Asianet News MalayalamAsianet News Malayalam

നിയമലംഘനം, ഈ നഗരത്തില്‍ 1.01 ലക്ഷം പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് തെറിച്ചു!

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ സിറ്റി പോലീസ് 1,17,628 ഡ്രൈവിങ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ട് അതോററ്റിയോട് ശുപാര്‍ശ ചെയ്‍തെന്ന് റിപ്പോര്‍ട്ട്

Traffic violations In Coimbatore
Author
Mumbai, First Published Oct 2, 2020, 12:20 PM IST

ഗതാഗതചട്ടങ്ങള്‍ പാലിക്കാത്തതിന് കോയമ്പത്തൂര്‍ നഗരത്തില്‍ റദ്ദ് ചെയ്‍ത ലൈസന്‍സുകളുടെ എണ്ണം അമ്പരപ്പിക്കുന്നത്. ഒരുലക്ഷത്തിലേറെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഈ വര്‍ഷം അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ സിറ്റി പോലീസ് 1,17,628 ഡ്രൈവിങ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ട് അതോററ്റിയോട് ശുപാര്‍ശ ചെയ്തതായി അധികൃതര്‍ പറഞ്ഞു. ഇതില്‍ 1,01,082 ലൈസന്‍സുകള്‍ താല്‍ക്കാലികമായി റദ്ദാക്കി. മൂന്നുമാസത്തേക്കാണ് റദ്ദാക്കിയത്. 

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ധനയാണ് കേസുകള്‍ക്ക്. വാഹനാപകടങ്ങളില്‍ 2019-ല്‍ 104 പേര്‍ മരിച്ചു. ഈവര്‍ഷം ഇത് 46 ആയി കുറഞ്ഞു. അപകടങ്ങള്‍ 795-ല്‍ നിന്ന് 490 ആയി കുറഞ്ഞു. പോലീസിന്റെ വാഹനപരിശോധന വര്‍ധിച്ചതാണ് അപകടങ്ങള്‍ കുറയാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.

അമിതവേഗം, അമിതഭാരം കയറ്റല്‍, യാത്രക്കാരെ അധികമായി കയറ്റല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് ഈ നടപടികള്‍. സെപ്റ്റംബര്‍ 27 വരെയുള്ള കണക്കനുസരിച്ച് ലോക്ഡൗണ്‍ കാലത്ത് സിറ്റിപോലീസ് മൂന്നുലക്ഷം ഗതാഗത ചട്ടലംഘനക്കേസുകള്‍ എടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios