പുതുക്കിയ മോട്ടോര്‍ വാഹനനിയമം അനുസരിച്ച് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴകളെക്കുറിച്ച് പലരും ഇപ്പോഴും അറവില്ലാത്തവരായിരിക്കും. പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിലെ പിഴകളില്‍ സംസ്ഥാന സര്‍ക്കാര്‍ കുറവുവരുത്തിയതു സംബന്ധിച്ചും പലരും അറിയാനിടയില്ല.

ഇപ്പോഴിതാ ഈ പിഴത്തുകകളെ സംബന്ധിച്ച് കിടിലന്‍ ട്രോള്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് കേരളാ പൊലീസ്. സാധാരണ ജനങ്ങളെ ബോധവത്കരിക്കാന്‍ സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയുണ്ടാക്കിയ ഈ രസകരമായ വീഡിയോ പൊലീസിന്‍റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.