Asianet News MalayalamAsianet News Malayalam

വില കുറഞ്ഞ ലാൻഡ് ക്രൂയിസർ എത്തുക പുതിയ പേരില്‍

കുഞ്ഞൻ ലാൻഡ് ക്രൂയിസറിനായി 'ലാൻഡ് ക്രൂയിസർ എഫ്ജെ' എന്ന പേര് ടൊയോട്ട ട്രേഡ്‍മാർക്ക് ചെയ്‍തതായി ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അത് ബ്രാൻഡിന്റെ ബേബി ഓഫ്-റോഡറിന്റെ പേരായി ഉപയോഗിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Toyota plans to revive FJ as new Land Cruiser compact model
Author
First Published Nov 8, 2023, 3:36 PM IST

ടൊയോട്ട പുതിയതും ഏറ്റവും താങ്ങാനാവുന്നതുമായ മിനി ലാൻഡ് ക്രൂയിസർ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകള്‍ വന്നിരുന്നു . ഇതിനെ ലാൻഡ് ഹോപ്പർ എന്ന് വിളിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.  എന്നാൽ ജപ്പാൻ മൊബിലിറ്റി ഷോ 2023 ൽ ഈ പേരിലൊരു ത്രീ-വീൽ ഇലക്ട്രിക് മൊബിലിറ്റി കൺസെപ്റ്റ് ആയി മാറിയതിനാൽ അത് സംഭവിച്ചില്ല. കുഞ്ഞൻ ലാൻഡ് ക്രൂയിസറിനായി 'ലാൻഡ് ക്രൂയിസർ എഫ്ജെ' എന്ന പേര് ടൊയോട്ട ട്രേഡ്‍മാർക്ക് ചെയ്‍തതായി ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അത് ബ്രാൻഡിന്റെ ബേബി ഓഫ്-റോഡറിന്റെ പേരായി ഉപയോഗിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഓഗസ്റ്റിൽ, ടൊയോട്ട 2024 ലാൻഡ് ക്രൂയിസർ 250 (മറ്റ് വിപണികളിൽ ലാൻഡ് ക്രൂയിസർ പ്രാഡോ എന്നും അറിയപ്പെടുന്നു) പുറത്തിറക്കിയിരുന്നു. ചടങ്ങിൽ, കമ്പനി രണ്ട് നിഗൂഢ എസ്‌യുവികളെ ടീസ് ചെയ്‍തിരുന്നു, അവയിലൊന്ന് ജപ്പാൻ മൊബിലിറ്റി ഷോയിൽ അരങ്ങേറിയ ഇലക്ട്രിക് ലാൻഡ് ക്രൂയിസർ കൺസെപ്‌റ്റായി മാറി. മറ്റൊരു മോഡലിന് ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ ഉണ്ടായിരുന്നു, അത് കുഞ്ഞൻ ലാൻഡ് ക്രൂയിസറാണെന്ന് അഭ്യൂഹമുണ്ട്.

വീട്ടുമുറ്റങ്ങളില്‍ 300 ദശലക്ഷം കാറുകൾ, 88-ാം വയസിൽ ഇന്നോവ മുതലാളി രചിച്ചത് ചരിത്രം!

ഏറ്റവും പുതിയ വ്യാപാരമുദ്രയും ബേബി എൽസിയുടെ ടീസറും FJ ക്രൂയിസറിന്റെ പുനരുജ്ജീവനത്തെക്കുറിച്ച് സൂചന നൽകുന്നു. 2014-ൽ അമേരിക്കൻ വിപണികളിൽ നിന്ന് എഫ്‌ജെ ക്രൂയിസർ നിർത്തലാക്കുകയും 17 വർഷമായി ആഗോള വിപണിയിൽ ഉൽപ്പാദനം നടത്തുകയും ചെയ്തു. ലാൻഡ് ക്രൂയിസർ 250, 300 മോഡലുകളിൽ എഫ്ജെ ക്രൂയിസർ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ലാൻഡ് ക്രൂയിസറിന്റെ ഒരു ഇലക്ട്രിക് ഡെറിവേറ്റീവും അവതരിപ്പിക്കും.

ബോക്‌സി ഡിസൈനും കൂറ്റൻ ബോഡി ക്ലാഡിംഗുമാണ് പുതിയ ക്രൂയിസർ എഫ്‌ജെയ്ക്ക്. 4.35 മീറ്ററായിരിക്കും ഈ പുതിയ കോംപാക്റ്റ് എൽസി. ഇത് കൊറോള ക്രോസിന് സമാനമാണ്. പുതിയ മിനി ലാൻഡ് ക്രൂയിസർ FJ ഇന്റേണൽ കംബഷൻ, ഹൈബ്രിഡ് പവർട്രെയിനുകൾ എന്നിവയ്‌ക്കൊപ്പം വാഗ്‍ദാനം ചെയ്യും. കൊറോള ക്രോസ്, RAV4, പ്രിയസ് എന്നിവയുൾപ്പെടെ ആഗോളതലത്തിൽ ജനപ്രിയമായ ടൊയോട്ട മോഡലുകളിൽ നിന്നുള്ള പവർട്രെയിനുകൾ ഇത് പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഓഫ്-റോഡർ എസ്‌യുവിക്ക് പിന്നീടുള്ള ഘട്ടത്തിൽ ഇലക്ട്രിക് പവർട്രെയിൻ നൽകാനും സാധ്യതയുണ്ട്. 

youtubevideo

Follow Us:
Download App:
  • android
  • ios