നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ ട്രാക്ടറുകളുടെ വില്‍പ്പന കൂടുമെന്ന് റിപ്പോര്‍ട്ട്

നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ ട്രാക്ടറുകളുടെ വില്‍പ്പന കൂടുമെന്ന് റിപ്പോര്‍ട്ട്. ട്രാക്ടര്‍ വില്‍‌പ്പനയില്‍ 1മുതല്‍ 4 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രകടമാകുമെന്ന് റേറ്റിംഗ് ഏജന്‍സി ഐസിആര്‍എ നിരീക്ഷിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് -19 വിപണിയില്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലുമാണ് ഈ നേട്ടം. 

മഹാമാരിയുടെ മുന്നോട്ടുപോക്കുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും, ആവശ്യകത കാര്യമായ കോട്ടമില്ലാതെ നിലനില്‍ക്കും. ആരോഗ്യകരമായ റാബി വിളവെടുപ്പ്, വിവിധ സര്‍ക്കാര്‍ സഹായ പദ്ധതികളുടെ തുടര്‍ച്ച, ആരോഗ്യകരമായ ധനസഹായ ലഭ്യത, ഒരു സാധാരണ മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രവചനം എന്നിവയെല്ലാം കാര്‍ഷിക വികാരങ്ങളെ സഹായിക്കുമെന്നും ഏജന്‍സി പറഞ്ഞു.

ശക്തമായ കാര്‍ഷിക ആവശ്യത്തിന് പുറമെ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഉണ്ടാകുന്ന വര്‍ധനയും ട്രാക്റ്ററുകളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നതില്‍ പങ്കുവഹിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം , ലോക്ക്ഡൗണുകള്‍ പിന്‍വലിക്കപ്പെട്ടതിനു പിന്നാല ഉണ്ടായ ശക്തമായ ആവശ്യകതയുടെ ഫലമായി മൊത്ത വില്‍പ്പനയുടെ അളവില്‍ 27 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു.

മഹാമാരിയുടെ ആകസ്‍മികമായ ഉയര്‍ച്ച രണ്ടാം തരംഗത്തില്‍ ഈ വ്യവസായത്തിന്‍റെ വളര്‍ച്ചാ വേഗത പരിമിതപ്പെടുത്തിയെന്നും ഐസിആര്‍എ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona