Asianet News MalayalamAsianet News Malayalam

ആ ഇന്നോവ മുറ്റങ്ങളിലേക്ക്, ശ്രദ്ധാപൂര്‍വ്വം ചുവടുവച്ച് ടൊയോട്ട

എന്നാൽ പല നിർമ്മാതാക്കളും പൂർണമായും വൈദ്യുത വാഹനങ്ങളുടെ ലോകത്തേക്ക് കടക്കുന്ന സമയത്ത്, ടൊയോട്ട ശ്രദ്ധാപൂർവ്വം ചുവടുവയ്ക്കുകയാണ് ചെയ്യുന്നത്. ശക്തമായ ഹൈബ്രിഡ് മോഡലുകൾ മികച്ച രീതിയിൽ മുന്നേറുന്നതിനാൽ താങ്ങാൻ കഴിയുന്നതാകുമെന്നും കമ്പനി അവകാശപ്പെടുന്നു. 

Toyota India bets on hybrid vehicles
Author
First Published Jan 17, 2023, 2:27 PM IST

ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യൻ വാഹന വിപണിയില്‍ മുന്നോട്ട് പോകുന്നതിനായി പുതിയ കാലത്തെ സാങ്കേതികവിദ്യകളിൽ വലിയ നിക്ഷേപം നടത്തുകയാണ്. കൂടാതെ നിരവധി അവസരങ്ങളിൽ അതിന്റെ മിറായ് ഫ്യൂവൽ-സെൽ വെഹിക്കിൾ (എഫ്‌സിഇവി) പ്രദർശിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും പുതിയ രണ്ട് ടൊയോട്ട മോഡലുകളായ അർബൻ ക്രൂയിസർ ഹൈറൈഡർ മിഡ്-സൈസ് എസ്‌യുവിയും ഇന്നോവ ഹൈക്രോസും ഹൈബ്രിഡ് എഞ്ചിനുകളാൽ പ്രവർത്തിക്കുന്നവയാണ്. അത്തരമൊരു സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് ഇന്ത്യയിൽ വ്യക്തമായ സാധ്യതയുണ്ടെന്ന് കമ്പനി വിശ്വസിക്കുന്നു. 
"അർബൻ ക്രൂയിസർ ഹൈറൈഡർ അവതരിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യം ഉപഭോക്താക്കൾക്ക് ഒരു പുതിയ, സ്വയം ചാർജിംഗ് സാങ്കേതികവിദ്യ നൽകുക എന്നതായിരുന്നു. ഹൈറൈഡറിനും പിന്നീട് പുറത്തിറക്കിയ ഇന്നോവ ഹൈക്രോസിനും ഞങ്ങൾക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്" ടൊയോട്ടയുടെ മാർക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജിക് സെയിൽസ് വൈസ് പ്രസിഡന്റ് അതുൽ സൂദ് എച്ച്ടി, ഓട്ടോയോട് പറഞ്ഞു. കമ്പനിയുടെ ചിന്താ രീതി രാജ്യത്തിന്റെ ഊർജ്ജ മിശ്രിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 

ഗ്രേറ്റർ നോയിഡയിൽ നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോ 2023 ൽ, ടൊയോട്ടയ്ക്ക് ഏറ്റവും വലിയ പവലിയനുകളിലൊന്ന് ഉണ്ട്. എന്നാൽ അതിലും പ്രധാനമായി, ഫുൾ-ഇലക്‌ട്രിക് bZ4X ഡിസ്പ്ലേയിൽ ഉള്ളതും ഹൈഡ്രജൻ പവർ, പ്ലഗ്-ഇൻ ഹൈബ്രിഡുകളുമുള്ള ഏറ്റവും വൈവിധ്യമാർന്ന പവലിയനുകളിൽ ഒന്നാണ്.

എന്നാൽ പല നിർമ്മാതാക്കളും പൂർണമായും വൈദ്യുത വാഹനങ്ങളുടെ ലോകത്തേക്ക് കടക്കുന്ന സമയത്ത്, ടൊയോട്ട ശ്രദ്ധാപൂർവ്വം ചുവടുവയ്ക്കുകയാണ് ചെയ്യുന്നത്. ശക്തമായ ഹൈബ്രിഡ് മോഡലുകൾ മികച്ച രീതിയിൽ മുന്നേറുന്നതിനാൽ താങ്ങാൻ കഴിയുന്നതാകുമെന്നും കമ്പനി അവകാശപ്പെടുന്നു. 

“ഹൈറൈഡറിലെയും ഹൈക്രോസിലെയും ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയോടുള്ള പ്രതികരണം അസാധാരണമാണ്. ഉപഭോക്താക്കൾക്ക് ഞങ്ങളിലും ഞങ്ങളുടെ സാങ്കേതികവിദ്യയിലും വലിയ വിശ്വാസമുണ്ടെന്ന് ഇത് കാണിക്കുന്നു," അതുല്‍ സൂദ് പറയുന്നു. 18.30 ലക്ഷം മുതൽ 29 ലക്ഷം രൂപ വരെ എക്സ്‍ഷോറൂം വിലയുള്ള ഇന്നോവ ഹൈക്രോസിന്റെ ഡെലിവറി ഈ മാസം മുതൽ ആരംഭിക്കും എന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Follow Us:
Download App:
  • android
  • ios