2021 ലേക്ക് ഒരു പുതിയ മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് ഓടിച്ചുതന്നെ നിങ്ങൾ പോകുക. ഇതാ അതിനുള്ള പ്രധാന ആറ് കാരണങ്ങൾ.
തിരിച്ചറിവുകളുടെയും മാറ്റങ്ങളുടെയും വര്‍ഷമായിരുന്നു 2020. ഇക്കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരത്തെ ചിലർ സ്വാഗതം ചെയ്‍തു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും പലര്‍ക്കും സാധിച്ചു. എന്നാല്‍ സ്വതന്ത്രമായി യാത്ര ചെയ്യാനോ അല്ലെങ്കിൽ ആഴ്ചാവസാനം കുടുംബത്തോടൊപ്പം ഒരു യാത്ര നടത്താനോ കഴിയാത്തവരും ഉണ്ടായിരുന്നു. 2020 പഠിപ്പിച്ച വളരെ പ്രധാനപ്പെട്ട പാഠങ്ങളില്‍ ഒന്ന് സന്തോഷം ഒരിക്കലും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കരുത് എന്നതാണ്. പരിരക്ഷ, സുരക്ഷ എന്നിവയെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചുമൊക്കെ പുതിയ കാഴ്‍ചപ്പാടുകളും 2020 നൽകി.
2021 പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. ഈ വർഷം വ്യത്യസ്‍തമാകുമെന്ന് വളരെയധികം പ്രതീക്ഷയും ശുഭാപ്‍തിവിശ്വാസവും ഉണ്ട്. ഒരു പുതിയ കാറുമായി പുതിയ വർഷം ആരംഭിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, നിങ്ങൾ കൂടുതൽ ആലോചിക്കേണ്ടതില്ല. പുതുവത്സരം ആഘോഷമാക്കാന്‍ ഉപഭോക്താക്കള്‍ക്കായി ഒരു പ്രത്യേക ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് മെഴ്‌സിഡസ് ബെൻസ്. ജർമ്മൻ കാർ നിർമ്മാതാക്കളുടെ ഉൽപ്പന്ന നിരയിലെ മികച്ച കാറുകളിൽ ഒന്നാണ് ഇ-ക്ലാസ്. രൂപകൽപ്പന, സുരക്ഷ, സ്ഥിരത, നവീകരണം, സാങ്കേതികവിദ്യ തുടങ്ങി എല്ലാ നിലയ്ക്കും വാഹനം മുന്നിട്ടുനില്‍ക്കുന്നു. സ്‌പോർടി ലുക്കും ഫിനിഷും ഇന്‍റലിജന്‍സ് സാങ്കേതികവിദ്യകളുമൊക്കെ ഒത്തിണങ്ങിയ ഒരു മാസ്റ്റര്‍ പീസ് വാഹനമാണ് മേഴ്‍സിഡസ് ബെന്‍സ് ഇ ക്ലാസ്. 2021 ലേക്ക് ഒരു പുതിയ മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് ഓടിച്ചുതന്നെ നിങ്ങൾ പോകുക. ഇതാ അതിനുള്ള പ്രധാന ആറ് കാരണങ്ങൾ.
ശക്തമായ എഞ്ചിൻ
കുറഞ്ഞ ഇന്ധന ഉപഭോഗത്തിനായുള്ള അത്യാധുനിക സാങ്കേതിക ഘടകങ്ങൾ കൂട്ടിച്ചേര്‍ത്ത ശക്തമായ എഞ്ചിൻ മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് കാറുകളെ വേറിട്ടതാക്കുന്നു. നിങ്ങൾ നഗരം ചുറ്റി സഞ്ചരിക്കുമ്പോൾ മികച്ച പെര്‍ഫോമന്‍സ് ഈ എഞ്ചിന്‍ കാഴ്‍ചവയ്ക്കുമെന്ന് ഉറപ്പ്.
സുഗമമായ സവാരി
ആളുകൾ മെഴ്‌സിഡസ് ബെൻസ് കാർ സ്വന്തമാക്കുന്നതിനുള്ള ഒരു പ്രധാന കാരണം സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഓൺ-റോഡ് അനുഭവം കമ്പനി വാഗ്ദാനം ചെയ്യുന്നു എന്നതിനാലാണ്. ഹൈവേകളിലൂടെയുള്ള ദീര്‍ഘദൂര യാത്രകള്‍ക്കും ഇ ക്ലാസ് അനുയോജ്യമാണ്. വാഹനത്തിന്‍റെ നാല് കോണുകളില്‍ നിന്നുമുള്ള എയർ സസ്‌പെൻഷൻ റോഡിലെ എല്ലാ തടസങ്ങളെയും നിങ്ങള്‍ക്ക് സുഖകരമാക്കി തീര്‍ക്കുന്നു.
ഉയർന്ന സാങ്കേതികവിദ്യ
സമീപകാലത്ത് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ പുറത്തിറക്കിയ എല്ലാ കാറുകളും മികച്ച കണക്റ്റിവിറ്റിയും സാങ്കേതികവിദ്യയും യാത്രാസുഖവും വാഗ്ദാനം ചെയ്യുന്ന അത്യാധുനിക സാങ്കേതിക സവിശേഷതകൾ ഉള്‍ക്കൊള്ളുന്നവയാണ്. ഇന്റലിജന്റ് ഡ്രൈവ്, മെഴ്‌സിഡസ് മി കണക്റ്റ് ആപ്പ് തുടങ്ങിയവ ഈ വിഭാഗത്തിലെ ബെഞ്ച്മാർക്ക് തന്നെയാണ്.
സൗകര്യപ്രദവും വിശാലവുമായ ക്യാബിൻ
യാത്രക്കാർക്കും ഡ്രൈവർക്കും യാത്ര ആസ്വദിക്കാൻ മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് മികച്ച സ്ഥലസൌകര്യം വാഗ്ദാനം ചെയ്യുന്നു. പുതിയ സീറ്റിംഗ് കൺസെപ്റ്റ്, റിയർ റെക്ലൈനിംഗ് സീറ്റുകൾ, ബർമസ്റ്റർ സൗണ്ട് സിസ്റ്റം, വൈഡ്‌സ്ക്രീൻ കോക്ക്പിറ്റ്, പിൻ സീറ്റ് വയർലെസ് ചാർജിംഗ്, റിയർ ടച്ച് സ്‌ക്രീൻ തുടങ്ങിയവ വാഹനത്തിന്‍റെ അകത്തളത്തെ വേറിട്ടതാക്കുന്നു.
ഏറ്റവും സുരക്ഷിതമായ മെഴ്‌സിഡസ് ബെൻസ് കാര്‍
ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നാണ് ഇ-ക്ലാസ് എന്ന് പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. മികച്ച സുരക്ഷാ സൌകര്യങ്ങള്‍ ഇ - ക്ലാസില്‍ മെഴ്‌സിഡസ് ബെൻസ് വാഗ്ദാനം ചെയ്യുന്നു. അത്യാധുനിക സുരക്ഷാ സംവിധാനത്തിലൂടെ, കാൽനടയാത്രക്കാർക്ക് സജീവമായ ബ്രേക്ക് അസിസ്റ്റ് വാഗ്ദാനം ചെയ്യുന്നു. ആക്ടീവ്ബോണറ്റ്, ഇന്റഗ്രൽ സേഫ്റ്റി കൺസെപ്റ്റ് PRE-SAFE എന്നിവ ഉപയോഗിച്ച് പരിരക്ഷണവും വാഹനം ഉറപ്പാക്കുന്നു.
പ്രത്യേക വിലയില്‍ സ്വന്തമാക്കാം
മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസിനേക്കാൾ മികച്ചൊരു കാർ സ്വപ്‍നങ്ങളില്‍ മാത്രമായിരിക്കും. നിങ്ങൾക്ക് ഇപ്പോൾ മികച്ച ഓഫറില്‍ ഇ- ക്ലാസ് സ്വന്തമാക്കാം. പ്രതിമാസം 49,555 രൂപ ഇഎംഐയിൽ* ആരംഭിക്കുന്ന പ്രത്യേക ഉടമസ്ഥാവകാശ പദ്ധതിയിലൂടെ പുത്തന്‍ ഇ-ക്ലാസ് നിങ്ങള്‍ക്ക് ഇപ്പോള്‍ വീട്ടിലെത്തിക്കാം. മൂന്നു വർഷത്തിനുള്ളിൽ വാഹനത്തെ നിങ്ങള്‍ക്ക് അപ്‍ഗ്രേഡ് ചെയ്യാനും സാധിക്കും. ഇപ്പോൾ ഇ-ക്ലാസ് വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു വർഷത്തെ കോംപ്ലിമെന്ററി ഇൻഷുറൻസും ലഭിക്കും.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 12, 2020, 11:29 AM IST
Post your Comments