Asianet News MalayalamAsianet News Malayalam

ഈ മോഡലുകളുടെ ബാറ്ററി വാറന്‍റി നീട്ടി ടൊയോട്ട

ഈ ടൊയോട്ട കാറുകളുടെ ബാറ്ററി വാറന്റി നിലവിലുള്ള മൂന്ന് വർഷം  അല്ലെങ്കിൽ 100,000 കിലോമീറ്ററിൽ നിന്ന് എട്ട് വർഷം അല്ലെങ്കിൽ 160,000 കിലോമീറ്റർ (ഇതിൽ ആദ്യം വരുന്നത്) വരെ നീട്ടി

Toyota Kirloskar Extend Battery Warranty
Author
Kochi, First Published Aug 4, 2021, 8:41 AM IST

കൊച്ചി: സ്വയം ചാര്‍ജ് ചെയ്യുന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളില്‍ (SHEV) ബാറ്ററി വാറന്റി നീട്ടുന്നതായി പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട . വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനായിട്ടാണ് ഈ നീക്കം എന്ന് ടൊയോട്ട കിര്‍ലോസ്‍കര്‍ മോട്ടോര്‍ (ടികെഎം) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ടൊയോട്ട കാമ്രി, വെല്‍ഫയര്‍ എന്നീ  രണ്ട് കാറുകളുടെയും ബാറ്ററി വാറന്റി നിലവിലുള്ള മൂന്ന് വർഷം  അല്ലെങ്കിൽ 100,000 കിലോമീറ്ററിൽ നിന്ന് എട്ട് വർഷം അല്ലെങ്കിൽ 160,000 കിലോമീറ്റർ (ഇതിൽ ആദ്യം വരുന്നത്) വരെ നീളും. പുതിയ പ്രഖ്യാപനം 2021 ഓഗസ്റ്റ് 1 മുതലാണ് പ്രാബല്യത്തിലെത്തിയത്. ജൂലൈ 28 -ന്  ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തോ് അനുബന്ധിച്ചാണ് കമ്പനി ഈ പ്രഖ്യാപനം നടത്തിയത്.

ഭൂമിയോടുള്ള  ആദര സൂചകമായി ടൊയോട്ട 2015 ഒക്ടോബറിൽ 'ടൊയോട്ട പരിസ്ഥിതി ചലഞ്ച്  2050'  പ്രഖ്യാപിച്ചിരുന്നു. സീറോ കാർബൺ (CO2) പ്രസരണം എന്ന ലക്ഷ്യം ഉൾപ്പെടെ പരിസ്ഥിതി നേരിടുന്ന ആറ് വെല്ലുവിളികളെ നേരിടുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഈ ക്യാമ്പയിൻ. 2050 ആകുമ്പോഴേക്കും കാർബൺ ന്യൂട്രാലിറ്റി സാക്ഷാത്കരിക്കാനുള്ള ഈ മാർഗ്ഗനിർദ്ദേശ തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ, ടൊയോട്ട വിപുലമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ലോകോത്തര നിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുകയും ചെയ്യുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ ഏറ്റവും സുസ്ഥിരമായ രീതിയിൽ നിറവേറ്റുന്ന സേവനങ്ങളും അതിന്റെ  അടിസ്ഥാനത്തിൽ, ഉപഭോക്തൃ സന്തോഷം വർദ്ധിപ്പിക്കുന്നതിനായി നൂതനമായ സ്കീമുകളും ഓഫറുകളും അവതരിപ്പിക്കാൻ തുടർച്ചയായി പരിശ്രമിക്കുന്നുണ്ടെന്നും ടികെഎം വ്യക്തമാക്കുന്നു. 

ടികെഎമ്മിന്റെ പുതിയ 2021 ഹൈബ്രിഡ് ഇലക്ട്രിക് വാഹന ബാറ്ററി വാറന്റി ഈ മേഖലയിലെ  ഏറ്റവും ദൈർഘ്യമേറിയ വാറന്റി കാലയളവാണ്, ഇത് ടൊയോട്ട SHEV കളുടെ എല്ലാ ഉടമകൾക്കും ലഭ്യമാണ്. പരമ്പരാഗത ഐസിഇ-പവേര്‍ഡ് വാഹനങ്ങളില്‍ നിന്നും എസ്ഇഇവികളിലേക്കുള്ള ഷിഫ്റ്റിനെ മെച്ചപ്പെടുത്തുക എന്നതാണ്  തങ്ങളുടെ ഏറ്റവും പുതിയ നീക്കമെന്ന് കമ്പനി പറയുന്നു. കാമ്രിയും പ്രിയസും ഉള്‍പ്പെടെയുള്ള കാറുകളുമായി ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച ആദ്യത്തെ കാര്‍ നിര്‍മാതക്കാൾ തങ്ങളാണെന്ന്  ടൊയോട്ട അവകാശപ്പെടുന്നു. ടൊയോട്ട കാമ്രിയും വെൽഫയറും ഉപഭോക്താക്കളുടെ വിശ്വാസം   നേടുന്നതിൽ വിജയം കൈവരിച്ചു കഴിഞ്ഞു.

ഉപഭോക്താക്കൾക്ക് പ്രഥമ പരിഗണന നൽകുന്നതിനാൽ, വ്യത്യസ്ത സേവന പദ്ധതികൾ വാഗ്ദാനം ചെയ്യാൻ ടൊയോട്ട നിരന്തരം പരിശ്രമിക്കുന്നുണ്ട്. ദൈർഘ്യമേറിയ ബാറ്ററി വാറന്റിയിലൂടെ,   ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളിലൂടെ രാജ്യത്ത് വാഹന വൈദ്യുതീകരണത്തിന്റെ ആക്കം കൂട്ടുന്നതിനും ഉപഭോക്താക്കളെ സന്തുഷ്ടരാക്കുന്നതിനും സഹായിക്കുന്നു. ഫോസിൽ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിലും  വായു മലിനീകരണം ലഘൂകരിക്കുന്നതിലും  കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ സഹായിക്കുന്നതിലും  വൈദ്യുതീകരിച്ച വാഹനങ്ങൾ നിർണ്ണായക പങ്ക് വഹിക്കുന്നു.

ഇന്ത്യയ്ക്ക് മാത്രമല്ല ആഗോള വിപണികൾക്കും ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഉപയോഗിച്ച് ബഹുജന വൈദ്യുതീകരണത്തിലേക്ക് സഹായം വാഗ്ദ്ധാനം ചെയ്യുക എന്നതാണ് ടികെഎമ്മിന്റെ ആഗ്രഹം. ഊർജ്ജസ്വലമായ നിർമ്മാണ അടിത്തറ സൃഷ്ടിക്കാൻ  വൈദ്യുതീകരിച്ച വാഹനങ്ങൾക്ക് എല്ലാ  സാങ്കേതികവിദ്യകളും ആവശ്യമാണെന്ന് ടൊയോട്ട ഉറച്ചു വിശ്വസിക്കുന്നു, അതുവഴി  കൂടുതൽ കാര്യക്ഷമവുമായ ചലനാത്മകത സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുകയും ചെയ്യും.

"രണ്ട് പതിറ്റാണ്ടിലേറെയായി ടൊയോട്ട ആഗോള വാഹന വൈദ്യുതീകരണത്തിൽ മുൻപന്തിയിലാണ്. ഇന്ത്യയിലും, SHEV കൾ വിപണിയിൽ അവതരിപ്പിച്ച ആദ്യ വാഹന നിർമാതാക്കളിൽ ഒരാളായിരുന്നു TKM. പെട്രോൾ എൻജിനും ഇലക്ട്രിക് പവർട്രെയിനും ഉള്ള സ്വയം ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ അങ്ങേയറ്റം പരിസ്ഥിതി സൗഹാർദം നിലനിർത്തുന്നവയാണ് , ഗവണ്‍മെന്റ് ടെസ്റ്റിംഗ് ഏജന്‍സിയായ ഐകാറ്റ് നടത്തിയ പഠനത്തില്‍ തെളിയിക്കപ്പെട്ടതുപോലെ, ഹൈബ്രിഡുകള്‍ക്ക് 40% ദൂരവും 60% സമയവും പെട്രോള്‍ എഞ്ചിന്‍ അടങ്ങിയ ഇലക്ട്രിക് വാഹനമായി പ്രവർത്തിക്കാൻ കഴിയും.." ടൊയോട്ട കിർലോസ്‌കർ മോട്ടോർ സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് അസോസിയേറ്റ് ജനറൽ മാനേജർ ആയ വി വൈസ്ലൈൻ സിഗാമണി പറഞ്ഞു. 

"ഇത് ഹൈബ്രിഡുകള്‍ക്ക് 35 മുതല്‍ 50 വരെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും  കാർബൺ പ്രസരണം കുറയ്ക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ടൊയോട്ടാ  കാമ്രി ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപ്പനയിലൂടെ മാത്രം CO2 പ്രസരണം 18 ദശലക്ഷം കിലോഗ്രാമിൽ കുറയുകയും 7.6 ദശലക്ഷം ലിറ്ററിലധികം ഫോസിൽ ഇന്ധനം ലാഭിക്കുവാനും കഴിഞ്ഞിട്ടുണ്ട്.." വൈസ്ലൈൻ സിഗാമണി കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios