Asianet News MalayalamAsianet News Malayalam

സിഎൻജി സെഗ്മെന്‍റില്‍ തിളങ്ങാൻ ടൊയോട്ട

ടൊയോട്ട ഗ്ലാൻസയിലും അർബൻ ക്രൂയിസർ ഹൈറൈഡർ മോഡൽ ലൈനപ്പിലും ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പ് ഓപ്ഷനുകൾ നൽകുകയാണ് കമ്പനി എന്ന് ടൊയോട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Toyota plans to enter CNG segment
Author
First Published Nov 14, 2022, 9:38 PM IST

സിഎൻജി സെഗ്‌മെന്റിലേക്കുള്ള ചുവടുവയ്പുമായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം). ടൊയോട്ട ഗ്ലാൻസയിലും അർബൻ ക്രൂയിസർ ഹൈറൈഡർ മോഡൽ ലൈനപ്പിലും ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പ് ഓപ്ഷനുകൾ നൽകുകയാണ് കമ്പനി എന്ന് ടൊയോട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഈ വർഷം ആദ്യം പുറത്തിറക്കിയ ടൊയോട്ട ഗ്ലാൻസ, ഇപ്പോൾ മാനുവൽ ട്രാൻസ്‍മിഷൻ പവർട്രെയിനിനൊപ്പം സിഎൻജി വേരിയന്റിന്റെ എസ് ആൻഡ് ജി ഗ്രേഡുകളിലും ലഭ്യമാണ്.

സെഗ്‌മെന്റിലെ ഇത്തരത്തിലുള്ള ആദ്യത്തെ, അർബൻ ക്രൂയിസർ ഹൈറൈഡറും ഇപ്പോൾ സിഎൻജി വേരിയന്റിന്റെ എസ് ആൻഡ് ജി ഗ്രേഡുകളിൽ ലഭ്യമാണ്. രണ്ട് ഗ്രേഡുകളിലും മാനുവൽ ട്രാൻസ്മിഷൻ (എംടി) പവർട്രെയിൻ സജ്ജീകരിച്ചിട്ടുണ്ട്. സെൽഫ് ചാർജിങ് സ്ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക്, നിയോ ഡ്രൈവ് വേരിയന്റുകൾ എന്നിവയ്ക്ക് പുറമേയാണ് വിപണിയിൽ ഇതിനകം ലഭ്യമായതും ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചതുമായ സിഎൻജി വേരിയന്‍റ് എന്ന് കമ്പനി പറയുന്നു.

രണ്ട് ടൊയോട്ട മോഡലുകളിലും സിഎൻജി ഗ്രേഡുകൾ അവതരിപ്പിക്കുന്നതിലൂടെ സുസ്ഥിര വാഹന സാങ്കേതിക ഓഫറുകളുടെ ശ്രേണി മെച്ചപ്പെടുത്താൻ ടികെഎമ്മിനെ കൂടുതൽ പ്രാപ്തമാക്കുകയും ഉപഭോക്താക്കൾക്ക് കൂടുതൽ പരിസ്ഥിതി സൗഹൃദവും സാമ്പത്തികവുമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യും. അങ്ങനെ, ഇന്ത്യൻ ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന മൊബിലിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നു എന്നും കമ്പനി പറയുന്നു.

സ്റ്റാൻഡേർഡ് ഗ്ലാൻസയ്ക്കും മാരുതി സുസുക്കി ബലേനോയ്ക്കും കരുത്ത് പകരുന്ന അതേ 1.2-ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട ഗ്ലാൻസ സിഎൻജിക്ക് കരുത്തേകുന്നത് . പെട്രോൾ മാത്രമുള്ള മോഡിൽ എഞ്ചിൻ 90 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. സിഎൻജി മോഡിൽ, പവറും ടോർക്കും യഥാക്രമം 77 ബിഎച്ച്പി, 98.5 എൻഎം എന്നിങ്ങനെ കുറയുന്നു. ബലേനോ സിഎൻജിയുടെ അതേ പവർട്രെയിൻ തന്നെയാണിത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമേ ഇത് ലഭ്യമാകൂ. ഇത് 30.61km/kg എന്ന സർട്ടിഫൈഡ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നു.

ടൊയോട്ട ഗ്ലാൻസയിൽ 55 ലിറ്റർ സിഎൻജി ടാങ്ക് ബൂട്ടിൽ ഘടിപ്പിച്ചിരിക്കുന്നു. ഇത് പെട്രോളിൽ പ്രവർത്തിക്കുന്ന പതിപ്പിനെ അപേക്ഷിച്ച് ലഗേജ് വഹിക്കാനുള്ള ശേഷി ഗണ്യമായി കുറയ്ക്കുന്നു. ടെയിൽഗേറ്റിലെ സിഎൻജി ബാഡ്ജിംഗ് ഒഴികെ, ഹാച്ച്ബാക്ക് സാധാരണ ICE മോഡലിന് സമാനമാണ്. ഡ്യുവൽ-ടോൺ ഇന്റീരിയർ സ്കീമിൽ ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓവർ-ദി-എയർ അപ്‌ഡേറ്റുകളുള്ള കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ആറ് എയർബാഗുകൾ, തുടങ്ങിയ ഫീച്ചറുകളോടെയാണ് ടോപ്പ് സ്‌പെക്ക് ഗ്ലാൻസ സിഎൻജി ജി ട്രിം വരുന്നത്. എബിഎസ് ഇബിഡിയും മറ്റുള്ളവയും. 16 ഇഞ്ച് അലോയി വീലുകളാണ് പുതിയ വാഹനത്തിനുള്ളത്.

Follow Us:
Download App:
  • android
  • ios