ടൊയോട്ട കാമ്രിയുടെ വില 50,000 രൂപ വർദ്ധിപ്പിച്ചു. പുതിയ എക്സ്-ഷോറൂം വില 48.50 ലക്ഷം രൂപയാണ്. 2.5 ലിറ്റർ പെട്രോൾ എഞ്ചിൻ, ഹൈബ്രിഡ് സിസ്റ്റം, ADAS സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകളുമായാണ് കാമ്രി എത്തുന്നത്.

ടൊയോട്ടയുടെ ജനപ്രിയ സെഡാൻ കാമ്രിയുടെ വില വർദ്ധിപ്പിച്ചു. ഈ പ്രഖ്യാപനത്തിനുശേഷം, കാമ്രി വാങ്ങാൻ ഉപഭോക്താക്കൾ 50,000 രൂപ കൂടി കൂടുതൽ നൽകേണ്ടിവരും. അതായത് കാമ്രിയുടെ പുതിയ എക്സ്-ഷോറൂം വില 48.50 ലക്ഷം രൂപ ആണ്. 2024 അവസാനത്തോടെ, കമ്പനി ഈ പ്രീമിയം സെഡാൻ പുതിയ രൂപത്തിൽ 48 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ പുറത്തിറക്കി. ടൊയോട്ട കാമ്രിയുടെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.

പവർട്രെയിൻ
ടൊയോട്ട കാമ്രിയുടെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഒൻപതാം തലമുറ ടൊയോട്ട കാമ്രിയിൽ 2.4 ലിറ്റർ പെട്രോൾ എഞ്ചിൻ ആണുള്ളത്.വാഹനത്തിൽ മുമ്പത്തേക്കാൾ 30 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ് പവർട്രെയിൻ ഉപയോഗിച്ച് അകത്തും പുറത്തും കാര്യമായ അപ്‌ഡേറ്റുകൾ വരുത്തിയിട്ടുണ്ട്. ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ച് 2.5 എൽ പെട്രോൾ എഞ്ചിനാണ് പുതിയ കാമ്രിക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 230 ബിഎച്ച്പിയും 220 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് മുൻ മോഡലിനെ അപേക്ഷിച്ച് 12 ബിഎച്ച്പി വർദ്ധനയാണ്. ഒരു eCVTഗിയർബോക്‌സാണ് ട്രാൻസ്‍മിഷൻ. പുതിയ കാമ്രി 25.49kmpl എന്ന മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഇത് നിലവിലെ മോഡലിനേക്കാൾ 2.69 കിമി കൂടുതൽ ഇന്ധനക്ഷമത നൽകുന്നു. അതേസമയം ടൊയോട്ട ഫോർച്യൂണറിന്‍റെ 2694 സിസി പെട്രോൾ എഞ്ചിൻ 5220 ആർപിഎമ്മിൽ 163.60bhp കരുത്ത് ഉൽപ്പാദിപ്പിക്കുന്നു. കാമ്രി ഉപഭോക്താക്കൾക്ക് 25.49 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നുവെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു.

ഫീച്ചറുകൾ
ടൊയോട്ട കാമ്രിയിൽ, ഉപഭോക്താക്കൾക്ക് 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കും. ഇതിനുപുറമെ, 9-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, 3-സോൺ എസി, വയർലെസ് ഫോൺ ചാർജർ, സിംഗിൾ-പാൻ സൺറൂഫ്, 10-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ തുടങ്ങിയവ ലഭ്യമാണ്. ഇതിനുപുറമെ, സുരക്ഷയ്ക്കായി എഡിഎഎസ് സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, 9-എയർബാഗുകൾ തുടങ്ങിയ സവിശേഷതകളും കാറിൽ നൽകിയിട്ടുണ്ട്. വിപണിയിൽ ടൊയോട്ട കാമ്രി, സ്കോഡ സൂപ്പർബ് പോലുള്ള കാറുകളുമായി മത്സരിക്കുന്നു.

സുരക്ഷ
ടൊയോട്ട കാമ്രിയിൽ ടൊയോട്ട സേഫ്റ്റി സെൻസ് 3.0 സ്യൂട്ട് സജ്ജീകരിച്ചിരിക്കുന്നു. അതിൽ ലെവൽ 2 ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ഉൾപ്പെടുന്നു. റഡാർ അധിഷ്‌ഠിത ക്രൂയിസ് കൺട്രോൾ, കാൽനടയാത്രക്കാരെ കണ്ടെത്തുന്നതിനുള്ള പ്രീ-കളിഷൻ അസിസ്റ്റ്, റോഡ് സൈൻ അസിസ്റ്റ്, ലെയിൻ ട്രെയ്‌സിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീമുകൾ എന്നിവ ഈ സ്യൂട്ടിൻ്റെ സവിശേഷതയാണ്. സുരക്ഷാ മുൻവശത്ത്, കാമ്രി ഒമ്പത് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ എന്നിവയും വാഗ്ദാനം ചെയ്യുന്നു. വിനോദത്തിനായി, ഒമ്പത് സ്പീക്കറുകളുള്ള ജെബിഎൽ സൗണ്ട് സിസ്റ്റം ലഭ്യമാണ്.

ബൂട്ട്‍സ്‍പേസ്
ട്രപസോയിഡൽ ഗ്രിൽ, യു ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎല്ലുകൾ (ഡേടൈം റണ്ണിംഗ് ലൈറ്റുകൾ), പുതുക്കിയ ബമ്പർ, പുതുതായി രൂപകൽപന ചെയ്ത 18 ഇഞ്ച് അലോയ് വീലുകൾ, സി ആകൃതിയിലുള്ള റാപ്പറൗണ്ട് എൽഇഡി ടെയിൽലാമ്പുകൾ എന്നിവയ്‌ക്കൊപ്പം ഒരു നവോന്മേഷദായകമായ അപ്‌ഡേറ്റ് കാമ്രിക്ക് ലഭിക്കുന്നു. TNGA-K പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, പുതിയ മോഡലിന് 4,915 എംഎം നീളവും 1,839 എംഎം വീതിയും 1,445 എംഎം ഉയരവും 2,825 എംഎം വീൽബേസും ഉണ്ട്. 500 ലിറ്റ‍ർ ആണ് പുതിയ ടൊയോട്ട കാമ്രിയുടെ ബൂട്ട് സ്‍പേസ്.