Asianet News MalayalamAsianet News Malayalam

എത്തി ടൊയോട്ടയുടെ 'ബലേനോ', ഇനി പൊടിപാറും!

ടൊയോട്ടയുടെ ഏറ്റവും പുതിയ പ്രീമിയം ഹാച്ച് ബാക്ക് കാർ ആയ ഗ്ലാൻസ വിപണിയിലെത്തി. മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. 

Toyota Glanza Launched In India
Author
mumbai, First Published Jun 9, 2019, 10:59 AM IST

ടൊയോട്ടയുടെ ഏറ്റവും പുതിയ പ്രീമിയം ഹാച്ച് ബാക്ക് കാർ ആയ ഗ്ലാൻസ വിപണിയിലെത്തി. മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. 7.22 ലക്ഷം മുതല്‍ 8.90 ലക്ഷം വരെയാണ് വാഹനത്തിന് ദില്ലി എക്‌സ്‌ ഷോറൂം വില. 

യുവതലമുറയിലുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ട് നിർമ്മിച്ചിരിക്കുന്ന കാറിന്റെ പ്രധാന ആകർഷണം നവീനമായ ഡിസൈൻ ആണെന്നും ഏറ്റവും ആധുനികമായ ഒട്ടനവധി പ്രത്യേകതകളും ഗ്ലാൻസയെ വേറിട്ട് നിർത്തുന്നതായും ടൊയോട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

തേജസ്സ്, ദീപ്തം എന്നിവ അർത്ഥം വരുന്ന ജർമ്മൻ വാക്കിൽ നിന്നാണ് ഗ്ലാൻസ എന്ന പേരിന്‍റെ പിറവി. മികച്ച അകത്തളവും മനോഹരമായ എക്സ്റ്റീരിയറും ആണ് വാഹനത്തെ യുവതലമുറയുടെ ഇഷ്ട മോഡൽ ആക്കുന്നത്. ശക്തിയേറിയതും മികച്ച ഇന്ധനക്ഷമതയുള്ള ഉള്ളതുമായ കെ സീരീസ് എഞ്ചിൻ ആണ് വാഹനത്തിൽ ഉള്ളത്. 3 വർഷത്തെ അല്ലെങ്കിൽ 100000 കിലോമീറ്റർ വാറന്റിയും ലഭിക്കും. ആകർഷകമായ ഫിനാൻസ് സ്കീമോടെ ഇത് 5 വർഷം അല്ലെങ്കിൽ 220000കിലോമീറ്റർ ആക്കി വർധിപ്പിക്കാനും സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 

പുതിയ സാങ്കേതിക വിദ്യ, ഉപയോക്താക്കളുടെ ആവശ്യങ്ങൾ, ഉല്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള പരിജ്ഞാനം, വർധിക്കുന്ന വരുമാനം എന്നിവ രാജ്യത്തെ വാഹന മേഖലയിൽ വലിയ പരിണാമത്തിനു വഴി തുറന്നിട്ടുണ്ടെന്നു ഗ്ലാൻസ പുറത്തിറക്കികൊണ്ട് ടൊയോട്ട കിർലോസ്കർ എംഡി മസകസു യോഷിമുറ പറഞ്ഞു. ഉപയോക്താക്കളെ കേന്ദ്രീകരിച്ചുകൊണ്ട് മാറിക്കൊണ്ടിരിക്കുന്ന ആഗ്രഹങ്ങൾ സാക്ഷാൽക്കരിക്കുന്നതിനുള്ള തുടർച്ചയായ പരിശ്രമം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ പ്രവേശിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡെപ്യൂട്ടി എം ഡി എൻ രാജ പറഞ്ഞു.  

പരസ്‍പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബലേനോ, വിറ്റാര ബ്രെസ്സ മോഡലുകളെ മാരുതിയില്‍ നിന്നും ടൊയോട്ട കടമെടുക്കുന്നത്. പകരം, ടൊയോട്ട കൊറോള ആള്‍ട്ടിസിനെ മാരുതി സ്വന്തം ലേബലിലും അവതരിപ്പിക്കും.  

Follow Us:
Download App:
  • android
  • ios