Asianet News MalayalamAsianet News Malayalam

ടൊയോട്ട ഗ്ലാൻസയുടെ വില കൂടി, ഇതാ പുതിയ വില

അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ വില 50,000 രൂപ വർധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ടൊയോട്ട ഗ്ലാൻസയുടെ വില വർദ്ധന .

Toyota Glanza price hiked
Author
First Published Feb 6, 2023, 4:08 PM IST

ടൊയോട്ട കിർലോസ്‌കർ മോട്ടോർ ടൊയോട്ട ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്കിന്റെ വില 12,000 രൂപ വരെ വർധിപ്പിച്ചു. വില വർധന മുഴുവൻ ശ്രേണിയിലും പ്രാബല്യത്തിൽ വരും. ടൊയോട്ട ഗ്ലാൻസ പെട്രോൾ വേരിയന്റിന് 7,000 രൂപ വർദ്ധിപ്പിച്ചു. അതേസമയം ഹാച്ച്ബാക്കിന്റെ സിഎൻജി വേരിയന്റുകൾക്ക് 2,000 രൂപയായി. കൂടാതെ, കാറിന്റെ ഓട്ടോമാറ്റിക് വേരിയന്റിന് 12,000 രൂപ കൂടി. അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ വില 50,000 രൂപ വർധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ടൊയോട്ട ഗ്ലാൻസയുടെ വില വർദ്ധന .

ഈ വിലവർദ്ധനവിന് ശേഷം ഗ്ലാൻസയുടെ പ്രാരംഭ എക്സ്-ഷോറൂം വില 6.66 ലക്ഷം രൂപയാണ്. ഈ രണ്ട് ജാപ്പനീസ് ഓട്ടോ ഭീമന്മാർ തമ്മിലുള്ള മോഡൽ പങ്കിടലും ഉൾപ്പെടുന്ന ടൊയോട്ട-സുസുക്കി ആഗോള പങ്കാളിത്തത്തിന്റെ ഭാഗമായി മാരുതി സുസുക്കി ബലേനോയുടെ റീബാഡ്‍ജ് ചെയ്‍ത പതിപ്പായി 2022 മാർച്ചിൽ ഹാച്ച്ബാക്ക് 6.39 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ ലോഞ്ച് ചെയ്തു . ഈ മോഡൽ ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ ഹാച്ച്ബാക്ക് സെഗ്‌മെന്റിലേക്കുള്ള പുന:പ്രവേശത്തെ അടയാളപ്പെടുത്തി. 

ബലേനോയുടെ റീബാഡ്‍ജ് ചെയ്‍ത പതിപ്പാണെങ്കിലും, രൂപകൽപ്പനയിൽ ചെറിയ പരിഷ്‍കരങ്ങളോടെയാണ് കാർ വരുന്നത്. ക്യാബിനിനുള്ളിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കാറിന് ലഭിക്കുന്നു. കൂടാതെ, ഇതിന് ടൊയോട്ട ഐ-കണക്‌റ്റ് പിന്തുണ, ഡിജിറ്റൽ വോയ്‌സ് അസിസ്റ്റന്റ് മുതലായവ ലഭിക്കുന്നു. ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഗ്ലാൻസയ്ക്ക് ലഭിക്കുന്നു.

ടൊയോട്ട ഗ്ലാൻസ 77 എച്ച്പി പീക്ക് പവറും 113 ബിഎം പീക്ക് ടോർക്കും പുറപ്പെടുവിക്കാൻ കഴിവുള്ള 1.2 ലിറ്റർ കെ-സീരീസ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് ലഭ്യമാകുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

പ്രധാന അസംസ്‍കൃത വസ്‍തുക്കളുടെ വർദ്ധിച്ചുവരുന്ന വില കാരണം ഉൽപ്പാദനച്ചെലവ് വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ടൊയോട്ട ഗ്ലാൻസയുടെ വില വർദ്ധന. അതേസമയം ഇതേ കാരണം ചൂണ്ടിക്കാട്ടി വാഹനങ്ങളുടെ വില വർധിപ്പിച്ച വാഹന നിർമ്മാതാക്കളില്‍ മാത്രമല്ല. മറ്റ് നിരവധി കാർ ബ്രാൻഡുകളും ഉള്‍പ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios