ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവ ക്രിസ്റ്റയുടെ ഏറ്റവും പുതിയ ലീഡർഷിപ് എഡിഷൻ വിപണിയിൽ എത്തി. 21,21,000 രൂപയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരളത്തിൽ വിലയിൽ മാറ്റമുണ്ടാകും.

2.4ലിറ്റര്‍ ഡീസൽ ബിഎസ് 6 എൻജിനാണ് 5സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 7 സീറ്റർ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ലീഡർഷിപ് എഡിഷന്റെ ഹൃദയം. 2005ൽ നിരത്തിലിറങ്ങിയ ഇന്നോവ  കഴിഞ്ഞ 15വർഷമായി 9ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. 2016ൽ ടൊയോട്ട നിരത്തിലെത്തിച്ച ഇന്നോവയുടെ പരിഷ്കരിച്ച മോഡലായ  ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷൻ പതിപ്പാണ് പുതിയ ലീഡർഷിപ് എഡിഷൻ. ഡിസൈൻ, കാര്യക്ഷമത, ഗുണമേന്മ, ഡ്രൈവിംഗ് അനുഭവം എന്നിവയിൽ പകരം വെക്കാനില്ലാത്ത പ്രകടനമാണ് ഇന്നോവ ക്രിസ്റ്റയെ വിപണിയിൽ ഒന്നാമതെത്തിച്ചത്. 

ആറ്റിട്യൂട് ബ്ലാക്ക് - വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ,  വൈൽഡ് ഫയർറെഡ്- ആറ്റിട്യൂട് ബ്ലാക്ക് എന്നിങ്ങനെ ലീഡർഷിപ് എഡിഷൻ ഇന്നോവ ക്രിസ്റ്റ ആകർഷകമായ രണ്ട്   ഡ്യൂവൽ ടോൺ നിറങ്ങളിൽ ലഭ്യമാകും.

ഇന്നോവയുടെ അഭൂതപൂർവമായ നിലവാരത്തിന്റെ യഥാർത്ഥ പ്രതിഫലനമാണ് ഇന്നോവ ക്രിസ്റ്റയുടെ ലീഡർഷിപ്പ് പതിപ്പ്.
വിട്ടുവീഴ്ചയില്ലാത്ത പ്രകടനം വാഗ്ദാനം ചെയ്യുന്ന ശ്രദ്ധാപൂർവ്വമായ രൂപകൽപ്പനയുടെ  ഫലമായ  ഇന്നോവ ക്രിസ്റ്റയുടെ ലീഡർഷിപ്പ് പതിപ്പ് പ്രകടനത്തിലും ഡിസൈനിലും ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുകയും ആഡംബരവും ക്ലാസും നൽകുകയും ചെയ്യുന്നു.

നിരത്തിലെത്തിയത് മുതൽ എംപിവി സെഗ്മെന്റിലെ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ 2020 ഫെബ്രുവരി മാസത്തെ വിപണി വിഹിതം 50ശതമാനത്തിന്‌ മുകളിലാണെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർസ് സെയിൽസ് ആൻഡ് സർവീസ് സീനിയർ വൈസ് പ്രസിഡന്റ്‌ നവീൻ സോണി വ്യക്തമാക്കി. 

ഉപഭോക്താവിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്ക് തങ്ങൾ വളരെയധികം പ്രാധാന്യം നൽകുന്നുവെന്നും ഒപ്പം മികച്ചതും സുരക്ഷിതവുമായ ഉൽപ്പന്നം നൽകുന്നതിന് എല്ലായ്പ്പോഴും ശ്രദ്ധ ചെലുത്താറുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നോവ ക്രിസ്റ്റയുടെ ലീഡർഷിപ്പ് പതിപ്പിനൊപ്പം, ഞങ്ങളുടെ ഉപഭോക്താക്കളുടെ അഭിരുചിയും മുൻ‌ഗണനകളും നിറവേറ്റുന്നതിനായി ആകർഷകമായ നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന മെച്ചപ്പെട്ട പതിപ്പ് ഞങ്ങളുടെ ഉപയോക്താക്കൾ ആസ്വദിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.