നിയന്ത്രണം നഷ്ടപ്പെട്ട് രണ്ട് കാറുകള്‍ക്ക് മുകളിലേക്ക് പറന്നിറങ്ങുന്ന ടൊയോട്ട ഫോര്‍ച്യൂണറിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഛണ്ഡീഖഡിലാണ് അപകടം. 

ഇടുങ്ങിയ വഴിയിലൂടെ വേഗത്തിലെത്തിയ ഫോര്‍ച്യൂണര്‍ മുന്നിലൂണ്ടായിരുന്ന സ്ലാബില്‍ തട്ടി ഉയര്‍ന്നുപൊങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. ഏകദേശം 20 അടി ഉയരത്തില്‍ പൊങ്ങിയ വാഹനം സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങള്‍ക്ക് മുകളിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ ഫോര്‍ച്യൂണറിന് കാര്യമായ പരിക്കില്ല. പക്ഷേ മറ്റ് രണ്ട് വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.   ഫോര്‍ച്യൂണര്‍ ഓടിച്ചിരുന്ന രവീന്ദ്രർ സിങിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടകാരണം എന്നാണ് റിപ്പോർട്ട്. രജീന്ദര്‍ മദ്യപിച്ചിരുന്നില്ലെന്ന് പൊലീസും പറയുന്നു. 

അതേസമയം, രജീന്ദറിനെതിരേ മറ്റ് രണ്ട് വാഹനങ്ങളുടെയും ഉടമസ്ഥര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ ആളുകളില്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.