ഇതാ, 2022 മാർച്ചിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ച് ഹാച്ച്ബാക്കുകൾ ഏതൊക്കെയെന്ന് നോക്കാം.

രാജ്യത്ത് എസ്‍യുവി ഭ്രമം കൂടുകയാണെങ്കിലും, ഒരു ഹാച്ച്ബാക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഭൂരിപക്ഷം ആളുകള്‍ ഇപ്പോഴും ഉണ്ട്. ഈ ഒതുക്കമുള്ള വാഹനങ്ങൾ സാധാരണക്കാരുടെ വാഹന സ്വപ്‍നങ്ങളെ എളുപ്പം പൂവണിയിക്കുന്നു എന്നതും അവരുടെ പോക്കറ്റിന് താങ്ങുനാകുന്നു എന്നതും ഒപ്പം ഇടുങ്ങിയ വഴികൾക്കും വമ്പന്‍ ഗതാഗതക്കുരുക്കുകള്‍ ഉള്ള റോഡുകൾക്കും അനുയോജ്യമാണ് എന്നതും ഒക്കെയാണ് ഹാച്ച് ബാക്കുകളുടെ ഈ മങ്ങാത്ത ജനപ്രിയതയ്ക്കുള്ള മുഖ്യ കാരണങ്ങള്‍. കഴിഞ്ഞ മാസവും രാജ്യത്ത് ഹാച്ച്ബാക്ക് സെഗ്മെന്‍റില്‍ മികച്ച വില്‍പ്പനയാണ് ലഭിച്ചത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതാ, 2022 മാർച്ചിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ച് ഹാച്ച്ബാക്കുകൾ ഏതൊക്കെയെന്ന് നോക്കാം.

ഇതാ പുതിയ തലമുറയിലേക്ക് പ്രവേശിക്കുന്ന മൂന്ന് ജനപ്രിയ മാരുതി സുസുക്കി കാറുകൾ

മാരുതി സുസുക്കി വാഗൺആർ
ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് മാരുതി സുസുക്കിയുടെ വിശ്വസ്‍തനായ വാഗൺആർ ആണ്. ഫെബ്രുവരിയില്‍ മാരുതി സുസുക്കി വാഗൺആറിന്‍റെ 14,669 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ മാര്‍ച്ചില്‍ അത് 24,634 ആയി ഉയർന്നു. മാർച്ച് മാസത്തിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനമായും ഇത് മാറി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 18,757 യൂണിറ്റുകളെ അപേക്ഷിച്ച് 31 ശതമാനം വർധനവാണിത്. വാഗൺആറിന് ഇപ്പോഴും വിപണിയിൽ വലിയ ആവശ്യക്കാര്‍ ഉണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

Honda Activa : ആക്ടിവയ്ക്ക് ക്യാഷ് ബാക്ക് ഓഫറുമായി ഹോണ്ട

മാരുതി സുസുക്കി ബലേനോ
പട്ടികയിലെ ഇന്ത്യൻ കാർ നിർമ്മാതാക്കളുടെ മറ്റൊരു എൻട്രിയാണ് ബലേനോ. ഈ പ്രീമിയം ഹാച്ച്ബാക്ക് ഫെബ്രുവരിയിൽ ഒരു ഫെയ്‌സ്‌ലിഫ്റ്റിലേക്ക് പരിഗണിക്കപ്പെട്ടു. കൂടാതെ ഫീച്ചർ ഡിപ്പാർട്ട്‌മെന്റിൽ ഒരു അപ്‌ഡേറ്റും ലഭിച്ചു. വാര്‍ഷിക വില്‍പ്പന കണക്കുകൾ അനുസരിച്ച് വില്‍പ്പന 32 ശതമാനം കുറഞ്ഞെങ്കിലും, ഫെബ്രുവരിയെ അപേക്ഷിച്ച് കാറിന് ഇപ്പോഴും ഉയർന്ന വില്‍പ്പന നേടാൻ കഴിഞ്ഞു. 2022 മാർച്ചിൽ 14,520 യൂണിറ്റ് ബലേനോ ആണ് കമ്പനി വിറ്റത്. 

Maruti CNG : വരുന്നൂ ബലേനോ, സിയാസ്, എർട്ടിഗ, ബ്രെസ സിഎൻജി വകഭേദങ്ങൾ

മാരുതി സുസുക്കി സ്വിഫ്റ്റ്
കഴിഞ്ഞ മാസത്തെ ബെസ്റ്റ് സെല്ലറായ സ്വിഫ്റ്റ് ഇത്തവണ 13,623 യൂണിറ്റുകൾ വിറ്റഴിച്ച് മൂന്നാം സ്ഥാനത്താണ്. ഫെബ്രുവരി മാസത്തെ വിൽപ്പനയേക്കാൾ വളരെ കുറവാണ് മാര്‍ച്ചില്‍. കൂടാതെ 2021 മാർച്ചിൽ ഇത് നേടിയ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 37 ശതമാനം ഇടിവാണ് ഇതിന് ഉണ്ടായിരിക്കുന്നത് എന്നാണ് കണക്കുകള്‍.

ഇതാ പുതിയ തലമുറയിലേക്ക് പ്രവേശിക്കുന്ന മൂന്ന് ജനപ്രിയ മാരുതി സുസുക്കി കാറുകൾ

ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്
ഹ്യൂണ്ടായ് ഗ്രാൻഡ് i10 നിയോസിന് ഈ വർഷം മാർച്ചിൽ 9,687 യൂണിറ്റുകൾ വിറ്റഴിക്കാൻ കഴിഞ്ഞു. ഈ കണക്ക് 2021 മാർച്ചിൽ ലഭിച്ച വില്‍പ്പനയെക്കാൾ 12 ശതമാനം കുറവാണ്. ഗ്രാൻഡ് i10 നിയോസ് 2019-ൽ അരങ്ങേറ്റം കുറിച്ചു, പെട്രോൾ, ഡീസൽ ഓപ്ഷനുകളോടെയാണ് ഇത് വാഗ്‍ദാനം ചെയ്യുന്നത്. 

Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!

മാരുതി സുസുക്കി അൾട്ടോ
പട്ടികയിലെ അവസാന എൻട്രിയും മാരുതി സുസുക്കിയിൽ നിന്നാണ് വരുന്നത്. ഇത് അവരുടെ ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്കായ ആൾട്ടോയാണ്. ഈ ചെറിയ ഹാച്ച് ബാക്ക് 2022 മാര്‍ച്ചില്‍ 7,621 എന്ന വിൽപ്പന കണക്ക് രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വർഷം നേടിയതിനേക്കാൾ 10,000 കുറവാണ്. കഴിഞ്ഞ മാസം ആൾട്ടോയ്ക്ക് കൂടുതൽ ഡിമാൻഡ് ഉണ്ടായിരുന്നു, അത് ഇപ്പോൾ കുറഞ്ഞതായി തോന്നുന്നു.

പൂസായി ബെന്‍സ് ഓടിച്ച യുവതി വഴിയാത്രികരെ ഇടിച്ചുതെറിപ്പിച്ചു!

Source : Financial Express Drive

പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!