കാറിന്‍റെ ബമ്പര്‍ കടിച്ചു കീറുന്ന കടുവയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബം​ഗ​ളൂ​രുവിലെ ബ​ന്നാ​ർ​ഘ​ട്ട ബ​യോ​ള​ജി​ക്ക​ൽ പാ​ർക്കി​ലാണ് സംഭവമെന്ന് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാറിന്‍റെ ബ​മ്പ​റി​ൽ ക​ടി​ച്ചു​തൂ​ങ്ങി​യ ക​ടു​വ​യു​ടെ വി​ഡി​യോ ആണ് വൈ​റ​ൽ ആകുന്നത്. ബ​ന്നാ​ർ​ഘ​ട്ട പാ​ർ​ക്കി​ൽ സ​ഫാ​രി​ക്കെ​ത്തി​യ​വ​രു​ടെ കാ​റി​ലാ​ണ്​ ക​ടു​വ പി​ടി​ത്ത​മി​ട്ട​തെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു ബംഗാൾ കടുവ ഒരു ടൂറിസ്റ്റ് വാഹനം പുറകിൽ നിന്ന് വലിച്ചു നീക്കുന്നതായിട്ടാണ് കാണിക്കുന്നത്. കാ​റിന്‍റെ പിന്നിലെ ബ​മ്പ​റി​ൽ പ​ല്ലും ന​ഖ​വു​മു​പ​യോ​ഗി​ച്ച്​ പിടുത്തമിട്ട കടുവ കാ​റി​നെ അ​ൽ​പം പി​ന്നി​ലേ​ക്ക്​ വ​ലി​ക്കു​ക​യും ചെ​യ്​​തു. ക​ടു​വ​യു​ടെ പിടുത്ത​ത്തി​ൽ 
ഒ​ടു​വി​ൽ ബ​മ്പ​ർ പൊ​ളി​യു​ന്ന​തും ക്യാമറ പാൻ ചെയ്യുമ്പോൾ, വാഹനത്തിനുള്ളിൽ ആളുകൾ ഇരിക്കുന്നതും കാണാം.

വൈറലായ ഈ വീഡി​യോ ദൃശ്യങ്ങള്‍ ബ​ന്നാ​ർ​ഘ​ട്ട പാ​ർ​ക്കി​ൽ​നി​ന്നു​ള്ള​താ​ണെ​ന്ന്​ അധികൃതര്‍ സ്​​ഥി​രീ​ക​രി​ച്ചതായാണ് വിവരം. എ​ന്നാ​ൽ, ഈ വി​ഡി​യോ ര​ണ്ടു​മാ​സം  മു​മ്പു​ള്ള​താ​ണെ​ന്നും സൂചനകളുണ്ട്. പാ​ർ​ക്കി​ന​ക​ത്തെ സ​ഫാ​രി​ക്കി​ടെ വാ​ഹ​നം ബാ​റ്റ​റി ത​ക​രാ​റി​നെ തു​ട​ർ​ന്ന്​ നി​ന്നു​പോ​യ​പ്പോ​ഴാ​ണ്​ സംഭവം എ​ന്നും പി​ന്നീ​ട്​ റെ​സ്​​ക്യൂ സം​ഘ​മെ​ത്തി വാ​ഹ​നം ​കെട്ടി​വ​ലി​ച്ച് പു​റ​ത്തെ​ത്തി​ച്ചു​വെ​ന്നുമാണ് റിപ്പോര്‍ട്ടുകള്‍.