Asianet News MalayalamAsianet News Malayalam

ഇന്‍റര്‍നെറ്റിലെ ഇഷ്‍ടവാഹനം ടൊയോട്ട

ലോകത്ത് ഇന്‍റര്‍നെറ്റില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെടുന്ന കാര്‍ ബ്രാന്‍ഡ് എന്ന പേര് സ്വന്തമാക്കി ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍. 

Toyota is most searched for car brand globally
Author
Mumbai, First Published Apr 4, 2019, 10:59 PM IST

ലോകത്ത് ഇന്‍റര്‍നെറ്റില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെടുന്ന കാര്‍ ബ്രാന്‍ഡ് എന്ന പേര് സ്വന്തമാക്കി ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍. ഗൂഗിളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി വെയ്‌ഗൊ നടത്തിയ സര്‍വ്വേയാണ് ടൊയോട്ടയുടെ പ്രാമുഖ്യം തെളിയിക്കുന്നത്.

171 രാജ്യങ്ങളില്‍ 57 ഇടങ്ങളിലും ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെടുന്നത് ടൊയോട്ടയാണ്. ഓസ്‌ട്രേലിയ, യു എസ്, കാനഡ, മധ്യ പൂര്‍വ രാജ്യങ്ങള്‍, കിഴക്കന്‍ – മധ്യ, ദക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളിലൊക്കെയാണ് ടൊയോട്ടക്ക് ഇഷ്‍ടക്കാര്‍ കൂടുതല്‍. 

ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ബി എം ഡബ്ല്യുവിനാണ് രണ്ടാം സ്ഥാനം. 25 രാജ്യങ്ങളില്‍ ബി എം ഡബ്ല്യു ഒന്നാമതെത്തി. 23 രാജ്യങ്ങളില്‍ ആദ്യ സ്ഥാനത്തെത്തി ജര്‍മന്‍ കാര്‍ ബ്രാന്‍ഡായ മെഴ്‌സീഡിസ് ബെന്‍സ് മൂന്നാമതെത്തി. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലാണു മെഴ്‌സീഡിസ് ബെന്‍സിന് സ്വീകാര്യത.

റഷ്യയില്‍ ഏറ്റവുമധികം അന്വേഷിക്കപ്പെടുന്ന കാര്‍ ബ്രാന്‍ഡ് ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോറാണ്. ചൈനയിലും നേര്‍വേയിലും ഹോളണ്ടിലുമൊക്കെ യു എസ് വൈദ്യുത കാര്‍ നിര്‍മാതാക്കളായ ടെസ്ലെയാണ് താരം. ദക്ഷിണ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളിലാണ് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ടയ്ക്ക് ആധിപത്യം.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡാണ് ഇന്ത്യാക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം അന്വേഷിക്കുന്ന വാഹന ബ്രാന്‍ഡ്.

Follow Us:
Download App:
  • android
  • ios