Asianet News MalayalamAsianet News Malayalam

ട്രൈറ്റൺ ഇവി ഉടന്‍ ഇന്ത്യയില്‍ എത്തും

കമ്പനി അതിന്‍റെ മോഡൽ എച്ച് വെളിപ്പെടുത്തിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Triton EV India Launch Follow Up
Author
Mumbai, First Published Oct 18, 2021, 4:44 PM IST

മേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ട്രൈറ്റന്‍ (Triton EV) ഇന്ത്യയിലേക്ക് വരികയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടെസ്‌ലയുടെ (Tesla) പ്രധാന എതിരാളിയായ ട്രൈറ്റൺ ഇവി ((Triton EV) ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് തെലങ്കാനയിലാണ് സ്ഥാപിക്കുന്നതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.  തെലങ്കാന സർക്കാരുമായി കമ്പനി ഒരു ധാരണാപത്രത്തിലും ഒപ്പുവച്ചിരുന്നു. 

ഇപ്പോഴിതാ കമ്പനി അതിന്‍റെ മോഡൽ എച്ച് വെളിപ്പെടുത്തിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. തെലങ്കാനയിലെ സഹീരാബാദിൽ നിർമ്മിക്കുന്ന പ്ലാന്റിൽ മാത്രമേ കമ്പനി എട്ട് സീറ്റർ എസ്‌യുവി നിർമ്മിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ കാർ ലോഞ്ച് ആയിരിക്കാം ഇത്.  

മോഡല്‍ എച്ചില്‍ 200kWh ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കുമെന്ന് കമ്പനി പറയുന്നു. ഈ രീതിയിൽ, ഒറ്റ ചാർജിൽ 1,200 കിലോമീറ്റർ ദൂരം പിന്നിടാൻ കഴിയും. ആയിരം കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറാണിത്. മോഡൽ എച്ച് ബാറ്ററി ഹൈപ്പർ ചാർജറിന്റെ സൗകര്യത്തോടെ വരുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതിനാൽ ഹൈപ്പർ ചാർജർ ഉപയോഗിച്ച് ഇത് വെറും രണ്ട് മണിക്കൂറിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യും.  മോഡൽ എച്ചിന്റെ നീളം 5.6 മീറ്ററായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. അതായത്, അത് ഒരു വലിയ എസ്‌യുവി ആയിരിക്കും. 5,663 ലിറ്റർ സ്ഥലമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം, 7 ടൺ വരെ ഭാരം വഹിക്കാൻ ഇതിന് കഴിയും.

ഇന്ത്യ അതിന്റെ ഒരു പ്രധാന വിപണിയാണെന്ന് ട്രൈറ്റൺ ഇവി പറയുന്നു. അതുകൊണ്ടാണ് കമ്പനി 'മെയ്ക്ക് ഇൻ ഇന്ത്യ ഇവി' ഇവിടെ അവതരിപ്പിക്കുന്നതും. കമ്പനിയുടെ തെലങ്കാന ഫാക്ടറി ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ഫാക്ടറിയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകൾ വിശദമായി പരിശോധിച്ച ശേഷമാണ് പുതിയ പ്ലാന്‍റിനായി തെലങ്കാനയെ തിരഞ്ഞെടുത്തതെന്നു കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. തികച്ചും വ്യവസായ സൗഹൃദമായ നയങ്ങളാണു തെലങ്കാന പിന്തുടരുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.2020 ഒക്ടോബറിലാണു തെലങ്കാന സംസ്ഥാനത്തിന്റെ ഇലക്ട്രിക്ക് വാഹന നയം പ്രഖ്യാപിച്ചത്. 

Follow Us:
Download App:
  • android
  • ios