Asianet News MalayalamAsianet News Malayalam

തീര്‍ന്നിട്ടില്ല, ഈ മോഡലിന്‍റെ ഏഴ് വേരിയന്‍റുകളുടെ വില കൂടി പ്രഖ്യാപിച്ച് ടൊയോട്ട

നാല് ടോപ്പ് വേരിയന്‍റുകളുടെ വില ഈ മാസം ആദ്യം പ്രഖ്യാപിച്ചതിന് പുറമേ ആണിതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Toyota Announced Price Of 7 Variants Of Hyryder Urban Cruiser
Author
First Published Oct 6, 2022, 8:59 AM IST

ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവിയുടെ ചില വേരിയന്‍റുകളുടെ വില ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യ സെപ്റ്റംബര്‍ പകുതിയിലാണ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ എസ് യു വി സെഗ്‌മെന്റില്‍ മികച്ചരീതിയില്‍ മുന്നേറുന്ന അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ ഏഴ് ഗ്രേഡുകളുടെ വില കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ടൊയോട്ട. നാല് ടോപ്പ് വേരിയന്‍റുകളുടെ വില ഈ മാസം ആദ്യം കമ്പനി പ്രഖ്യാപിച്ചതിന് പുറമേ ആണിതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

മുറ്റത്തൊരു ഇന്നോവ സ്വപ്നമാണോ? ക്രിസ്റ്റയെ വെല്ലുന്ന വമ്പന്‍ പണിപ്പുരയില്‍, ടൊയോട്ടയുടെ മനസിലെന്ത്?

എക്‌സ്-ഷോറൂം വില വിശദാംശങ്ങള്‍ ഇങ്ങനെ:

ഇപ്പോള്‍ വില പ്രഖ്യാപിച്ചവ

വേരിയന്‍റ്,         വില എന്ന ക്രമത്തില്‍

G AT 2WD NEO DRIVE                          Rs.15,54,000

S AT 2WD NEO DRIVE                          Rs. 13,48,000

എല്ലാ വേരിയന്‍റുകള്‍ക്കും ഇന്ത്യയിലുടനീളം ഒരേ വില ബാധകം

വേരിയന്‍റ്,         വില എന്ന ക്രമത്തില്‍

V MT AWD NEO DRIVE                      Rs. 17,19,000

V MT 2WD NEO DRIVE                      Rs. 15,89,000

G MT 2WD NEO DRIVE                      Rs. 14,34,000

S MT 2WD NEO DRIVE                      Rs. 12,28,000

E MT 2WD NEO DRIVE                      Rs. 10,48,000

എല്ലാ ഗ്രേഡുകള്‍ക്കും ഇന്ത്യയിലുടനീളം ഒരേ വില ബാധകം

നേരത്തെ വില പ്രഖ്യാപിച്ചവ

വേരിയന്‍റ്,         വില എന്ന ക്രമത്തില്‍

V eDrive 2WD HYBRID                       Rs. 18,99,000

G eDrive 2WD HYBRID                       Rs. 17,49,000

S eDrive 2WD HYBRID                       Rs. 15,11,000

V AT 2WD NEO DRIVE                      Rs. 17,09,000

എല്ലാ ഗ്രേഡുകള്‍ക്കും ഇന്ത്യയിലുടനീളം ഒരേ വില ബാധകം

അനുകരണീയമായ പ്രകടനത്തിലൂടെ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ഇന്ത്യയില്‍ മൊബിലിറ്റി അനുഭവത്തിന്റെ പുതിയ അധ്യായത്തിനു തുടക്കമിട്ടിരിക്കുകയാണ് എന്നും ഇന്ധനക്ഷമതയിലും കണക്റ്റഡ് കാര്‍ ഫീച്ചറുകളിലും വാഹനം മികച്ചതാണ് എന്നും വാഹനത്തിന്‍റെ വിലകള്‍ പ്രഖ്യാപിച്ചുകൊണ്ട് ടി കെ എം സെയില്‍സ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിങ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് പറഞ്ഞു. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിനു ലഭിച്ച അതിഗംഭീരമായ അഭിനന്ദനങ്ങള്‍ ശരിക്കും ആവേശം പകരുന്നതാണ് എന്നും ടോപ്പ് ഗ്രേഡുകളുടെ പ്രാരംഭ വിലപ്രഖ്യാപനത്തിനു മികച്ച സ്വീകാര്യതയാണു ലഭിച്ചത് എന്നും മറ്റു ഏഴ് ഗ്രേഡുകളുടെ വിലയും ഉത്സാഹപൂര്‍വം സ്വീകരിക്കപ്പെടുമെന്നു ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

'ആരാധകരെ ശാന്തരാകുവിന്‍'; ഇതാ കാത്തിരുന്ന പ്രഖ്യാപനം; സസ്പെന്‍സ് പൊളിച്ച് മാരുതി, സ്വപ്ന എസ്‍യുവിയുടെ വില

വാഹനലോകവും ഉപയോക്താക്കളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ എസ് യു വി, ജൂലൈയിലാണു ബുക്കിങ് പ്രഖ്യാപനത്തിനൊപ്പം ടൊയോട്ട പുറത്തിറക്കിയത്. സ്വയം ചാര്‍ജ് ചെയ്യുന്ന ഹൈബ്രിഡ് (സെല്‍ഫ് ചാര്‍ജിങ് സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍), നിയോ ഡ്രൈവ് പതിപ്പുകളില്‍ ലഭ്യമാകുന്ന അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിനു ലഭിച്ച അസാധാരണമായ പ്രതികരണം ടൊയോട്ടയുടെ നൂതന സാങ്കേതിക വൈദഗ്ധ്യത്തിലുള്ള ഉപയോക്താക്കളുടെ വിശ്വാസവും പ്രതീക്ഷയും കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നു എന്ന് കമ്പനി പറയുന്നു.

ടൊയോട്ടയുടെ സുസ്ഥിരമായ വാഗ്ദാനങ്ങളിലൊന്ന് എന്ന നിലയില്‍, പുതിയ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ടൊയോട്ടയുടെ ആഗോള എസ് യു വി ശ്രേണിയുടെ തുടര്‍ച്ചയാണ്. അതിന്റെ സ്പഷ്ടവും ഏറ്റവും ഗംഭീരവുമായ സ്‌റ്റൈലിങ്ങും നൂതന സാങ്കേതിക സവിശേഷതകളും ഹൈറൈഡറിനെ സെഗ്മെന്റിലെ മികച്ച ഓപ്ഷനാക്കി മാറ്റുന്നു.

ഓള്‍-വീല്‍ ഡ്രൈവ് (എ ഡബ്ല്യു ഡി), പനോരമിക് സണ്‍റൂഫ്, 17 ഇഞ്ച് അലോയ് വീലുകള്‍, വയര്‍ലെസ് ചാര്‍ജര്‍, ഹെഡ്സ് അപ് ഡിസ്പ്ലേ (എച്ച് യു ഡി)യും 360 ഡിഗ്രി ക്യാമയും, ടൊയോട്ട ഐ-കണക്റ്റ് (കണക്റ്റഡ് ഡി സി എം-ഡേറ്റ കമ്യൂണിക്കേഷന്‍ മൊഡ്യൂള്‍) എന്നീ സവിശേഷതകളും അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിനെ എന്തുകൊണ്ടും സെഗ്‌മെന്റിലെ ഏറ്റവും വ്യത്യസ്തമാക്കുന്നു.

ഇ-ഡ്രൈവ് ട്രാന്‍സ്മിഷന്‍ സംവിധാനമുള്ള 1.5 എല്‍ ടിഎന്‍ജിഎ എൻജിനിനാണു സെല്‍ഫ് ചാര്‍ജിങ് സ്‌ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍ വകഭേദത്തിന്റെ കരുത്ത്. എന്‍ജിന്‍ ഷട്ട് ഓഫോടെ 40 ശതമാനം ദൂരവും 60 ശതമാനം സമയവും വൈദ്യുതി ഇന്ധനത്തില്‍ ഓടുന്ന വാഹനം ലിറ്ററിനു 27.97 കിലോ മീറ്റര്‍ എന്ന സമാനതകളില്ലാത്ത ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.

ആകെപ്പാടെ കണ്‍ഫ്യൂഷനായല്ലോ! ടാറ്റയുണ്ട്, മാരുതിയുണ്ട്, മഹീന്ദ്രയുണ്ട്, ടൊയോട്ടയുമുണ്ട്; വന്‍ പോര്, വിവരങ്ങൾ

1.5 ലിറ്റര്‍ കെ-സീരീസ് എന്‍ജിന്‍, ഫൈവ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 2ഡബ്ലുഡി, എഡബ്ലുഡി ഓപ്ഷനുകളുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയൊണു നിയോ ഡ്രൈവ് വകഭേദത്തെ വ്യത്യസ്തമാക്കുന്നത്. ഉപയോക്താക്കള്‍ക്ക് ടൊയോട്ട വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായും ഏറ്റവും അടുത്തുള്ള ടൊയോട്ട ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചും ടെയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ബുക്ക് ചെയ്യാം. 

Follow Us:
Download App:
  • android
  • ios