ് ആക്റ്റ്, മുംബൈ പോലീസ് ആക്ട് എന്നിവ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. 

Scroll to load tweet…

ഒക്ടോബറിൽ മുംബൈയിലെ വടക്കൻ പ്രാന്തപ്രദേശമായ കണ്ടിവാലിയിൽ ഒരു ബഹുനില കെട്ടിടത്തിന്റെ സ്റ്റണ്ടിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു. 23 നിലകളുള്ള കെട്ടിടത്തിലെ അഭ്യാസത്തിന്‍റെ വീഡിയോ വൈറലായതിനെ തുടർന്ന് പ്രാദേശിക പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.