കാറിന്റെ വൈപ്പറുകളെ ശ്രദ്ധിച്ചില്ലെങ്കില്‍ ചില്ലുകൾക്ക് ഗുരുതരമായ തകരാര്‍ സംഭവിക്കാം. വൈപ്പറുകളുടെ ക്ഷമത കൂട്ടുവാനും ശരിയായ വൈപ്പിങ്ങിനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. 

നത്ത മഴക്കാലമാണ്. ഈ സമയം കഴിഞ്ഞാൽ വാഹനത്തിൽ പലരും മറന്നുപോകുന്ന വാഹനഭാഗമാണ് വൈപ്പറുകള്‍. ഒരുപക്ഷേ വാഹനത്തിൽ ഏറ്റവും കൂടുതൽ അവഗണന നേരിടുന്ന ഭാഗങ്ങളില്‍ ഒന്നുമാവും പാവം വൈപ്പറുകള്‍. സ്വന്തം വാഹനങ്ങളെ പൊന്നു പോലെ സൂക്ഷിക്കുന്ന പലരും വൈപ്പറുകളുടെ പരിപാലനത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല എന്നതാണ് സത്യം. ഭൂരിഭാഗം കാറുകളുടെ വൈപ്പറുകളും മാറ്റിവെയ്ക്കേണ്ട കാലാവധി കഴിഞ്ഞാലും ഞെങ്ങിയും ഞെരുങ്ങിയും കരഞ്ഞുമൊക്കെയാണ് ഓടുന്നത്. കാറിന്റെ വൈപ്പറുകളെ ശ്രദ്ധിച്ചില്ലെങ്കില്‍ ചില്ലുകൾക്ക് ഗുരുതരമായ തകരാര്‍ സംഭവിക്കാം. വൈപ്പറുകളുടെ ക്ഷമത കൂട്ടുവാനും ശരിയായ വൈപ്പിങ്ങിനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ടെസ്റ്റ് ഡ്രൈവ് നിങ്ങളുടെ അവകാശം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

1. വൈപ്പറുകൾ ഉയർത്തി വക്കുക
വെയിലത്ത് ദീർഘ നേരം പാർക്കു ചെയ്‍താൽ വൈപ്പറുകൾ ഉയർത്തി വയ്ക്കുന്നത് അവയുടെ ആയുസ് വർദ്ധിപ്പിക്കും.

2.ഇടക്കിടെ ബ്ലേഡുകൾ മാറിയിടുക
സ്വാഭാവിക റബർ കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകൾ പെട്ടെന്ന് ഉപയോഗരഹിതമാകും. എന്നാൽ സിന്തറ്റിക് റബറു കൊണ്ടുണ്ടാക്കുന്ന ബ്ലേഡുകൾ താരതമ്യേന കൂടുതൽ കാലം പ്രവർത്തിക്കും. അതിനാല്‍ ആറുമാസം കൂടുമ്പോൾ വൈപ്പർ ബ്ലേഡുകൾ മാറിയിടുക. വൈപ്പറുകൾ ഉപയോഗശൂന്യമാകാൻ അധിക തവണ ഉപയോഗിക്കണമെന്നില്ല. ഉപയോഗിച്ചില്ലെങ്കിൽപ്പോലും റബർ പെട്ടെന്ന് ഉപയോഗശൂന്യമാകും.

ഡ്രൈവിംഗിനിടെ ബ്രേക്ക് പോയാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍

3. തണുപ്പ്
തണുത്ത കാലാവസ്ഥ വൈപ്പർ ഹോൾഡറുകളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കും. ബ്ലേഡുകൾ കട്ടിയാവുന്നതുമൂലം ഹോൾഡറുകൾക്ക് അധികപ്പണി ചെയ്യേണ്ടിവരുന്നു. ഇതു തുടർച്ചയായ വൈപ്പിങ്ങിനെ അലോസരപ്പെടുത്തുകയും ചെയ്യുന്നു.

4. പുതിയ വൈപ്പറുകൾ
ശരിയായി പ്രവർത്തിക്കുന്ന വൈപ്പർ ബ്ലേഡുകൾ സുഗമമായ ഡ്രൈവിങ്ങിന് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ വാഹനത്തിന്റെ വൈപ്പറുകൾ ശബ്‍ദം ഉണ്ടാക്കുന്നവയോ പോറൽ വീഴ്ത്തുന്നവയോ വൃത്തിയായും തുടർച്ചയായും വൈപ്പിങ് ചെയ്യുന്നവയുമോ അല്ലെങ്കിൽ പുതിയ വൈപ്പറുകൾ എത്രയും വേഗം വാങ്ങിയിടുക.

ഈ കിടിലന്‍ സുരക്ഷാ സംവിധാനമുള്ള ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന അഞ്ച് കാറുകൾ

5. പൊടിപടലങ്ങൾ നീക്കം ചെയ്യുക
ഇടക്കിടെ വൈപ്പറിലെ പൊടിപടലങ്ങൾ നീക്കം ചെയ്യുന്നത് ചില്ലിൽ പോറൽ വീഴുന്നതിൽ നിന്ന് രക്ഷിക്കും.

കാറ് മോഷണം പോയാല്‍ ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കണോ? ഇക്കാര്യം ഉറപ്പാക്കൂ..

ദില്ലി: കാറ് മോഷണം പോയാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കണമെങ്കില്‍ രണ്ട് താക്കോലുകളും നല്‍കണമെന്ന് കമ്പനികള്‍. കാറിന്‍റെ ഒറിജിനല്‍ താക്കോലുകള്‍ നല്‍കാതിരുന്നാല്‍ ഇന്‍ഷൂറന്‍സ് ക്ലെയിം തള്ളിയേക്കുമെന്നാണ് കമ്പനികളുടെ വാദം. കാറ് വാങ്ങുമ്പോള്‍ ലഭിക്കുന്ന രണ്ട് താക്കോലുകളില്‍ ഒന്ന് നഷ്ടപ്പെട്ടാലും ഇന്‍ഷൂറന്‍സ് ക്ലെയിം നല്‍കാന്‍ സാധിക്കില്ലെന്നാണ് കമ്പനികളുടെ വാദം.

കാര്‍ യാത്രകളിലെ ഛര്‍ദ്ദിയും മനംപുരട്ടലും, ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

കാറ് നഷ്ടപ്പെടുമ്പോള്‍ ഒരു താക്കോല്‍ കാറിനകത്ത് കുടുങ്ങിയാലും അത് ഉടമയുടെ അശ്രദ്ധയായി കണക്കാക്കി ഇന്‍ഷൂറന്‍സ് പരിരക്ഷ നരസിച്ചേക്കാം. കാറിനകത്ത് താക്കോല്‍ വയ്ക്കുകയും ഡോറുകള്‍ അടയ്ക്കാതിരിക്കുന്നതും ഇതേ തരത്തില്‍ കമ്പനികള്‍ പരിഗണിക്കും. 

പോര്‍ഷെയുടെ പൂജ ആഘോഷമാക്കി മംമ്ത; കുടുംബത്തോടൊപ്പം താരം ഗുരുവായൂരിൽ

എന്നാല്‍, ഐആര്‍ഡിഎ(ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ഡെവലപ്പ്മെന്‍റ് അതോറിറ്റി) ഇത് നിര്‍ബന്ധമുള്ള ചട്ടമാക്കിയിട്ടില്ല. ഐആര്‍ഡിഎ ഇക്കാര്യത്തില്‍ ചട്ടമുണ്ടാക്കിയില്ലെങ്കിലും ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് വിവരം.