Asianet News MalayalamAsianet News Malayalam

ഇന്നോവയുടെ ബന്ധുക്കള്‍ക്ക് പ്രിയമേറുന്നു, കണ്ണുനിറഞ്ഞ് കമ്പനി!

ഈ വാഹനങ്ങല്‍ക്ക് മികച്ച പ്രതികരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയെ ഇതിനോടകം 5000 പേര്‍ ബുക്ക് ചെയ്‍തതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

Toyota receives over 5,000 bookings for Fortuner and legender
Author
Mumbai, First Published Feb 5, 2021, 6:14 PM IST

2021 ജനുവരി ആദ്യമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്ത്യന്‍ വിപണിയിലേക്ക് പുതിയ ഫോർച്യൂണറിനെയും ലെജന്‍ഡറിനെയും അവതരിപ്പിക്കുന്നത്. ഈ വാഹനങ്ങല്‍ക്ക് മികച്ച പ്രതികരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയെ ഇതിനോടകം 5000 പേര്‍ ബുക്ക് ചെയ്‍തതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ മോഡലുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നതെന്നും ഇത് ബുക്കിംഗില്‍ നിന്നും വാഹനത്തിന് ലഭിക്കുന്ന അന്വേഷണങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്നും പരമാവധി വേഗത്തില്‍ വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറാനാണ് ടൊയോട്ട ശ്രമിക്കുന്നതെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു. 

2021 ജനുവരി ആറിനാണ് ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ മോഡലുകളെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2.8 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകളിലാണ് പുതിയ ഫോര്‍ച്യൂണര്‍ എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 201 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. പെട്രോള്‍ മോഡല്‍ 164 ബി.എച്ച്.പി.പവറും 245 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫോര്‍ വീല്‍, ടൂ വീല്‍ ഡ്രൈവ് മോഡലുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.

പുതിയ ഫോർച്യൂണറിൽ കരുത്തുള്ള  ഫ്രണ്ട് ഗ്രിൽ, ശിൽ‌ചാതുരിയുള്ള സൈഡ്-പോണ്ടൂൺ ഷേപ്പ്ഡ് ബമ്പർ തുടങ്ങിയ സവിശേഷതകൾ ഉണ്ട്. തീവ്രമായ എൽ.ഇ.ഡി ലൈൻ ഗൈഡ്, ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ (ഡി.ആർ.എൽ), മൾട്ടി-ആക്‌സിസ് സ്‌പോക്ക് അലോയ് വീലുകൾ എന്നിവ സൂപ്പർ ക്രോം മെറ്റാലിക് ഫിനിഷിംഗിനൊപ്പം ആഡംബര കാഴ്ചയും നൽകുന്നു.

ഉൾവശത്ത്, സുപ്പീരിയർ സക്ഷൻ ബേസ്ഡ് സീറ്റ് വെന്റിലേഷൻ സിസ്റ്റവും (ഫ്രണ്ട് റോ), ആൻഡ്രോയിഡ് ഓട്ടോ / ആപ്പിൾ കാർപ്ലേയുള്ള  വലിയ സ്മാർട്ട് പ്ലേകാസ്റ്റ് ടച്ച്സ്ക്രീൻ ഓഡിയോയും, ജെബിഎൽ 11 സ്പീക്കർ ഡബ്ല്യു / സബ് വൂഫർ സിസ്റ്റവും (4 x  4 വേരിയന്റുകൾ മാത്രം) ആണ് പുതിയ ഫോർച്യൂണറിലെ  പ്രധാന മാറ്റങ്ങൾ.

കൂടുതൽ ഡ്രൈവിംഗ് സൗകര്യത്തിനും സുഖത്തിനുമായി, പുതിയ ഫോർച്യൂണറിൽ ഓട്ടോ ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ (ഓട്ടോ-എൽ.എസ്.ഡി), വേരിയബിൾ ഫ്ലോ കൺട്രോൾ (വി.എഫ്‌.സ്സി) പവർ സ്റ്റിയറിംഗ്, എന്നിവയുൾപ്പെടുത്തിയിരിക്കുന്നു. ഇത് ഡ്രൈവ് മോഡുകൾ (ഇക്കോ, നോർമൽ, സ്പോർട്ട് ) ഉപയോഗിച്ച് സ്റ്റിയറിംഗ് ഡൈനാമിക്സ് ചലനാത്മകമായി മാറ്റാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു.  ഇടുങ്ങിയ സ്‌ഥലങ്ങളിൽ  പാർക്ക് ചെയ്യുമ്പോൾ സുരക്ഷിതമായി നാവിഗേറ്റുചെയ്യാൻ ഇത് സഹായിക്കും.

29.88 ലക്ഷം രൂപ മുതല്‍ 37.43 ലക്ഷം രൂപ വരെയാണ് പുതിയ ഫോര്‍ച്യൂണറിന്‍റെ എക്‌സ്‌ഷോറും വില. ലെജന്‍ഡര്‍ മോഡലിന് 37.58 രൂപയാണ് ദില്ലി എക്‌സ്‌ഷോറും വില. ഒരു പതിറ്റാണ്ടിലേറെയായിട്ടും  എസ്.യു.വി വിഭാഗത്തിൽ ഫോർച്യൂണർ ഇന്നും 53% സെഗ്മെൻറ് ഷെയറുമായി ആധിപത്യം തുടരുകയാണെന്നും കമ്പനി അവകാശപ്പെടുന്നു.

Follow Us:
Download App:
  • android
  • ios