Asianet News MalayalamAsianet News Malayalam

ഡ്രൈവിംഗ് ലൈസൻസ് വേണോ? ഇനി 'മര്യാദയും' പഠിക്കണം, കിടിലൻ ഉത്തരവുമായി കേന്ദ്രം!

ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശീലനം സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.

Transport Ministry proposes new order to get two wheeler driving license
Author
First Published Sep 22, 2022, 11:37 AM IST

രാജ്യത്ത് ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശീലനം സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നതിനായി പരിശീലനം നൽകുന്നതിനുള്ള ഒരു സിലബസും പ്രായോഗികവും സൈദ്ധാന്തികവുമായ അറിവുകൾ സമഗ്രമായി ഉൾക്കൊള്ളുന്നതിനായി പുതിയ കരട് ഭേദഗതിയിൽ പ്രത്യേകം വിശദമാക്കിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് 20 സെഷനുകളിലായി രണ്ടാഴ്ചത്തെ തിയറി, പ്രായോഗിക പരിശീലനം നിർബന്ധമാക്കി കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രാലയം (എംഒആർടിഎച്ച്)  വിജ്ഞാപനം ഇറക്കിയതായി ഇക്കണോമിക്ക് ടൈംസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ലേണേഴ്‌സ് ലൈസൻസ്, കിടിലൻ നീക്കവുമായി ഗതാഗത വകുപ്പ്!

ഡ്രൈവിംഗ് സ്‌കൂളുകളിൽ ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ പഠിപ്പിക്കുന്നവർക്കായി നിയമങ്ങൾ കൊണ്ടുവരാനാണ് നിർദ്ദേശം. ടൂ വീലർ ഡ്രൈവിംഗ് പരിശീലനം രണ്ട് ആഴ്ച കാലയളവിനുള്ളിൽ 20 സെഷനുകളിലായി കവർ ചെയ്യേണ്ടതാണ്. തിയറി സെഷനുകളിൽ ട്രാഫിക് വിദ്യാഭ്യാസം, പ്രഥമശുശ്രൂഷ, റോഡ് മര്യാദകൾ, അപകടങ്ങളുടെ കാരണങ്ങൾ, ഇന്ധനക്ഷമത എന്നിവ ഉൾപ്പെടുന്നു. പ്രായോഗിക പാഠങ്ങളിൽ അടിസ്ഥാനപരവും വൈദഗ്ധ്യവുമായ ഡ്രൈവിംഗ് പരിശീലനങ്ങൾ, രാത്രി ഡ്രൈവിംഗ്, സിംഗിൾ, മൾട്ടിപ്പിൾ ലൈനുകളിൽ ഡ്രൈവിംഗ് എന്നിവ ഉൾപ്പെടുന്നു. നിർദിഷ്ട നിയമങ്ങൾക്കനുസരിച്ച് ചെറിയ അറ്റകുറ്റപ്പണികൾ, പരിശോധനകൾ, ഫ്ലാറ്റ് ടയർ മാറ്റിസ്ഥാപിക്കൽ എന്നിവ എങ്ങനെ നടത്താമെന്നും ഇരുചക്രവാഹന ഡ്രൈവർമാർ അറിഞ്ഞിരിക്കണം.

അതായത്, ഇനി ഇരുചക്ര വാഹന ലൈസൻസ് ലഭിക്കുന്നതിനായി റോഡ് മര്യാദയും ഇന്ധനക്ഷമത കൂട്ടുന്ന ഡ്രൈവിങ്ങും ഉൾപ്പെടെം പഠിക്കമം എന്ന് ചുരുക്കം. അംഗീകൃത ഡ്രൈവിങ് സെന്ററുകളിൽ നിന്ന് ഡ്രൈവിങ് ക്ഷമത പരീക്ഷ പാസായതിന്റെ സർട്ടിഫിക്കറ്റ് കൂടി അപേക്ഷയ്ക്കൊപ്പം നൽകിയാല്‍ മാത്രമേ ഇനി ലൈസൻസ് ലഭിക്കൂ. ഇതുസംബന്ധിച്ച കരടുനിയമം ഏപ്രിലിൽ പ്രസിദ്ധീകരിച്ചിരുന്നു. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ (എൽഎംവി) ലൈസൻസിനു നാലാഴ്‍ച നീളുന്ന പരിശീലനം നിർബന്ധമാക്കിയിരുന്നു. 

ഇങ്ങനെ ചെയ്‍ത് ഹീറോയാകാന്‍ ശ്രമിക്കരുത്, ക്യാംപസുകള്‍ക്ക് മുന്നറിയിപ്പുമായി എംവിഡി!

ഇരുചക്ര വാഹന ലൈസൻസ് ലഭിക്കുന്നതിനുള്ള തിയറി ക്ലാസിൽ ഏഴും പ്രാക്ടിക്കല്‍ ക്ലാസില്‍ 13 സെഷനുകളാണ് ഉള്ളത്.  ഡ്രൈവിങ് ബാലപാഠങ്ങൾ, ട്രാഫിക് വിദ്യാഭ്യാസം, വാഹനത്തിന്റെ അടിസ്ഥാന വിവരങ്ങൾ, അപകടങ്ങളിൽപ്പെട്ടവർക്കുള്ള പ്രഥമശുശ്രൂഷ, റോഡിലെ പെരുമാറ്റം, അപകടങ്ങളുടെ കേസ് സ്റ്റഡികൾ, ഇന്ധനം ലാഭിക്കുന്നതും പരിസ്ഥിതി പരിപാലനവും എന്നിവയാണ് തിയറി ക്ലാസുകള്‍. 

പ്രായോഗിക പരിശീലനത്തില്‍ ഡ്രൈവിങ്ങിന്റെ വിവിധ ഘട്ടം, രാത്രികാല ഡ്രൈവിങ്, വാഹനത്തിന്റെ അടിസ്ഥാന അറ്റകുറ്റപ്പണികൾ, അലഞ്ഞു തിരിയുന്ന മൃഗങ്ങളുണ്ടാക്കുന്ന അപകടത്തിൽ നിന്നുള്ള മുൻകരുതൽ, വലിയ വാഹനങ്ങളുള്ള റോഡിൽ പാലിക്കേണ്ട രീതികൾ ഇന്ധനക്ഷമത കൂട്ടുന്ന ഡ്രൈവിങ് തുടങ്ങിയവയും ഉള്‍പ്പെടുന്നു.

അതേസമയം അക്രഡിറ്റഡ് ഡ്രൈവർ ട്രെയിനിംഗ് സെന്ററുകളുമായി (എഡിടിസി) ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്താനും ഗതാഗത മന്ത്രാലയത്തിന്‍റെ പുതിയ കരട് ഭേദഗതി നിര്‍ദ്ദേശിക്കുന്നു. ഡ്രൈവർ ട്രെയിനിംഗ് സ്‌കൂളുകൾക്ക് അഞ്ച് വർഷത്തെ അംഗീകാരം നൽകുന്നതാണ് പുതിയ നിയമങ്ങൾ.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ അക്രഡിറ്റേഷൻ സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഈ സ്ഥാപനങ്ങൾ ഡ്രൈവിംഗ് അഭിലാഷകർക്ക് ശാസ്ത്രീയവും ചിട്ടയായതുമായ പരിശീലനം നൽകുമെന്ന് മാത്രമല്ല, റോഡ് ഉപയോക്താക്കൾക്കിടയിൽ നല്ല പെരുമാറ്റവും റോഡ് സുരക്ഷയും വളർത്തിയെടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.

"ഹെല്‍മറ്റില്‍ ക്യാമറ വയ്ക്കുന്നവര്‍ക്ക് ഒരൊറ്റ ചിന്ത മാത്രം.." നിരോധനത്തില്‍ നിലപാട് വ്യക്തമാക്കി എംവിഡി!

ഈ വർഷം ഏപ്രിലിൽ ആണ്, ഡ്രൈവിംഗ് പഠിക്കുന്നവർക്കുള്ള പരിശീലന വിഷയങ്ങളിൽ ഇന്ധനക്ഷമതയുള്ള ഡ്രൈവിംഗ് സാങ്കേതികതകളെക്കുറിച്ചുള്ള അറിവും അവബോധവും ഉൾപ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 

Follow Us:
Download App:
  • android
  • ios