Asianet News MalayalamAsianet News Malayalam

മൈലേജ് 30.9 കിമീ, കീശയിലൊതുങ്ങും വില; പുത്തന്‍ സ്വിഫ്റ്റ് സൂപ്പറാ..!

ഇപ്പോഴിതാ ഏറ്റവും പുതിയ സിഎൻജി ഓഫറായ സുസുക്കി സ്വിഫ്റ്റ്, അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. സ്വിഫ്റ്റ് സിഎൻജി നിങ്ങൾ ഒരെണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പുതിയ സ്വിഫ്റ്റ് സിഎൻജിയെക്കുറിച്ച് അറിയേണ്ട പ്രധാന അഞ്ച് കാര്യങ്ങൾ ഇതാ.

Top Five things to know about Maruti Suzuki Swift S- CNG
Author
First Published Aug 25, 2022, 9:11 AM IST

ലോകമെമ്പാടും വർദ്ധിച്ചുവരുന്ന മലിനീകരണ പ്രതിസന്ധിയും പരമ്പരാഗത ഇന്ധന ക്ഷാമവുമൊക്കെ നേരിടാനുള്ള ശ്രമത്തിൽ ഇതര ഇന്ധന വാഹനങ്ങൾ വർദ്ധിച്ചുവരികയാണ്. സിഎൻജി വാഹനങ്ങളാണ് ഇതിന് ഒരു പ്രധാന പരിഹാരം. തങ്ങളുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയ്ക്ക് കീഴില്‍ ഒന്നിലധികം ഇത്തരം വാഹനങ്ങളുള്ള മാരുതി സുസുക്കിയാണ് ഈ വിഭാഗത്തിലെ മുൻനിരക്കാരിൽ ഒരാൾ.

സ്വിഫ്റ്റ് എസ്-സിഎൻജിയുമായി മാരുതി, വില 7.77 ലക്ഷം, മൈലേജ് 30.90 കി.മീ

ഇപ്പോഴിതാ ഏറ്റവും പുതിയ സിഎൻജി ഓഫറായ സുസുക്കി സ്വിഫ്റ്റ്, അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. സ്വിഫ്റ്റ് സിഎൻജി നിങ്ങൾ ഒരെണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പുതിയ സ്വിഫ്റ്റ് സിഎൻജിയെക്കുറിച്ച് അറിയേണ്ട പ്രധാന അഞ്ച് കാര്യങ്ങൾ ഇതാ.

1. രൂപകൽപ്പനയും അളവും
2022-ലെ മാരുതി സുസുക്കി സ്വിഫ്റ്റ് സിഎൻജി അതിന്റെ പെട്രോൾ സഹോദരങ്ങളെപ്പോലെ തന്നെയാണ്. ഒരേ ഹെഡ്‌ലൈറ്റ്, ഗ്രിൽ, സൈഡ് പ്രൊഫൈൽ, റിയർ പ്രൊഫൈൽ എന്നിവ ഇതിന്റെ സവിശേഷതകളാണ്. വെറും കാഴ്ചയുടെ കാര്യത്തിൽ, പെട്രോൾ, സിഎൻജിയിൽ പ്രവർത്തിക്കുന്ന സ്വിഫ്റ്റ് മോഡലുകൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. പുതിയ സ്വിഫ്റ്റ് സിഎൻജിക്ക് 3,845 എംഎം നീളവും 1,735 എംഎം വീതിയും 1,530 എംഎം ഉയരവും 2,450 എംഎം വീൽബേസുമുണ്ട്. ഹാച്ച്ബാക്കിന്റെ അളവുകൾ പെട്രോളിൽ പ്രവർത്തിക്കുന്ന സ്വിഫ്റ്റിനും സമാനമാണ്.

പുതിയ മാരുതി അള്‍ട്ടോ കെ10 സിഎൻജി പതിപ്പും വരുന്നു

2. വകഭേദങ്ങൾ
മാരുതി സുസുക്കി സ്വിഫ്റ്റ് സഎൻജി രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്, ഇത് കാർ നിർമ്മാതാവിന്റെ VXi, ZXi ട്രിമ്മുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. മാരുതി സുസുക്കി സ്വിഫ്റ്റ് VXi CNG വേരിയന്റിന് റിയർ പാർക്കിംഗ് സെൻസറുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള മ്യൂസിക് സിസ്റ്റം, 4-സ്പീക്കർ ഓഡിയോ സിസ്റ്റം, സ്വമേധയാ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, സിംഗിൾ-ടോൺ ഇന്റീരിയർ എന്നിവയും മറ്റും ലഭിക്കുന്നു.

പുതിയ ആല്‍ഫ സിഎന്‍ജി കാര്‍ഗോ, പാസഞ്ചര്‍ വേരിയന്‍റുകളുമായി മഹീന്ദ്ര

സ്വിഫ്റ്റ് CNG ZXi ട്രിമ്മിന് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, നാവിഗേഷൻ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നു.

3. വില
സ്വിഫ്റ്റിന്റെ VXi സിഎൻജി ട്രിമ്മിന് 7.77 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇത് സ്വിഫ്റ്റിന്റെ VXi പെട്രോൾ പതിപ്പിനേക്കാൾ ഏകദേശം 95,000 രൂപ കൂടുതലാണ്. VXi AMT വേരിയന്റിനേക്കാൾ 45,000 രൂപ കൂടുതലാണ്.  ZXi വേരിയന്റിനേക്കാൾ 27,000 രൂപ കൂടുതലാണ്.

സ്വിഫ്റ്റിന്റെ ZXi സിഎൻജി വേരിയന്റിന് 8.45 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുണ്ട്. ഇത് ZXi പതിപ്പിനേക്കാൾ 95,000 രൂപ കൂടുതലാണ്, ZXi AMT പതിപ്പിനേക്കാൾ 45,000 രൂപ കൂടുതലാണ്, ZXi+ ട്രിമ്മിനെക്കാൾ 24,000 രൂപ കൂടുതലും, കൂടാതെ 10,000 രൂപ കൂടുതലുമാണ്. പെട്രോളിൽ പ്രവർത്തിക്കുന്ന സ്വിഫ്റ്റിന്റെ ZXi ഡ്യുവൽ-ടോൺ വേരിയന്റ്.

ഈ വാഹന ഉടമകൾക്ക് ഇനി വീട്ടിലിരുന്നും ഇന്ധനം നിറയ്ക്കാം; എങ്ങനെയെന്ന് അറിയുമോ?

4. എഞ്ചിൻ സവിശേഷതകൾ
പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് സിഎൻജിക്ക് കരുത്ത് പകരുന്നത് അതേ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് എഞ്ചിനാണ്. എന്നാല്‍ മാനുവൽ ഗിയർബോക്‌സിന്റെ സഹായത്തോടെ ഇത് 76 ബിഎച്ച്പിയും 98.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഓഫറിൽ എഎംടി ഇല്ല. ഇതിനു വിപരീതമായി, പെട്രോളിൽ പ്രവർത്തിക്കുമ്പോൾ, അതേ എഞ്ചിൻ 89 bhp കരുത്തും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മൈലേജിന്റെ കാര്യത്തിൽ, സ്വിഫ്റ്റ് സിഎൻജി ലിറ്ററിന് 30.9 കിലോമീറ്ററും പെട്രോൾ പതിപ്പ് ലിറ്ററിന് 23.2 കിലോമീറ്ററുമാണ് നൽകുന്നത്.

5. എതിരാളികള്‍
എതിരാളികളുടെ കാര്യത്തിൽ, പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് സിഎൻജി നാല് വേരിയന്റുകളിൽ ലഭ്യമായ ടാറ്റ ടിയാഗോയുമായും സ്വിഫ്റ്റ് സിഎൻജിയെപ്പോലെ രണ്ട് വകഭേദങ്ങളിൽ ലഭ്യമായ ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസുമായും മത്സരിക്കുന്നു.

പട പേടിച്ചുചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട, സിഎൻജി വണ്ടിക്കച്ചവടവും ഇടിയുന്നു!

Follow Us:
Download App:
  • android
  • ios