2025 സെപ്റ്റംബറിൽ ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായം 5.5% വാർഷിക വളർച്ച കൈവരിച്ചു. 22,573 യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റാ നെക്സോൺ ഒന്നാം സ്ഥാനത്തെത്തി. ഈ മാസത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മികച്ച 10 കാറുകളുടെ ലിസ്റ്റ് ഇതാ.
ഉത്സവ സീസണും പുതിയ ജിഎസ്‍ടി പരിഷ്‍കാരങ്ങളുടെ ഗുണപരമായ ഫലങ്ങളും കാരണം, 2025 സെപ്റ്റംബറിൽ ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായം 5.5 ശതമാനം വാർഷിക വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 3,58,879 യൂണിറ്റുകളായിരുന്നു, 2025 സെപ്റ്റംബറിൽ ആകെ 3,78,457 യൂണിറ്റുകൾ ഡീലർമാർക്ക് അയച്ചു. 2025 സെപ്റ്റംബറിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മികച്ച 10 കാറുകൾ ഏതൊക്കെയാണെന്ന് നോക്കാം.
മോഡൽ - വിൽപ്പന കണക്കുകൾ എന്ന ക്രമത്തിൽ
- ടാറ്റാ നെക്സോൺ 22,573 യൂണിറ്റുകൾ
- മാരുതി ഡിസയർ 20,038 യൂണിറ്റുകൾ
- ഹ്യുണ്ടായി ക്രെറ്റ 18,861 യൂണിറ്റുകൾ
- മഹീന്ദ്ര സ്ക്രോപ്പിയോ 18,372 യൂണിറ്റുകൾ
- ടാറ്റാ പഞ്ച് 15,891 യൂണിറ്റുകൾ
- മാരുതി സ്വിഫ്റ്റ് 15,547 യൂണിറ്റുകൾ
- മാരുതി വാഗൺആർ 15,388 യൂണിറ്റുകൾ
- മാരുതി ഫ്രോങ്ക്സ് 13,767 യൂണിറ്റുകൾ
- മാരുതി ബലേനോ 13,173 യൂണിറ്റുകൾ
- മാരുതി എർട്ടിഗ 12,115 യൂണിറ്റുകൾ
22,573 യൂണിറ്റുകളുടെ വിൽപ്പനയോടെ, 2025 സെപ്റ്റംബറിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ടാറ്റ നെക്‌സോൺ മാറി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റഴിച്ച 11,470 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മോഡൽ 97 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ടാറ്റയുടെ ജനപ്രിയ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ എക്കാലത്തെയും മികച്ച പ്രതിമാസ വിൽപ്പന കൂടിയാണിത്.
മാരുതി ഡിസയർ
2025 സെപ്റ്റംബറിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ കാറായിരുന്നു മാരുതി ഡിസയർ, 2024 സെപ്റ്റംബറിൽ ഇത് 10,853 യൂണിറ്റായിരുന്നു, ഇത്തവണ 20,038 യൂണിറ്റുകളുടെ വിൽപ്പനയാണ് മാരുതി നേടിയത്.
ഹ്യുണ്ടായി ക്രെറ്റ
ഹ്യുണ്ടായി ക്രെറ്റ മൂന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 15,902 യൂണിറ്റായിരുന്നു, ഇത്തവണ 18,861 യൂണിറ്റുകൾ വിൽപ്പന നടത്തി. ഇത് 19 ശതമാനം വാർഷിക വളർച്ചയാണ് കാണിക്കുന്നത്.
മഹീന്ദ്ര സ്കോർപിയോ
മഹീന്ദ്ര സ്കോർപിയോ 18,372 യൂണിറ്റ് വിൽപ്പനയോടെ നാലാം സ്ഥാനം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 14,438 യൂണിറ്റായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 27% വർധനവാണ് ഇത് കാണിക്കുന്നത്.
ടാറ്റ പഞ്ച്
2024 സെപ്റ്റംബറിൽ 13,711 യൂണിറ്റുകൾ വിറ്റഴിച്ച ടാറ്റ പഞ്ച് 15,891 യൂണിറ്റുകൾ വിൽപ്പന നടത്തി അഞ്ചാം സ്ഥാനത്തെത്തി, 16% വർധനവ് രേഖപ്പെടുത്തി.
മാരുതി സുസുക്കി സ്വിഫ്റ്റ്
മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഹാച്ച്ബാക്ക്, വാഗൺആർ, ഫ്രോങ്ക്സ്, ബലേനോ, എർട്ടിഗ എന്നിവ യഥാക്രമം ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങൾ നേടി. 15,547 യൂണിറ്റ് സ്വിഫ്റ്റും 15,388 യൂണിറ്റ് വാഗൺആർ ഹാച്ച്ബാക്കുകളും വിൽക്കാൻ മാരുതി സുസുക്കിക്ക് കഴിഞ്ഞു.
മാരുതി ഫ്രോങ്ക്‌സ്
മാരുതി ഫ്രോങ്ക്‌സിന്റെ മൊത്തം വിൽപ്പന 13,767 യൂണിറ്റായി കുറഞ്ഞു, 2024 സെപ്റ്റംബറിൽ വിറ്റ 13,874 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് ഒരു ശതമാനം കുറവാണ്, ഇത് വാർഷികാടിസ്ഥാനത്തിൽ ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. ബലേനോ 13,173 യൂണിറ്റുകളുമായി തൊട്ടുപിന്നാലെ എത്തിയപ്പോൾ എർട്ടിഗ എംപിവി 12,115 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു.


