Asianet News MalayalamAsianet News Malayalam

ടോളിന്‍റെ ഭാരവും യാത്രക്കാരുടെ നെഞ്ചത്ത്, ടിക്കറ്റ് നിരക്ക് കൂട്ടി ഈ ബസുകള്‍!

ടോള്‍ പിരിവിന്‍റെ ഭാരവും യാത്രികരില്‍ അടിച്ചേല്‍പ്പിച്ച് സര്‍ക്കാര്‍ ബസുകള്‍

Ticket Fare Increased In Karnataka RTC Bus Kozhikkode Kollagal Route
Author
Kozhikode, First Published Dec 12, 2019, 12:52 PM IST

കോഴിക്കോട്: ടോള്‍ പിരിവിന്‍റെ ഭാരവും യാത്രികരില്‍ അടിച്ചേല്‍പ്പിച്ച് കേരളത്തിലോടുന്ന കര്‍ണാടക ആര്‍ടിസി ബസുകള്‍. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ ഏര്‍പ്പെടുത്തിയ ടോള്‍ യാത്രക്കാരുടെമേല്‍ ചുമത്തുകയാണ് കര്‍ണാടക ആര്‍.ടി.സി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നഞ്ചന്‍കോട് പാതയില്‍  കേരള-കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാഹനങ്ങളില്‍ നിന്നടക്കം  കഴിഞ്ഞദിവസമാണ് ടോള്‍ പിരിച്ചുതുടങ്ങിയത്. ഇതോടെ മൈസൂരു-നഞ്ചന്‍കോട് പാതയിലോടുന്ന കര്‍ണാടക ആര്‍.ടി.സി. ബസുകളുടെ ടിക്കറ്റ് നിരക്കില്‍ ചൊവ്വാഴ്ചമുതലാണ് മാറ്റമുണ്ടായത്. അഞ്ചുരൂപയുടെ വരെ വര്‍ധന വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാമരാജനഗറില്‍നിന്നു മൈസൂരുവിലേക്കുള്ള ടിക്കറ്റ് നിരക്ക് 50 രൂപയില്‍ നിന്നും 55 രൂപയാക്കി. 

നഞ്ചന്‍കോട് പാതയിലേതുകൂടാതെ ദേശീയപാതയിലെ ഗുണ്ടല്‍പേട്ടയ്ക്കുസമീപം മഡ്ഡൂരിലും മൈസൂരു-കൊല്ലഗല്‍ റോഡിലെ ടി.നരസിപുര റോഡിലും ടോള്‍ ബൂത്തുകളുണ്ട്.  ഇതുവഴി സര്‍വീസ് നടത്തുന്ന ബസുകളുടെ ടിക്കറ്റ് നിരക്കും കൂട്ടി. 

എന്നാല്‍ ടിക്കറ്റ് നിരക്ക് കൂട്ടിയതല്ല ടോള്‍ ഇനത്തില്‍ നല്‍കുന്ന പണം യാത്രക്കാരോട് ഈടാക്കുകയാണെന്നാണ് കര്‍ണാടക ആര്‍ടിസി അധികൃതരുടെ  വാദം. 

Follow Us:
Download App:
  • android
  • ios