Asianet News MalayalamAsianet News Malayalam

മാരുതിയുടെ ഈച്ചക്കോപ്പിയല്ല 'ടൊയോട്ടയുടെ ബ്രസ'!

കൂട്ടുകെട്ടിലെ ആദ്യ മോഡല്‍ ഗ്ലാന്‍സ മാരുതി ബലേനോയുടെ തനിപ്പകര്‍പ്പായിരുന്നു. 

Toyota Urban Cruiser Teaser Revealed
Author
Mumbai, First Published Aug 15, 2020, 1:13 PM IST

മാരുതി - ടൊയോട്ട  കൂട്ടുകെട്ടിലെ രണ്ടാമത്തെ മോഡലായ അര്‍ബന്‍ ക്രൂസര്‍ വിപണിയിലേക്ക് എത്തുകയാണ്. മാരുതി സുസുക്കി വിറ്റാര ബ്രെസ അടിസ്ഥാനമാക്കിയ ഈ റീ ബാഡ്‍ജ് മോഡലിന്‍റെ ടീസർ ചിത്രം കമ്പനി പുറത്തുവിട്ടു. കൂട്ടുകെട്ടിലെ ആദ്യ മോഡല്‍ ഗ്ലാന്‍സ മാരുതി ബലേനോയുടെ തനിപ്പകര്‍പ്പായിരുന്നു. എന്നാല്‍ വിറ്റാര ബ്രെസയുടെ കാർബൺ കോപ്പിയാവില്ല ഈ മോഡൽ എന്നാണ് ടീസർ ചിത്രങ്ങൾ നല്‍കുന്ന സൂചന.

ടൊയോട്ടയുടെ പ്രീമിയം എസ്‌യുവി മോഡൽ ആയ ഫോർച്യൂണറിനോട് സാമ്യം തോന്നും വിധം ഇരു വശങ്ങളിലും കുത്തനെ ക്രോം സ്ട്രിപ്പ് ഉള്ള ഗ്രിൽ ആണ് അർബൻ ക്രൂയിസറിന്. മാത്രമല്ല മുൻ ബമ്പർ റീഡിസൈൻ ചെയ്തിട്ടുണ്ട്. വിറ്റാര ബ്രെസയിലെ ബമ്പർ സ്ഥാപിച്ചിരിക്കുന്ന ചാര നിറത്തിലുള്ള ഫോക്സ് നഡ്‌ജ്‌ ബാറിന് പകരം അർബൻ ക്രൂയ്സറിൽ ഇതിന് കറുപ്പ് നിറമാണ്. മാത്രമല്ല ഒരു ഫോക്സ് സ്കിഡ് പ്ലെയ്റ്റും അർബൻ ക്രൂയ്സറിൽ അധികമായി ഇടം പിടിച്ചിട്ടുണ്ട്. ഫോഗ് ലാമ്പിന്റെ ഹൗസിങ്ങിന് മെഷ് പാറ്റെർനും അർബൻ ക്രൂയ്സറിൽ വ്യക്തസ്തമാണ്. അതെ സമയം അലോയ് വീൽ ഡിസൈ

നിൽ വിറ്റാര ബ്രെസയും അർബൻ ക്രൂയ്സറും തമ്മിൽ മാറ്റമുണ്ടാകില്ല എന്നും ടീസർ വ്യക്തമാകുന്നു. വിറ്റാര ബ്രെസ്സയുടെ അത്രയും തന്നെ വേരിയന്റുകളും, കളർ ഓപ്ഷനുകളും അർബൻ ക്രൂയ്സറിനുമുണ്ടാകും. അതെ സമയം ഇവ രണ്ടിന്റെയും പേരുകൾ വ്യത്യസ്തമായിരിക്കും എന്ന് മാത്രം.

7.34 ലക്ഷം മുതൽ 11.40 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള വിറ്റാര ബ്രെസയുടെ ഏറെക്കുറെ അതെ വില ആയിരിക്കും ടൊയോട്ട അർബൻ ക്രൂയ്സറിനും.

പുത്തൻ വിറ്റാര ബ്രെസയിലെ 1.5-ലിറ്റർ കെ-സീരീസ് പെട്രോൾ എൻജിൻ തന്നെയാണ് ടൊയോട്ട അർബൻ ക്രൂയ്സറിലും ഇടം പിടിക്കുക. 6000 അർപിഎമ്മിൽ 103 ബിഎച്ച്പി പവറും 4400 അർപിഎമ്മിൽ 138 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. 5-സ്പീഡ് മാന്വൽ, 4-സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ടാകും. 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മോഡലുകൾക്ക് മാത്രമായിരിക്കും 48V SHVS മൈൽഡ് ഹൈബ്രിഡ് സംവിധാനം ലഭിക്കുക.

അർബൻ ക്രൂയിസറിന്റെ ബുക്കിങ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. സെപ്റ്റംബറിൽ ടൊയോട്ട അർബൻ ക്രൂയ്സർ വില്പനക്കെത്തുമെന്നാണ് സൂചന. സ്റ്റൈലിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കായി ഒരു ‘അർബൻ സ്റ്റാൻഡ് ഔട്ട് അപ്പീൽ’ നൽകുന്ന പുതിയ അർബൻ ക്രൂസർ കോം‌പാക്റ്റ് എസ്‌യുവിയിൽ നിന്ന് കൂടുതൽ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് പ്രിയങ്കരനാകുമെന്ന് കമ്പനി അടുത്തിടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

മാരുതി സുസുക്കി വിറ്റാര ബ്രെസയെ കൂടാതെ ഹ്യുണ്ടായ് വെന്യൂ, ടാറ്റ നെക്‌സോണ്‍, ഫോഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര എക്‌സ് യുവി 300, വരാനിരിക്കുന്ന കിയ സോണറ്റ് എന്നിവ വിപണിയില്‍ എതിരാളികളായി മല്‍സരിക്കും. 

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസ 2019 ജൂണിലാണ് വിപണിയിൽ എത്തിയത്. വളരെപ്പെട്ടെന്നു തന്നെ ടൊയോട്ടയുടെ ലൈനപ്പിലെ ഏറ്റവും വിൽപനയുള്ള വാഹനങ്ങളിലൊന്നായി മാറാൻ ഗ്ലാൻസയ്ക്കു കഴിഞ്ഞിരുന്നു. ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ധാരണ പ്രകാരം എർട്ടിഗ, ആൾട്ടിസ് തുടങ്ങിയ വാഹനങ്ങളും റീ ബാഡ്‍ജ് ചെയ്ത് ഉടൻ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios