Asianet News MalayalamAsianet News Malayalam

പണി തുടങ്ങിയിട്ട് 15 വര്‍ഷങ്ങള്‍, പുറപ്പാടിനൊരുങ്ങി പുതിയൊരു ഇന്നോവ!

ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ ഇന്നോവ ഇന്ത്യലെത്തിയിട്ട് 15 വര്‍ഷം

Toyota Innova Crysta Leadership Edition Launched
Author
Mumbai, First Published Mar 6, 2020, 12:23 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ ഇന്നോവ ഇന്ത്യലെത്തിയിട്ട് 15 വര്‍ഷം തികഞ്ഞിരിക്കുന്നു. ക്വാളിസിനു പകരക്കാരനായി 2005 ൽ ആണ് ആദ്യ ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്. 2004ല്‍ ഇന്തോനേഷ്യയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യലേക്കുമെത്തി. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ.

2016ലെ ദില്ലി ഓട്ടോ എക്സോപയിലാണ് രണ്ടാം തലമുറ ഇന്നോവയായ ക്രിസ്റ്റയെ ടൊയോട്ട അവതരിപ്പിക്കുന്നത്. തുടര്‍ന്ന് പലപ്പോഴായി ലിമിറ്റഡ് എഡീഷന്‍ പതിപ്പുകള്‍ പുറത്തിറക്കിയിട്ടുള്ള ക്രിസ്റ്റയുടെ പുതിയൊരു പ്രത്യേക പതിപ്പിനെക്കൂടി നിരത്തിലെത്തിച്ചിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. ലീഡര്‍ഷിപ്പ് എഡിഷന്‍ എന്നാണ് ഈ പുതിയ പതിപ്പിന്‍റെ പേര്. 

ഇന്നോവ ക്രിസ്റ്റയുടെ വിഎക്‌സ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ലീഡര്‍ഷിപ്പ് എഡിഷന്‍ വരുന്നത്. ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന് 21.21 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 50,000 രൂപ അഡ്വാന്‍സ് തുക ഇടാക്കി ഡീലര്‍ഷിപ്പുകളില്‍ ഇന്നോവ ക്രിസ്റ്റ ലീഡര്‍ഷിപ്പ് എഡിഷന്റെ ബുക്കിങ്ങും തുടങ്ങിക്കഴിഞ്ഞു.

സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിന്റേതായ ഡിസൈന്‍ മാറ്റങ്ങള്‍ ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ടോണ്‍ ബോഡിയാണ് പ്രധാന പ്രത്യേകത. ഗ്രില്ലില്‍ നല്‍കിയിട്ടുള്ള ഗാര്‍ണിഷ്, ബ്ലാക്ക് ഫിനീഷിലുള്ള അലോയി വീല്‍, റിയര്‍ സ്‌പോയിലര്‍, വശങ്ങളില്‍ നല്‍കിയിട്ടുള്ള സ്‌കേര്‍ട്ട് എന്നിവയ്‌ക്കൊപ്പം ലീഡര്‍ഷിപ്പ് എഡിഷന്‍ ബാഡ്ജിങ്ങും നല്‍കിയാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ എത്തിയിട്ടുള്ളത്. 

രണ്ട് ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങിലാണ് ലീഡര്‍ഷിപ്പ് എഡിഷന്‍ എത്തിയിട്ടുള്ളത്. വൈല്‍ഡ്ഫയര്‍ റെഡ് വിത്ത് ബ്ലാക്ക്, പേള്‍ വൈറ്റ് വിത്ത് ബ്ലാക്ക് എന്നിവയാണ് നിറങ്ങള്‍. ക്രൂയിസ് കണ്‍ട്രോള്‍, ഏഴ് എയര്‍ബാഗ്, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, എബിഎസ്-ഇബിഡി ബ്രേക്കിങ്ങ്, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ്ങ് സെന്‍സര്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്. 

ഡീസല്‍ പര്‍ട്ടിക്കുലേറ്റ് ഫില്‍ട്ടര്‍, സെലക്ടീവ് കാറ്റലിക് റിഡക്ഷന്‍ സംവിധാനങ്ങള്‍ നല്‍കിയിട്ടുള്ള 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ലീഡര്‍ഷിപ്പ് എഡിഷന്‍ കരുത്തേകുന്നത്. ഈ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 360 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

സമ്പന്നമായ ഫീച്ചറുകളാണ് ഇന്നോവ ലീഡര്‍ഷിപ്പ് എഡിഷന്‍റെ ഇന്റീരിയര്‍. കറുപ്പ് നിറമാണ് ഇന്റീരിയറിന്. വുഡന്‍ ഫിനീഷില്‍ ലെതര്‍ ആവരണം നല്‍കിയുള്ള സ്റ്റിയറിങ്ങ് വീല്‍, വുഡ് ഫിനീഷിങ്ങ് നല്‍കിയുള്ള ഇന്റീരിയര്‍ പാനല്‍, ഗിയര്‍നോബിലും ലെതര്‍ സാന്നിധ്യമുണ്ട്. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയവ ഇന്റീരിയറിനെ കൂടുതല്‍ സമ്പന്നമാക്കും. 

Follow Us:
Download App:
  • android
  • ios