ഉപഭോക്താക്കൾക്കായി പ്രത്യേക ഫിനാൻസ് പദ്ധതികളും ഓഫറുകളും പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിർലോസ്‍കർ മോട്ടോർസ് . ജനപ്രിയ മോഡല്‍ ഇന്നോവ ക്രിസ്റ്റക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ തിരിച്ചടവ് തുകയായ  9999രൂപ തുടങ്ങിയ കുറഞ്ഞ ഇഎംഐ സ്കീം പോലുള്ള നിരവധി ശ്രദ്ധേയമായ പദ്ധതികളാണ് ആരംഭിച്ചിരിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.  ടൊയോട്ട യാരിസിനും ഗ്ലാൻസക്കും 55ശതമാനം വരെ ബൈ ബാക്ക് ഓഫർ ലഭ്യമാകും. 

ഉപഭോക്താക്കളുടെ സാമ്പത്തിക ആസൂത്രണം സുസ്ഥിരമായി നിലനിർത്തുന്നതിന് രാജ്യത്തെ എല്ലാ ടൊയോട്ട മോഡലുകളിലുമായി മൂന്ന് മാസത്തെ ഇഎംഐ മാറ്റിവയ്ക്കലും നടപ്പിലാക്കും.ഉപഭോക്താക്കൾക്കാണ് പ്രഥമ പരിഗണന  എന്ന തത്ത്വത്തിലാണ്  ഞങ്ങൾ വിശ്വസിക്കുന്നതെന്നും,  ദ്രുതവും ചെലവ് കുറഞ്ഞതും സുതാര്യവും വ്യക്തിഗതവുമായ സേവനങ്ങൾ നൽകുക വഴി ഞങ്ങളുടെ ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ടൊയോട്ട കിർലോസ്‌കർ മോട്ടോർ സെയിൽസ് ആൻഡ് സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.  

"മെയ് മാസത്തിൽ സാക്ഷ്യം വഹിച്ച വിൽപ്പനയുടെ ഇരട്ടിയിലധികം വളർച്ച നിലവിൽ  വിപണിയിൽ കാണിക്കുന്നു എന്നതാണ് നല്ല വാർത്ത.  ഉപഭോക്തൃ വിശ്വാസവും ശ്രദ്ധയും നേടാൻ ഞങ്ങളെ സഹായിച്ച മറ്റൊരു ഘടകം ഞങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിഗത മൊബിലിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന പുതിയതും നൂതനവുമായ ധനകാര്യ പദ്ധതികളാണ്, പ്രതേകിച്ച്‌ ഇതുപോലുള്ള ഒരു നിർണായക സമയത്ത്.  ഞങ്ങളിൽ  വിശ്വാസമർപ്പിച്ചതിന് ഉപഭോക്താക്കളോട് ഞങ്ങൾ നന്ദി പറയാൻ ആഗ്രഹിക്കുന്നു.   അത്തരം സ്കീമുകൾ കൊണ്ടുവരുന്നത് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു." നവീൻ സോണി കൂട്ടിച്ചേർത്തു.