സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍ വയ്ക്കും. സിമന്‍റ് കട്ടകളാണ് ഈ ബസിലേക്ക് കയറ്റുന്നത്.

ബസുകളില്‍ നമ്മള്‍ പല ലഗേജുകളും കൊണ്ടു പോകാറുണ്ട്. പലപ്പോഴും ബസുകളുടെ അകത്തും പുറത്തുമൊക്കെ യാത്രികരെ കൂടാതെ ലഗേജുകളും കാണും. ദീര്‍ഘദൂര സ്വകാര്യ ബസുകളുടെ പ്രധാന വരുമാനം തന്നെ ഇത്തരം പാഴ്‍സലുകളാണെന്നൊരു ചൊല്ലുമുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍ വയ്ക്കും. സിമന്‍റ് കട്ടകളാണ് ഈ ബസിലേക്ക് കയറ്റുന്നത്. അതും ഒരു ടൂറിസ്റ്റ് ബസാണ് ഇതെന്നത് മറ്റൊരു കൗതുകം.

റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കേരള രജിസ്ട്രേഷനിലുള്ള ബസിലേക്കാണ് കട്ടകള്‍ കയറ്റുന്നത് എന്നത് വീഡിയോില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ഈ ബസ് റണ്ണിംഗ് കണ്ടീഷനില്‍ ഉള്ളതാണോ എന്ന കാര്യം വ്യക്തമല്ല. മാത്രമല്ല സംഭവം നടന്ന സ്ഥലവും വ്യക്തമല്ല. 

നിരവധി പേരാണ് ഈ വീഡിയോ പങ്കു വയ്ക്കുന്നത്. കല്ലും കട്ടയുമൊക്കെ കയറ്റുന്നത് ലോറികളും മറ്റുമാണെന്നിരിക്കെ ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്നാണ് പലരുടെയും കമന്‍റ്. മോട്ടോര്‍വാഹന നിയമ പ്രകാരം കട്ട മാത്രമല്ല പാഴ്‍സലുകള്‍ കയറ്റുന്നതുപോലും തെറ്റാണെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. എന്തായാലും വീഡിയോ കണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് ഭൂരിപക്ഷം യാത്രികരും ബസ് പ്രേമികളുമൊക്കെ.