Asianet News MalayalamAsianet News Malayalam

കൊറോള ക്രോസിന് പുത്തൻ എഡിഷനുമായി ടൊയോട്ട

തായ്‌വാനിലാണ് ഈ വാഹനത്തിന്‍റെ അവതരണം എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു

Toyota Corolla Cross GR Sport Trim Revealed
Author
Mumbai, First Published Sep 17, 2021, 4:03 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പുതിയ കൊറോള ക്രോസ് കോംപാക്ട് ക്രോസ്ഓവർ എസ്‌യുവിയുടെ GR സ്‌പോർട്ട് എഡിഷൻ അവതരിപ്പിച്ചു. തായ്‌വാനിലാണ് ഈ വാഹനത്തിന്‍റെ അവതരണം എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമായും ക്രോസ്ഓവറിന്റെ ഒരു കിറ്റഡ്-അപ് പതിപ്പാണ് ഈ മോഡല്‍. പുതിയ ടൊയോട്ട കൊറോള ക്രോസ് GR സ്‌പോർട്ടിന് സവിശേഷമായ ഫ്രണ്ട് ഫാസിയ ലഭിക്കുന്നു.

കൊറോള ക്രോസ് GR സ്പോർട്ടിന്റെ മെക്കാനിക്സിലും ടൊയോട്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സ്പോർട്സ് സസ്പെൻഷനും ചാസി റൈൻഫോഴ്സ്മെന്റ് ബ്രെയ്സുമായാണ് ഇത് വരുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് നിർമ്മാതാക്കൾ വാഹനം വാഗ്ദാനം ചെയ്യുന്നത്. 2ZR-FE 1.8 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ, 1.8 ലിറ്റർ ഹൈബ്രിഡ് എഞ്ചിൻ എന്നിവയാണ് അത്.

140 bhp കരുത്തും 172 Nm ടോർക്കും നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. മുൻ വീലുകളിലേക്ക് ഒരു സൂപ്പർ CVT-i ഗിയർബോക്സ് വഴി പവർ കൈമാറും. 98 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.8 ലിറ്റർ എഞ്ചിൻ, ഒരു ഇലക്ട്രിക് മോട്ടോർ (72 bhp, 163 Nm), ഒരു നിക്കൽ-മെറ്റൽ ഹൈഡ്രൈഡ് ബാറ്ററി, ഒരു e-CVT എന്നിവ ഹൈബ്രിഡ് സജ്ജീകരണത്തിൽ ഉൾപ്പെടുന്നു. വാഹനം 122 bhp പവർഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios